ദോഹ: രാജ്യത്ത് ജനസംഖ്യ 25.8 ലക്ഷം കവിഞ്ഞു. മെയ് 31ന് പുറത്തിറങ്ങിയ വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് രാജ്യത്തെ ജനസംഖ്യ 25.8 ലക്ഷം കവിഞ്ഞതായി വെളിപ്പെടുത്തുന്നത്.

പുതിയ കണക്കനുസരിച്ച് 19,56,424 പുരുഷന്മാരും 6,31,140 സ്ത്രീകളുമാണ് രാജ്യത്തുള്ളത്. അതായത് രാജ്യത്തെ ആകെ ജനസംഖ്യ 25,87,564 ആണ്. ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് 25,29,267 ആയിരുന്നു ജനസംഖ്യ. ഒരു മാസം പിന്നിട്ടപ്പോഴേക്കും 28,297 പേരുടെ വർധനവ് കൂടിയുണ്ടായി.

രാജ്യത്തിന് പുറത്തുള്ള ഖത്തർ സ്വദേശികളുടെ എണ്ണം കൂടാതെയുള്ള കണക്കെുപ്പാണ് ഇപ്പോൾ പുറത്തുവന്നത്. 2015 മെയ് 31നും 2014 മെയ് 31നും ഇടയിൽ 4,13,529 ആളുകളാണ് വർധിച്ചത്.