- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഒരു മാസം കൊണ്ട് ജനസംഖ്യയിൽ 3.8 ശതമാനം വർധന; സർവകാല റെക്കോർഡായി രാജ്യത്ത് ജനസംഖ്യാ നിരക്ക് 26.73 ലക്ഷം
ദോഹ: ഒരു മാസം കൊണ്ട് ജനസംഖ്യയിൽ 3.8 ശതമാനം വർധനയെന്ന് മിനിസ്ട്രി ഓഫ് ഡെവലപ്‌മെന്റ്, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് 26,73,000 ആണ് രാജ്യത്തെ ജനസംഖ്യാ നിരക്ക്. ജനുവരിയിൽ ഇത് 25,76,000 എന്നതായിരുന്നു. ഒരു മാസം കൊണ്ട് 97,000 പേർ രാജ്യത്ത് അധികമെത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിലെ ജനസംഖ്യാ നിരക്ക് സർവകാല റെക്കോർഡ് ആണ്. ഇതിന് മുമ്പ് രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യാ നിരക്ക് രേഖപ്പെടുത്തിയത് 2015 നവംബർ 30നായിരുന്നു. അന്നത് 26,37,000 ആയിരുന്നു. ഒരു വർഷം കൊണ്ട് ഖത്തർ ജനസംഖ്യയിൽ അഞ്ചു ശതമാനം വർധന ഉണ്ടായെന്നും എംഡിപിഎസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം തൊഴിൽ നഷ്ടപ്പെട്ട് ഒട്ടേറെ വിദേശികൾ രാജ്യത്ത് നിന്നും പോയെങ്കിലും ജനസംഖ്യയിൽ വന്നിരിക്കുന്ന ഈ വർധന അതിശയപ്പെടുത്തുന്നതാണെന്നും വിലയിരുത്തുന്നു. എല്ലാവർഷവും ഡിസംബറിൽ ഖത്തറിലെ ജനസംഖ്യയിൽ കാര്യമായ കുറവ് രേഖപ്പെടുത്താറുണ്ട്. ക്രിസ്മസ്, നവവൽസരാവധിക്ക് പ്രവാസികൾ കുടുംബസമേതം സ്വദേശങ്ങളിലേക്ക് മടങ
ദോഹ: ഒരു മാസം കൊണ്ട് ജനസംഖ്യയിൽ 3.8 ശതമാനം വർധനയെന്ന് മിനിസ്ട്രി ഓഫ് ഡെവലപ്‌മെന്റ്, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് 26,73,000 ആണ് രാജ്യത്തെ ജനസംഖ്യാ നിരക്ക്. ജനുവരിയിൽ ഇത് 25,76,000 എന്നതായിരുന്നു. ഒരു മാസം കൊണ്ട് 97,000 പേർ രാജ്യത്ത് അധികമെത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിലെ ജനസംഖ്യാ നിരക്ക് സർവകാല റെക്കോർഡ് ആണ്.
ഇതിന് മുമ്പ് രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യാ നിരക്ക് രേഖപ്പെടുത്തിയത് 2015 നവംബർ 30നായിരുന്നു. അന്നത് 26,37,000 ആയിരുന്നു. ഒരു വർഷം കൊണ്ട് ഖത്തർ ജനസംഖ്യയിൽ അഞ്ചു ശതമാനം വർധന ഉണ്ടായെന്നും എംഡിപിഎസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം തൊഴിൽ നഷ്ടപ്പെട്ട് ഒട്ടേറെ വിദേശികൾ രാജ്യത്ത് നിന്നും പോയെങ്കിലും ജനസംഖ്യയിൽ വന്നിരിക്കുന്ന ഈ വർധന അതിശയപ്പെടുത്തുന്നതാണെന്നും വിലയിരുത്തുന്നു.
എല്ലാവർഷവും ഡിസംബറിൽ ഖത്തറിലെ ജനസംഖ്യയിൽ കാര്യമായ കുറവ് രേഖപ്പെടുത്താറുണ്ട്. ക്രിസ്മസ്, നവവൽസരാവധിക്ക് പ്രവാസികൾ കുടുംബസമേതം സ്വദേശങ്ങളിലേക്ക് മടങ്ങുന്നതാണ് ഇതിനുകാരണം. നാട്ടിലേക്കു പോയവർ മടങ്ങിയെത്തുകയും പുതിയ തൊഴിലാളികൾക്കു വീസ ലഭിക്കുകയും ചെയ്യുന്നതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജനസംഖ്യ ഉയരുന്നതും പതിവാണ്.