- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപുലർ ഫ്രണ്ട് മഹാസമ്മേളനം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരേ, ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ബഹുജനറാലിയും ഇന്നു തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്കു ശേഷം മൂന്നിന് മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജന റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കും. സമകാലിക സംഭവവികാസങ്ങൾ പ്രമേയമാക്കി തയ്യാറാക്കിയ നിശ്ചലദൃശ്യങ്ങൾ റാലിക്ക് കൊഴുപ്പേകും. വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോബോർഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊൽസെ പാട്ടീൽ (പൂണെ) മൗലാനാ മെഫൂസുറഹ്്മാൻ (ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോബോർഡ് സെക്രട്ടറി) വിശിഷ്ടാഥികളാവും. എംഎൽഎമാരായ കെ മുരളീധരൻ, പി സി ജോർജ്, മുന്മന്ത്രി എ നീലലോഹിതദാ
തിരുവനന്തപുരം: എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരേ, ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ബഹുജനറാലിയും ഇന്നു തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്കു ശേഷം മൂന്നിന് മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജന റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കും. സമകാലിക സംഭവവികാസങ്ങൾ പ്രമേയമാക്കി തയ്യാറാക്കിയ നിശ്ചലദൃശ്യങ്ങൾ റാലിക്ക് കൊഴുപ്പേകും.
വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോബോർഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊൽസെ പാട്ടീൽ (പൂണെ) മൗലാനാ മെഫൂസുറഹ്്മാൻ (ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോബോർഡ് സെക്രട്ടറി) വിശിഷ്ടാഥികളാവും.
എംഎൽഎമാരായ കെ മുരളീധരൻ, പി സി ജോർജ്, മുന്മന്ത്രി എ നീലലോഹിതദാസൻ നാടാർ, ഭാസുരേന്ദ്ര ബാബു(മാധ്യമ നിരീക്ഷകൻ), എൻ പി ചെക്കൂട്ടി(തേജസ്), എ വാസു(മനുഷ്യാവകാശ പ്രവർത്തകൻ), അഡ്വ. ജയിംസ് ഫെർണാണ്ടസ്(ലത്തിൻ കത്തോലിക്ക ഐക്യവേദി), മൗലാന ഈസ ഫാളിൽ മമ്പഈ (ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ), വിളയോടി ശിവൻകുട്ടി (എൻസിഎച്ച്ആർഒ), എം കെ മനോജ്കുമാർ (എസ്ഡിപിഐ), എ എസ് സൈനബ (നാഷണൽ വിമൻസ് ഫ്രണ്ട്), കെ എ മുഹമ്മദ് ഷമീർ(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), ഗോപാൽ മേനോൻ (ഡോക്യുമെന്ററി സംവിധായകൻ), വർക്കല രാജ്(പിഡിപി), കായിക്കര ബാബു(മുസ്്‌ലിം കോർഡിനേഷൻ കമ്മിറ്റി), പ്രഫ അബ്ദുൽ റഷീദ്(മെക്ക), പോപുലർഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, നേതാക്കളായ കരമന അശ്‌റഫ് മൗലവി, കെ എച്ച് നാസർ, എം കെ അശ്റഫ്, എ അബ്ദുൽസത്താർ, പി കെ അബ്ദുൽലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.
എൻ.ഐ.എ പോലുള്ള സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനെതിരേ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി നാവടപ്പിക്കാനുള്ള സംഘപരിവാര ശ്രമങ്ങൾക്കെതിരേ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സമ്മേളനമെന്ന് ഭാരവാഹികൾ പറഞ്ഞു. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിധേയമാവാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഹിന്ദുത്വ അജണ്ടയാണ് സംഘപരിവാരം രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പോപുലർഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരേ ദേശീയതലത്തിൽ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങൾ ഇതിനാവശ്യമായ കളമൊരുക്കലാണ്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെയാണ് സമൂഹത്തിൽ വിഭാഗീയത ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നുണപ്രചാരണം ഇപ്പോൾ അരങ്ങുതകർക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സമ്മേളന വാഹനങ്ങളുടെ ഗതാഗത ക്രമീകരണംസമ്മേളനത്തിനായി എൻഎച്ച് 47 വഴി വരുന്ന വാഹനങ്ങൾ ചാക്ക ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എംഎൽഎ ഹോസ്റ്റലിന് സമീപം ആളുകളെ ഇറക്കി ചാക്ക വഴി ഈഞ്ചക്കൽ ബൈപാസിൽ പാർക്ക് ചെയ്യണം. എംസി റോഡ് വഴി വരുന്ന വാഹനങ്ങൾ കേശവദാസപുരം വഴി പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിനു സമീപം ആളുകളെ ഇറക്കിയ ശേഷം ഈഞ്ചക്കൽ ജങ്ഷനിലെത്തി ബൈപ്പാസിൽ പാർക്ക് ചെയ്യണം.
പാർക്കിങ് ഏരിയ: ഈഞ്ചക്കൽ ബൈപാസ് മുതൽ കോവളം വരെ ഇരു നിരയിലായി വാഹനങ്ങൾ പാർക്ക് ചെയ്യണം. അതാത് ജില്ലകളുടെ പേര് രേഖപ്പെടുത്തിയ ബോർഡുള്ള പ്രദേശത്തു മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണെന്ന് സ്വാഗതസംഘം അറിയിച്ചു