- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്; പ്രതികളിൽ രണ്ട് പേർ ഡൽഹി എയരപോർട്ടിൽ അറസ്റ്റിൽ; പിടിയിലായത് ഫിനാൻസ് ഉടമ തോമസ് ഡാനിയേലിന്റെ മക്കൾ; ഡൽഹി എയർപോർട്ടിൽ നിന്ന് കടക്കാൻ ശ്രമിക്കവെ കുടുങ്ങിയത് വിമാനത്താവളം അധികൃതരുടെ വലയിൽ; പൊലീസ് ലുക്ക് ഔട്ട് നോട്ടീസും തിരിച്ചറിയാൻ സഹായിച്ചു; പ്രതികളെ പൊലീസിനു കൈമാറി; പോപ്പുലർ ആസ്ഥാനത്തും റെയിഡ്
പത്തനംതിട്ട: വകയാർ ആസ്ഥനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിൽ നടന്ന സാമ്പത്തിക തട്ടിപപ് കേസിൽ രണ്ട് പേർ പിടിയിൽ. പ്രതി തോമസ് ഡാനിയേലിന്റെ മക്കളാണ് പിടിയിലവായത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ഇവർ പിടിയിാലയത്. എയര്പോർട്ട് അധികൃതർ ിവരെ തടഞ്ഞ് വ്യക്കുകയും പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഡ്യൂട്ടിഎ.ർപോർട്ട് സുരക്ഷാ സേനയും തിരിച്ചറിഞ്ഞത്്. ഉടൻ തന്നെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഡൽഹിയിൽ നിന്ന് വിദേശത്തേക്ക് കടജക്കാനായിരുന്നു നീക്കം. അതേ സമയം വകയാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന് പോപ്പുലർ ഫിനാൻസ്് ആസ്ഥാനത്ത് പൊലീസ് പരിശോധന നടത്തി.
വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിപ്പിച്ചു. പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷം രൂപ കിട്ടാനുള്ള നിക്ഷേപകനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
അതേസമയം പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പൊലീസ് പരിശോധന നടത്തി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന് പുറമെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകും എന്നാണ് സൂചന.
വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നീ വകുപ്പുകൾ ചുമത്തിയാവും കേസെടുക്കുക. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പോപ്പുലറിന്റെ 274 ശാഖകളിലായി 2000 കോടി നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റോയി ഡാനിയേലും ഭാര്യ പ്രഭയും ഇന്ത്യ കടന്നിട്ടില്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവർ രാജ്യം വിടുന്നത് തടയാനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്