- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനന നിരക്ക് വർധിച്ചു; രാജ്യത്തെ ജനസംഖ്യാ നിരക്ക് 150 വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ; നിലവിൽ 4.65 മില്യൺ എന്ന് സെൻസസ്
ഡബ്ലിൻ: രാജ്യത്തെ ജനസംഖ്യ നിരക്ക് 150 വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ ആണെന്ന് സെൻസസ് റിപ്പോർട്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയർലണ്ടിൽ നിന്നുള്ള കുടിയേറ്റം വർധിച്ചുവെങ്കിലും രാജ്യത്ത് ജനനനിരക്കിൽ വർധന വന്നതാണ് ജനസംഖ്യാ തോത് വർധിക്കാൻ ഇടയായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ ഗ്രേറ്റർ ഡബ്ലിൻ മേഖലയിലാണ് ജനസാന്ദ്രത ഏറെയെന്നും പറയപ്പെടുന്നു. അഞ്ചു വർഷം മുമ്പ് 4.58 മില്യൺ ആയിരുന്ന ജനസംഖ്യാ നിരക്ക് ഇപ്പോൾ 4.65 മില്യണിൽ എത്തി നിൽക്കുകയാണ്. അഞ്ചു വർഷം കൊണ്ട് ജനസംഖ്യയിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിനു മുമ്പ് നടന്ന രണ്ടു സെൻസസിലും ജനസംഖ്യാ വർധന ഏറ്റവും കൂടിയ തോത് എട്ടു ശതമാനമായിരുന്നു. എന്നാലിപ്പോൾ ഇത് വളരെയേറെ വർധിച്ചതായാണ് റിപ്പോർട്ട്. അയർലണ്ടിൽ നിന്ന് ഒട്ടേറെപ്പേർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലെങ്കിലും ജനന നിരക്കിൽ ശക്തമായ വർധന വന്നത് രാജ്യത്ത് ജനസംഖ്യയിലും പ്രതിഫലിച്ചു. അയർലണ്ടിലേക്കുള്ള കുടിയേറ്റം ഇപ്പോൾ വൻ തോതിൽ രേഖപ്പെടുത്തുന്നില്ല. അയർ
ഡബ്ലിൻ: രാജ്യത്തെ ജനസംഖ്യ നിരക്ക് 150 വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ ആണെന്ന് സെൻസസ് റിപ്പോർട്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയർലണ്ടിൽ നിന്നുള്ള കുടിയേറ്റം വർധിച്ചുവെങ്കിലും രാജ്യത്ത് ജനനനിരക്കിൽ വർധന വന്നതാണ് ജനസംഖ്യാ തോത് വർധിക്കാൻ ഇടയായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ ഗ്രേറ്റർ ഡബ്ലിൻ മേഖലയിലാണ് ജനസാന്ദ്രത ഏറെയെന്നും പറയപ്പെടുന്നു.
അഞ്ചു വർഷം മുമ്പ് 4.58 മില്യൺ ആയിരുന്ന ജനസംഖ്യാ നിരക്ക് ഇപ്പോൾ 4.65 മില്യണിൽ എത്തി നിൽക്കുകയാണ്. അഞ്ചു വർഷം കൊണ്ട് ജനസംഖ്യയിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിനു മുമ്പ് നടന്ന രണ്ടു സെൻസസിലും ജനസംഖ്യാ വർധന ഏറ്റവും കൂടിയ തോത് എട്ടു ശതമാനമായിരുന്നു. എന്നാലിപ്പോൾ ഇത് വളരെയേറെ വർധിച്ചതായാണ് റിപ്പോർട്ട്. അയർലണ്ടിൽ നിന്ന് ഒട്ടേറെപ്പേർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലെങ്കിലും ജനന നിരക്കിൽ ശക്തമായ വർധന വന്നത് രാജ്യത്ത് ജനസംഖ്യയിലും പ്രതിഫലിച്ചു.
അയർലണ്ടിലേക്കുള്ള കുടിയേറ്റം ഇപ്പോൾ വൻ തോതിൽ രേഖപ്പെടുത്തുന്നില്ല. അയർലണ്ടിൽ നിന്നു മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും മറ്റു രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്കുള്ള കുടിയേറ്റവും തമ്മിലുള്ള തോത് അഞ്ചു വർഷം മുമ്പുള്ള 30,000 എന്ന കണക്കിൽ നിന്ന് 10,000 ആയി കുറഞ്ഞിട്ടുമുണ്ട്.