കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. പരാതികൾ ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് മേധാവിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിൽ കേന്ദ്രം എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

പോപ്പുലർ ഫിനാൻസിന് 271 ബ്രാഞ്ചുകളാണുള്ളത്. ഈ ബ്രാഞ്ചുകളിൽ സൂക്ഷിച്ചിരിക്കുന്ന പണയ സ്വർണം സംരക്ഷിക്കണം. കേരളത്തിൽ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് 12,000ൽ ഏറെ പരാതികളുണ്ട്. പകുതിയും പത്തനംതിട്ട ജില്ലയിലാണ്. ഓരോ ബ്രാഞ്ചും സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടുതൽ പരാതികൾ എത്തുമെന്നാണ് കരുതുന്നത്. ഇവ പ്രത്യേകം രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. നിക്ഷേപക സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.

സിബിഐ അംേന്വഷണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ നിക്ഷേപകർക്ക് അതും കോടതിയിൽ ചോദ്യം ചെയ്യാം.