ലോകത്തെ വിവിധ നഗരങ്ങളുടെ ഇംഗ്ലീഷിലെഴുതുന്ന പേരുകളെല്ലാം നാം ശരിയായ രീതിയിൽ തന്നെയാണോ ഉച്ചരിക്കുന്നത്? നാം ഏറ്റവും കൂടുതൽ യാത്ര ചെയ്തതും നമ്മുടെ തൊട്ടടുത്തുള്ള പരിചിതമായ പലനാടുകളുടേയും പേരുകൾ ശരിയായ രീതിയിൽ പറയുന്ന കാര്യം നാം ശ്രദ്ധിക്കാറെയില്ല. വളരെ സുപരിചിതമായ ദുബൈ ദു-ബെ എന്നും ബാങ്കോക്ക് ബാഗ്-ഗ്വാക്ക് എന്നുമാണ് ശരിയായി ഉച്ചരിക്കുക എന്ന് ആർക്കൊക്കെ അറിയാം? ഇംഗ്ലീഷ് സപെല്ലിങ്ങിലെ അവ്യക്തതയിൽ നിന്നാണ് ഈ പ്രശ്‌നമുദിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഉച്ചാരണ ശാസ്ത്ര പ്രൊഫസർ ജോൺ വെൽസ് പറയുന്നു. ഇത്തരത്തിലുള്ള ഏതാനും നഗരങ്ങളുടെ പേര് ഒന്നു നോക്കൂ.

ഫുക്കെറ്റ്, തായ്‌ലാന്റ്
സ്ഥലപ്പേർ ഇംഗ്ലീഷിലെഴുതുമ്പോൾ ആദ്യ വരുന്ന പി, എച്ച് എന്നീ അക്ഷരങ്ങളുടെ ഉച്ചാരണം ഫ എന്നല്ല പ എന്നാണ്. കെ എന്ന അക്ഷരം ഏതാണ്ട് ഗ പോലെയാണ് പറയുക. പു-ഗെറ്റ് എന്നാണ് ശരിയായ ഉച്ചാരണം.

ബാങ്കോക്ക്
തായ്‌ലാന്റിന്റെ ഈ തലസ്ഥാന നഗരം സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട നഗരമാണ്. ഇഗ്ലീഷിൽ ഈ സ്ഥലപ്പേരിലെ എ എന്ന അക്ഷരം ആഹ് എന്നാണ് ഉച്ചരിക്കേണ്ടത്. കെ ഒന്നു കൂടി കടുപ്പത്തിൽ ഗ എന്നും അവസാനത്തെ കെ, ഒ എന്നീ അക്ഷരങ്ങൾ ചേർത്ത് ഗ്വ എന്നുമാണ് ഉച്ചാരണം. അപ്പോൾ ബാങ്കോക്ക് ബാഹ്-ഗ്വാക്ക് ആയി മാറും

മെൽബൺ
സ്‌ത്രേലിയൻ നഗരമായ മെൽബണിനെ ചിലർ മെൽബോൺ എന്നും വിളിക്കാറുണ്ട്. പക്ഷെ അവിടെ ജീവിക്കുന്നവർ തങ്ങളുടെ നഗരത്തെ വിളിക്കുന്നത് മെൽബിൻ എന്നാണ്. ബ്രിസ്‌ബെയ്ൻ ബ്രിസ്ബിൻ എന്നാണ് ഉച്ചരിക്കുക എന്നും ഓർക്കുക.

കൊളംബിയ
ദക്ഷിണ അമേരിക്കൻ രാജ്യത്തെ കൊളംബിയ ന്യൂയോർക് യൂണിവേഴ്‌സിറ്റിയായി തെറ്റിദ്ധരിക്കരുത്. വാസ്തവത്തിൽ ഈ രാജ്യത്തിന്റെ പേര് കൊളംബിയ എന്നതിനു പകരം കൊൽ-ഒമ്പിയ എന്നാണ് ശരിയായി ഉച്ചരിക്കേണ്ടത്.

ബുഡാപെസ്റ്റ്
യൂറോപ്പിലെ മനോഹരമായ നഗരമാണിത്. ഇവിടുത്തെ പാലങ്ങൾ പ്രശസ്തമാണ്. ഈ ഹംഗേറിയൻ തലസ്ഥാനത്തിന്റെ പേര് ബൂഡ-പെഷ്ത് എന്നാണ് ശരിയായ രീതിയിൽ ഉച്ചരിക്കുക.

മറ്റനേകം നഗരങ്ങളുടെ പേരുകളും നാം ഇംഗ്ലീഷ് സ്‌പെല്ലിങ് അനുസരിച്ച് ഉച്ചരിക്കുന്നുണ്ട്. ബ്രിട്ടനിലെ വോർസെസ്റ്റർഷയർ പറയുമ്പോൾ ഇത്ര കടുകട്ടിയൊന്നുമല്ല. വെറും വസ്റ്റർ മാത്രമാണ്. അതേപോലെ മെക്‌സിക്കോയിലെ ഒസാക വാ-ഹാ-ക ആണ്. പട്ടിക അവസാനിക്കുന്നില്ല. മിക്ക നഗരങ്ങളുടേയും പേരുകളുടെ ശരിയാ ഉച്ചാരണം അവയുടെ പ്രാദേശിക ഭാഷാ സ്വരങ്ങളിലായിരിക്കുമെന്നതാണ് നമ്മുടെ ഈ ഉച്ചാരപ്പിശകിന്റെ കാരണം.