- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മഹായിടയനെ കാണാൻ 13,000 മൈലുകൾ കാർ യാത്ര; 194 ദിവസത്തെ യാത്രയ്ക്കൊടുവിൽ മാർപ്പാപ്പയുടെ അനുഗ്രഹം നേടിയ അർജന്റീനിയൻ ദമ്പതികൾക്ക് സായൂജ്യം
ഫിലാഡൽഫിയ : തന്നെ കാണുന്നതിനായി അർജന്റീനയിൽ നിന്നും ഫിലാഡൽഫിയയിലേക്ക് 13000 മൈലുകൾ സഞ്ചരിച്ചെത്തിയ കുടംബത്തെ മാർപ്പാപ്പ നേരിട്ടെത്തി ആശിർവദിച്ചു. തങ്ങളുടെ പഴയ ഫോൾക്‌സ് വാഗൺ കാറിൽ 194 ദിവസം സഞ്ചരിച്ചാണ് ഇവർ ഫിലാഡൽഫിയയിൽ എത്തിയത്. കാടൈർ വാൾക്കർ, നോയൽ സെംബോറിയൻ എന്നീ ദമ്പതികൾ ഇവരുടെ 4 കുട്ടികളുമാണ് ഈ യാത്ര നടത്തിയത്. കുടുംബത്തിന്റെ യാത
ഫിലാഡൽഫിയ : തന്നെ കാണുന്നതിനായി അർജന്റീനയിൽ നിന്നും ഫിലാഡൽഫിയയിലേക്ക് 13000 മൈലുകൾ സഞ്ചരിച്ചെത്തിയ കുടംബത്തെ മാർപ്പാപ്പ നേരിട്ടെത്തി ആശിർവദിച്ചു. തങ്ങളുടെ പഴയ ഫോൾക്‌സ് വാഗൺ കാറിൽ 194 ദിവസം സഞ്ചരിച്ചാണ് ഇവർ ഫിലാഡൽഫിയയിൽ എത്തിയത്.
കാടൈർ വാൾക്കർ, നോയൽ സെംബോറിയൻ എന്നീ ദമ്പതികൾ ഇവരുടെ 4 കുട്ടികളുമാണ് ഈ യാത്ര നടത്തിയത്. കുടുംബത്തിന്റെ യാത്രയെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചും ആരാഞ്ഞ് മാർപ്പാപ്പ ഇവർക്കൊപ്പവും അൽപ സമയം ചിലവഴിക്കുകയായിരുന്നു. തങ്ങളുടെ യാത്രയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുമെന്നും, ഈ യാത്രയെക്കുറിച്ചറിഞ്ഞ മാർപ്പാപ്പ 'ക്രേസി' എന്നു പറഞ്ഞ് ചിരിച്ചുവെന്നും കുടുംബം തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പ തങ്ങളുടെ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തുവെന്നും അവർ വ്യക്തമാക്കി.
ഫുഡ് സർവ്വീസ് ആൻഡ് മാർക്കറ്റിങ്ങ് ഡിപ്പാർട്ട്‌മെന്റിലെ തങ്ങളുടെ ജോലി രാജി വച്ചുകൊണ്ടാണ് വാൾക്കരും സെംബോറൈനും യാത്രയ്ക്ക് പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ 12 അതിർത്തികളാണ് ഇവർ കടന്നത്. നിരവധി കുടുംബങ്ങളുടെ അതിഥികളുമായി. കല, ഡിമാസ്, മിയ, കാർമിൻ എന്നീ 12,എട്ട്, അഞ്ച്, മൂന്ന് വയസ്സുകളുള്ള ഇവരുടെ കുട്ടികളെ ഡിസ്റ്റൻസ് ലേണിങ്ങ് പ്രോഗ്രാം വഴിയാണ് പഠിപ്പിക്കുന്നത്.
ഞായറാഴ്ച 6 മണിക്കാണ് മാർപ്പാപ്പയ്ക്ക് കാണാൻ താത്പര്യമുണ്ടെന്ന സന്ദേശം തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ പറഞ്ഞു. മാർപ്പാപ്പയുടെ താമസ സ്ഥലമായ സെന്റ് ഫ്രാൻസ് ബൊറോമിയോ സെമിനാരിയിലേക്കാണ് ക്ഷണം ലഭിച്ചത്. നവംബറിലാണ് ഇവർ യാത്ര ആസൂത്രണം ചെയ്തത്