- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്വവർഗ്ഗ വിവാഹം ആശീർവദിച്ച പുരോഹിതയ്ക്കെതിരേ നടപടി
ഷിക്കാഗോ: ഷിക്കാഗോ നോർത്ത് സൈഡ് നോർത്ത് പാർക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയും സ്റ്റാഫ് മെംബറും തമ്മിലുള്ളസ്വവർഗ്ഗ വിവാഹം നടത്തി കൊടുത്ത ക്യാംപസ് പാസ്റ്റർ റവ. ജൂഡിപീറ്റേഴ്‌സിനെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായിഇവാഞ്ചലിക്കൽ കവനന്റ് ചർച്ച് അധികൃതർ വെളിപ്പെടുത്തി. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി സ്റ്റാഫ് അംഗങ്ങളായമാർകസ് മേസൻ - വിവിറ്റ് എന്നിവരുടെ വിവാഹം നടത്തി കൊടുക്കുന്നതിന്ഏറ്റവും അനുയോജ്യമായി ഇവർ കണ്ടെത്തിയത് റവ. ജൂഡിയെയായിരുന്നു.റവ. ജൂഡി ഇവരുടെ ആഗ്രഹം പോലെ വിവാഹം നടത്തി കൊടുക്കുകയുംചെയ്തു.സ്വവർഗ്ഗ വിവാഹം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഇവാഞ്ചലിക്കൽ കവനന്റ് ചർച്ച് അധികൃതർ പുരോഹിതയുടെ ക്രെഡിൻഷ്യൽസസ്‌പെന്റ് ചെയ്യുകയും ശമ്പളത്തോടു കൂടി അവധിയിൽ പ്രവേശിപ്പിക്കുകയുംചെയ്തു. യുഎസിലും കാനഡയിലുമായി 850 ഓളം ചർച്ചുകളുള്ള ഇവാഞ്ചലിക്കൽ കവനന്റ്ചർച്ച് 17-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണെന്നും ക്രിസ്ത്യൻവിശ്വാസത്തെയോ പ്രമാണങ്ങളേയോ കാത്തു സൂക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്നുംഅധികൃതർ
ഷിക്കാഗോ: ഷിക്കാഗോ നോർത്ത് സൈഡ് നോർത്ത് പാർക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയും സ്റ്റാഫ് മെംബറും തമ്മിലുള്ളസ്വവർഗ്ഗ വിവാഹം നടത്തി കൊടുത്ത ക്യാംപസ് പാസ്റ്റർ റവ. ജൂഡിപീറ്റേഴ്‌സിനെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായിഇവാഞ്ചലിക്കൽ കവനന്റ് ചർച്ച് അധികൃതർ വെളിപ്പെടുത്തി.
ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി സ്റ്റാഫ് അംഗങ്ങളായമാർകസ് മേസൻ - വിവിറ്റ് എന്നിവരുടെ വിവാഹം നടത്തി കൊടുക്കുന്നതിന്ഏറ്റവും അനുയോജ്യമായി ഇവർ കണ്ടെത്തിയത് റവ. ജൂഡിയെയായിരുന്നു.റവ. ജൂഡി ഇവരുടെ ആഗ്രഹം പോലെ വിവാഹം നടത്തി കൊടുക്കുകയുംചെയ്തു.സ്വവർഗ്ഗ വിവാഹം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഇവാഞ്ചലിക്കൽ കവനന്റ് ചർച്ച് അധികൃതർ പുരോഹിതയുടെ ക്രെഡിൻഷ്യൽസസ്‌പെന്റ് ചെയ്യുകയും ശമ്പളത്തോടു കൂടി അവധിയിൽ പ്രവേശിപ്പിക്കുകയുംചെയ്തു.
യുഎസിലും കാനഡയിലുമായി 850 ഓളം ചർച്ചുകളുള്ള ഇവാഞ്ചലിക്കൽ കവനന്റ്ചർച്ച് 17-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതാണെന്നും ക്രിസ്ത്യൻവിശ്വാസത്തെയോ പ്രമാണങ്ങളേയോ കാത്തു സൂക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്നുംഅധികൃതർ വെളിപ്പെടുത്തി.പുരോഹിതയിൽ അർപ്പിതമായിട്ടുള്ള ചുമതലകൾനിർവഹിക്കുന്നതിന് വീഴ്ച വരുത്തിയ ഇവരുടെ രാജി ആവശ്യപ്പെടുമെന്ന്അധികൃതർ വെളിപ്പെടുത്തി.
യൂണിവേഴ്‌സിറ്റിയിൽ എൽജിബിറ്റി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ റവ. ജൂഡിക്കു അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെമനസാക്ഷിക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് ജൂഡിയും വ്യക്തമാക്കി.