ന്യൂയോർക്ക് : സിഎംഐ സഭയുടെ 2017 വർഷത്തെ മികച്ച എക്സലൻസിഅവാർഡ് മരണാനന്തര ബഹുമതിയായി സ്വാമിയച്ചനു സമ്മാനിച്ചു. സ്വാമിയച്ചൻസിഎംഐ സഭക്കും സമൂഹത്തിനും നൽകിയ വിലയേറിയ സംഭാവനകൾക്കുള്ളഅംഗീകാരമാണിത്.

ജനുവരി 4 ന് എറണാകുളം കാക്കനാട് ചാവറ ഹിൽസിൽ നടന്ന ചടങ്ങിൽ റവ. ഡോ.ഫാ. പോൾ അച്ചാണ്ടിയിൽ (ഡൽഹി പ്രയോർ ജനറാൾ) നിന്നും ഭോപ്പാൽസെന്റ് പോൾ പ്രോവിൻസ് റവ. ഫാ. ജസ്റ്റിൻ അക്കര ഏറ്റുവാങ്ങി.തൃശൂർ ഒല്ലൂർ പൊറാട്ടുക്കം കുടുംബത്തിലെ പരേതരായ അന്തോണി വെറോനിക്കദമ്പതികളുടെ പത്ത് മക്കളിൽ രണ്ടാമനായിരുന്നു സ്വാമിയച്ചൻ.
സ്വാമിയച്ചന്റെ പ്രത്യേക ദൈവിക ഇടപെടൽ മൂലം വാഴ്‌ത്തപ്പെട്ട സിസ്റ്റർറാണി മറിയായുടെ ഘാതകൻ സമുന്ദർ സിംഗിനുണ്ടായ മാനസാന്തരവും സിസ്റ്റർമറിയായുടെ കേരളത്തിലുള്ള വീട്ടിൽ എത്തി മാതാപിതാക്കളോട്മാപ്പപേക്ഷിക്കുകയും ചെയ്തത് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഈ സംഭവ കഥയെ അടിസ്ഥാനമാക്കി ഇറ്റാലിയൻ സംവിധായക കാതറിൻ മാക്ക് ഗിൽ(ഹാർട്ട് ഓഫ് മർഡറർ) എന്ന ഡോക്യുമെന്ററി നിർമ്മിച്ചത്.മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വാമിയച്ചനേയുംഘാതകനേയും സിസ്റ്റർ മറിയായുടെ സഹോദരി സിസ്റ്റർ സെൽമിയേയുംറോമിലേക്ക് ക്ഷണിച്ചു പ്രത്യേകം ആദരിച്ചിരുന്നു.

ഒറ്റമുണ്ടും ഷാളും ധരിച്ചു നഗ്നപാദനായി അമേരിക്കയിൽ പര്യടനം നടത്തിയത്അമേരിക്കൻ മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു. അമേരിക്കയിലെ വിവിധദേവാലയങ്ങളും ജയിലുകളും സന്ദർശിച്ചു തന്റെ ജീവിതാനുഭവം പങ്കിട്ടസ്വാമിയച്ചൻ അവസാനമായി അമേരിക്കയിൽ സന്ദർശനം നടത്തി നാട്ടിൽതിരിച്ചെത്തിയ ശേഷം മൂന്നു മാസത്തിനുള്ളിൽ മരണമടയുകയായിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിൽ വലിയ സുഹൃദ് വലയം സൃഷ്ടിക്കുവാൻകഴിഞ്ഞതായി ന്യൂജേഴ്സിയിലെ സിഎംഐ വൈദികൻ പോളി തെക്കനച്ചനുംസ്വാമിയച്ചന്റെ സഹോദരൻ ഡേവിസും അനുസ്മരിച്ചു. മരണാനന്തരം തന്റെ മൃതദേഹംമെഡിക്കൽ കേളേജിനുവിട്ടു കൊടുത്ത് വലിയൊരു മാതൃക കാണിക്കുകയുംചെയ്തിരുന്നു.