- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസിനെ പ്രധാന എതിരാളിയാക്കി മുദ്രാവാക്യങ്ങൾ; ഉദ്ഘാടന പ്രസംഗവും ആശംസ പ്രസംഗവും കഴിഞ്ഞിട്ടും ലക്ഷങ്ങൾ പങ്കെടുത്ത റാലി സമ്മേളന വേദിയിൽ എത്തിയില്ല; തിരുവനന്തപുരത്തെ ഇളക്കി മറിച്ച് പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലി
'ഞങ്ങൾക്കും പറയാനുണ്ട്' എന്ന മുദ്രവാക്യം ഉയർത്തി പോപ്പുലർ ഫ്രണ്ട് നടത്തിയ ബഹുജന റാലി തിരുവനന്തപുരത്തെ ഇളക്കി മറിച്ചു. തങ്ങളുടെ ശക്തി എതിരാളികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യം വെച്ച് പോപ്പുലർ ഫ്രണ്ട് വൻ റാലിയാണ് ഒരുക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് ബഹുജന റാലിയിൽ പങ്കെടുത്തത്. കോരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പരമാവധി പേരെ ഉൾപ്പെടുത്തി നടത്താൻ പോപ്പുലർ ഫ്രണ്ടിന് സാധിച്ചിരുന്നു. സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ബഹുജന റാലിയുടെ പ്രധാന ആകർഷണം സ്ത്രീകളെ വീടിന് പുറത്തിറക്കാത്തവർ എന്ന പേര് മാറ്റാനാണ് പോപ്പുലർ ഫ്രണ്ട് ഇതിലൂടെ ശ്രമിച്ചത്. ആർ.എസ്.എസിനെ കടന്നാക്രമിച്ചാണ് പോപ്പുലർ ജാഥ തിരുവനന്തപുരത്തിന്റെ മണ്ണിലൂടെ കടന്ന് പോയത്. പ്രധാന എതിരാളി ആർ.എസ്.എസും ബിജെപിയുമാണെന്ന് പ്രത്യക്ഷത്തിൽ വിളിച്ച് പറഞ്ഞാണ് ജാഥ നടന്നത്. മൂന്ന് മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞ ജാഥ മൂന്നരയോടെയാണ് ആരംഭിച്ചത്. വെള്ളയമ്പലത്തിൽ നിന്ന് തുടങ്ങിയ ബഹുജന റാലി പാളയം സ്റ്റാച്ചു വഴി കിഴക്കേ കോട്ട എത്തുമ്പോഴേക്കും റ
'ഞങ്ങൾക്കും പറയാനുണ്ട്' എന്ന മുദ്രവാക്യം ഉയർത്തി പോപ്പുലർ ഫ്രണ്ട് നടത്തിയ ബഹുജന റാലി തിരുവനന്തപുരത്തെ ഇളക്കി മറിച്ചു. തങ്ങളുടെ ശക്തി എതിരാളികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യം വെച്ച് പോപ്പുലർ ഫ്രണ്ട് വൻ റാലിയാണ് ഒരുക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് ബഹുജന റാലിയിൽ പങ്കെടുത്തത്. കോരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പരമാവധി പേരെ ഉൾപ്പെടുത്തി നടത്താൻ പോപ്പുലർ ഫ്രണ്ടിന് സാധിച്ചിരുന്നു. സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ബഹുജന റാലിയുടെ പ്രധാന ആകർഷണം സ്ത്രീകളെ വീടിന് പുറത്തിറക്കാത്തവർ എന്ന പേര് മാറ്റാനാണ് പോപ്പുലർ ഫ്രണ്ട് ഇതിലൂടെ ശ്രമിച്ചത്.
ആർ.എസ്.എസിനെ കടന്നാക്രമിച്ചാണ് പോപ്പുലർ ജാഥ തിരുവനന്തപുരത്തിന്റെ മണ്ണിലൂടെ കടന്ന് പോയത്. പ്രധാന എതിരാളി ആർ.എസ്.എസും ബിജെപിയുമാണെന്ന് പ്രത്യക്ഷത്തിൽ വിളിച്ച് പറഞ്ഞാണ് ജാഥ നടന്നത്. മൂന്ന് മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞ ജാഥ മൂന്നരയോടെയാണ് ആരംഭിച്ചത്.
വെള്ളയമ്പലത്തിൽ നിന്ന് തുടങ്ങിയ ബഹുജന റാലി പാളയം സ്റ്റാച്ചു വഴി കിഴക്കേ കോട്ട എത്തുമ്പോഴേക്കും റോഡിന്റെ ഇരു വശത്തും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. നേതാക്കൾ ഉൾപ്പെട്ട ജാഥ ഉദ്ഘാടന സ്ഥലത്ത് എത്തിയപ്പോൾ ജാഥയുടെ പകുതി പോലും എത്തിയിരുന്നില്ല. ഉദ്ഘാടനവും കഴിഞ്ഞ് ആശംസാ പ്രസംഗം നടക്കുമ്പോഴും ബഹുജന റാലി അവസാനിച്ചിരുന്നില്ല. കൃത്യം അഞ്ച് മണിയോടെ തന്നെ സമ്മേളനം ആരംഭിച്ചിരുന്നു.
ജസ്റ്റിസ് ഫോർ ഹാദിയ എന്ന മുദ്രാവാക്യം എഴുതിയ ടീ ഷർട്ട് അടക്കം നിരവധി വ്യത്യസ്ഥ വേഷ വിധാനത്തിലായിരുന്നു പ്രവർത്തകർ എത്തിയത്. റാലി നിയന്തിക്കാൻ മാത്രം ആയിരക്കണക്കിന് വളണ്ടിയർമാരാണ് ഉണ്ടായിരുന്നത്. റാലിയിൽ പ്രധാന സവിശേഷത സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തമായിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികൾ ഞെട്ടുന്ന വിധത്തിലായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം റാലിയിൽ ഉണ്ടായത്.പുരുഷന്മാരെ വരെ മറികടക്കുന്ന വൻ ആവേശത്തിലായിരുന്നു വനിതാ പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്.
ആസാദി മുദ്രാവാക്യങ്ങളും ആർ.എസ്.എസ് വിരുദ്ധ മുദ്രാവാക്യങ്ങളും പ്രവർത്തകരിൽ ആവേശം നിറച്ചു. പശുവിനെ ആരാധിക്കുന്നതും ചാണകത്തിൽ നിന്ന് ഓക്സിജൻ കിട്ടിക, ആദ്യ വിമാനം പുഷ്പക വിമാനമാണെന്നുമുള്ള ബിജെപി മന്ത്രിമാരുടെ വാക്കുകൾ എടുത്തയിരുന്നു മുദ്രാവാക്യങ്ങൾ പൊടി പൊടിച്ചത്. പിണറായി സർക്കാരിനേയും പ്രതിപക്ഷത്തേയും വലിയ രീതിയിൽ ആക്രമിക്കാനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചില്ല എന്നതും ശ്രദ്ദേയമായി.
ആറ് മണി കഴിഞ്ഞാണ് റാലി മുഴുവനായും ഉദ്ഘാടന വേദിയിലെത്തിയത്. മോദിയുടേയും ബാബാ രാംദേവിന്റേയും ബന്ധം കാണിച്ചുള്ള സ്റ്റാച്ചുവാണ് ജാഥയുടെ എറ്റവും വലിയ സവിശേഷത. പിന്നീട് തടങ്കലിൽ പെട്ട ഹാദിയയും അവരെ കാണാൻ വരുന്ന മനുഷ്യാവകാശ പ്രവർകത്തകരുടേയും സ്റ്റാച്ചുവും അതോടപ്പം പശുവിന്റെ പേരിൽ ജനങ്ങളെ കൊല്ലുന്ന ആർ.എസ്.എസ് മുഖവുമൊക്കെയാണ് സ്റ്റാച്ചുവായി പ്രവർത്തർക്കും ജനങ്ങൾക്കും കൗതുകമായത്.