ണ്ടനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പേരുകൾ മുഹമ്മദും അമേലിയയും. ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലുമായി നടത്തിയ സർവേയിൽ, പരമ്പരാഗത പേരുകളായ എമിലിയും സോഫിയും ജാക്കും ഒളിവറുമൊക്കെ ഇപ്പോഴും ഇഷ്ടനാമങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് കണ്ടെത്തി. പുതിയതായി ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന പേരുകളിൽ ലണ്ടനിൽ മുന്നിട്ടുനിൽക്കുന്ന മുഹമ്മദ്, രാജ്യത്താകമാനമുള്ള സർവേയിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.ഒളിവറാണ് ഒന്നാമത്.

ഹാരി, ഹെന്റി, ചാർളി തുടങ്ങിയ പേരുകൾക്കും ഇപ്പോഴും പഴയ പ്രതാപമുണ്ട്. സ്‌കോട്ട്‌ലൻഡിൽ ജാക്കും ഒലീവിയയുമാണ് ഇപ്പോഴും പ്രിയങ്കരമായി നിൽക്കുന്ന പേരുകൾ. വെയ്ൽസിലേക്കെത്തുമ്പോൾ ഒസിയനാണ് പേരെടുത്ത പേര്.

പ്രചാരത്തിന്റെ ക്രമത്തിൽ ബ്രിട്ടനിലെ പ്രിയപ്പെട്ട ആൺപേരുകൾ ഇവയാണ്. ഒളിവർ, മുഹമ്മദ്, നോവ, ഹാരി, ജാക്ക്, ചാർളി, ജേക്കബ്, ജോർജ്, ഏതൻ, ഹെന്റി. പെൺകുട്ടികളുടെ പേരുകളിൽ പ്രിയപ്പെട്ടവ ഒലീവിയ, ലില്ലി, സോഫിയ, എമിലി, അമേലിയ, ഏവ, ഇസ്‌ല, ഇസബെല്ല, ഇസബേൽ, സോഫിയ എന്നിവയാണ്.

ക്യാരക്ടർ കോട്ടേജസാണ് പേരുകളുടെ പ്രചാരം സംബന്ധിച്ച് സർവേ നടത്തിയത്. എല്ലാ നഗരങ്ങളിലും സർവേ സംഘടിപ്പിച്ചിരന്നു. ബൗണ്ടി ഡോട്ട് കോമിൽനിന്നുള്ള വിവരങ്ങളും ബേബി സെന്ററിൽനിന്നുള്ള വിവരങ്ങളും സർവേയ്ക്ക് സഹായകമായി. ഓരോ നഗരങ്ങളിലും പ്രദേശങ്ങളിലും പേരുകളോടുള്ള ഇഷ്ടം മാറിമറിയുന്നത് കൗതുകകരമായ വസ്തുതയാണെന്ന് ക്യാരക്ടർ കോട്ടേജസിന്റെ ഡയറക്ടർ ആൻഡ്രു സോയെ പറഞ്ഞു.