ത്തുമാസം പ്രായമായ ചാർളി ഗാർഡിന്റെ ജീവൻ രക്ഷിക്കാൻ തയ്യാറായി നിൽക്കുകയാണ് ലോകമെമ്പാടുമുള്ള ആശുപത്രികൾ. ബ്രിട്ടനിലെ എൻഎച്ച്എസ് കൈയൊഴിഞ്ഞ ഈ പിഞ്ചുകുഞ്ഞിനെ പരിചരിക്കാൻ തയ്യാറായി പോപ്പ് ഫ്രാൻസിസും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമുണ്ട്. തങ്ങൾക്ക് കിട്ടുന്ന അവിശ്വസനീയമായ പിന്തുണയിൽ ആശ്വാസം കണ്ടെത്തുകയാണ്ചാർളിയുടെ മാതാപിതാക്കളായ കോണി യേറ്റ്‌സും ക്രിസ് ഗാർഡും.

വത്തിക്കാനിൽ പോപ്പിന്റെ വാസസ്ഥലത്തോട് ചേർന്ന ബാംബിനോ ഗെസു ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സിക്കാമെന്നാണ് പോപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കളോട് അവനുമായി അവിടെയെത്താൻ പോപ്പ് ആവശ്യപ്പെട്ടുകഴിഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാർ ചാർളി ഗാർഡിനുവേണ്ടി കാത്തിരിക്കുകയാണെന്നും മറ്റെന്തിനും മേലെയായി ചാർളിയുടെ ജീവനുവേണ്ടി അവർ യത്‌നിക്കുമെന്നും പോപ്പ് ട്വീറ്റ് ചെയ്തു.

ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റിലെ എൻഎച്ച്എസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് ചാർളി. ഡോക്ടർമാർ വെന്റിലേറ്റർ നീക്കിയാൽ, ഏതുനിമിഷവും മരണം സംഭവിക്കാമെന്ന അവസ്ഥ. ചാർളിയുടെ അവസ്ഥ ലോകമറിഞ്ഞതോടെയാണ് സഹായഹസ്തവുമായി പ്രമുഖർ രംഗത്തെത്തിയത്. പോപ്പിന്റെ ആശുപത്രിയുടെ പ്രസിഡന്റ് മരിയേല ഇനോക് നേരിട്ടുവിളിച്ചാണ് ചാർളിയെ റോമിലേക്ക് മാറ്റാൻ മാർഗമുണ്ടോ എന്നന്വേഷിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്റെ സ്വകാര്യ ആശുപത്രിയിൽ ചാർളിയെ ചികിത്സിക്കാമെന്നാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാൽ, അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നത് കുട്ടിയുടെ ജീവൻ അപകടത്തിലാക്കുമെന്ന് എൻഎച്ച്എസ് ഡോക്ടർമാർ പറയുന്നു. ട്രംപിന്റെ ഇടപെടലോടെ, കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും എൻഎച്ച്എസ് തയ്യാറായിട്ടില്ല.

പ്രശ്‌നത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടൽ അനവസരത്തിലുള്ളതായിപ്പോയെന്ന് പൊതുസഭയിലെ ഹെൽത്ത് സെലക്ട് കമ്മറ്റിയിലെ ടോറി ചെർമാൻ ഡോ. സാറ വോളസ്റ്റൺ പറഞ്ഞു. പ്രശ്‌നത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഇടപെട്ട് കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ചാർളിയുടെ മാതാപിതാക്കളിപ്പോൾ.

പ്രസിഡന്റ് ട്രംപും പോപ്പും കുട്ടിയുടെ കാര്യത്തിൽ പുലർത്തിയ ആകാംഷയിലും താത്പര്യത്തിലും തങ്ങൾക്കേറെ നന്ദിയും കടപ്പാടുമുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണെന്നും കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുപോകാനാകുമെന്നുള്ള വിശ്വാസത്തിലാണ് മാതാപിതാക്കളെന്നും വക്താവ് പറഞ്ഞു.

ചാർളിയുടെ വാർത്തയറിഞ്ഞതോടെ, കുട്ടിയെ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രൂപവൽകരിച്ച ചാർളീസ് ആർമിയെന്ന സന്നദ്ധ സംഘടന, ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധപ്രകടനവും നടത്തി. അമേരികകയ്ക്ക് കുട്ടിയുടെ ജീവൻ രക്ഷിക്കാനാവുമെങ്കിൽ, അതിന് അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.