- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈംലൈനിലെ ചിത്രങ്ങൾ എല്ലാം എടുത്തു നീല വീഡിയോ ആക്കി മാറ്റും; സഹോദരിമാരും സുഹൃത്തുക്കളും വരെ കാമകേളിക്കാരാകും; ഫേസ്‌ബുക്ക് വൈറസ് അനേകം പേരെ നാണം കെടുത്തുന്നു
ആഗ്ര: പേടിച്ചിട്ട് ഫേസ് ബുക്ക് അക്കൗണ്ട് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കുകയാണിപ്പോൾ പലർക്കും. ഫേസ് ബുക്ക് അക്കൗണ്ട് തുറന്നവർ പലരും സ്വന്തക്കാരുടേയും ബന്ധുക്കളുടേയും മറ്റും നീല വീഡിയോ കണ്ട ഞെട്ടലിൽ നിന്ന് വിമുക്തമായിട്ടുമില്ല. അടുത്ത കാലത്ത് ഫേസ്‌ബുക്കിനെ ആക്രമിച്ചിരിക്കുന്ന വൈറസ് ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നീലതരംഗം
ആഗ്ര: പേടിച്ചിട്ട് ഫേസ് ബുക്ക് അക്കൗണ്ട് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കുകയാണിപ്പോൾ പലർക്കും. ഫേസ് ബുക്ക് അക്കൗണ്ട് തുറന്നവർ പലരും സ്വന്തക്കാരുടേയും ബന്ധുക്കളുടേയും മറ്റും നീല വീഡിയോ കണ്ട ഞെട്ടലിൽ നിന്ന് വിമുക്തമായിട്ടുമില്ല. അടുത്ത കാലത്ത് ഫേസ്‌ബുക്കിനെ ആക്രമിച്ചിരിക്കുന്ന വൈറസ് ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ നീലതരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
ടൈംലൈനിൽ ചേർക്കുന്ന ഫോട്ടോകൾ എടുത്ത് അശ്ലീല ചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റുന്ന വൈറസ് ആക്രമണം ഇന്ത്യയിലൊട്ടാകെ പടർന്നിരിക്കുകയാണ്. ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള ഈ വൈറസ് ഇപ്പോൾ ഇന്ത്യയിലെ ഫേസ്‌ബുക്ക് ഉപയോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് വ്യാപകമായിരിക്കുകയാണ്. തങ്ങളുടെ പേരിൽ ഏറെ വ്യാജ നീലച്ചിത്രങ്ങൾ പ്രചരിക്കുന്നുവെന്ന പരാതിയുമായി ഒട്ടേറെപ്പേർ ഇതിനോടകം സൈബർസെല്ലിനെ സമീപിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
കിലിം മാൽവെയർ ഇനത്തിൽ പെട്ട വൈറസാണ് ഇത്തരത്തിൽ നീലച്ചിത്രം വ്യാജമായി നിർമ്മിക്കുന്നതെന്നാണ് ആഗ്ര പൊലീസ് വ്യക്തമാക്കുന്നു. വേണം കാണുക, കാരണം ഇതു നിങ്ങളുടെ വീഡിയോയാണ് എന്ന മുന്നറിയിപ്പോടുകൂടിയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോകൾ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൈബർ ക്രൈം സെൽ ഇൻ ചാർജ് നിതിൽ കാസാന പറയുന്നത്. ഇതിനോട് ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർ കാണുന്നത് അശ്ലീലചിത്രങ്ങളും വീഡോയകളുമാണ്.
മാത്രമല്ല, ആമസോൺ വെബ് സർവീസസ് പേജ് എന്ന് അവകാശപ്പെടുന്ന മറ്റൊരു യുആർഎല്ലിലേക്ക് നയിക്കുന്ന ലിങ്കും ഇതിനൊപ്പം കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ പോൺ സൈറ്റുകളിലേക്ക് നയിക്കുന്ന ഇത്തരം ലിങ്കുകൾ വൈറസിന്റെ ആക്രമണ സ്വഭാവമാണെന്ന് കസാന വെളിപ്പെടുത്തുന്നു.
ഫേസ് ബുക്ക് അക്കൗണ്ടിൽ തങ്ങളുടെ തന്നെ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇതിൽ വരുന്ന അശ്ലീല ചിത്രങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും വ്യക്തമാക്കിക്കൊണ്ട് പലരും പോസ്റ്റുകൾ ചെയ്തു തുടങ്ങിയിട്ടുണ്ട്. അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഇത് വൈറസ് ആണെന്നും വ്യക്തമാക്കിക്കൊണ്ടാണ പലരുടേയും ഫേസ്‌ബുക്ക് പോസ്റ്റ്.
ഇത്തരം വൈറസ് ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഉടൻ തന്നെ നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് പാസ് വേഡ് മാറ്റാനാണ് സൈബൽ സെൽ നിർദ്ദേശിച്ചിരിക്കുന്നത്. ഫേസ് ബുക്കിലുള്ള മറ്റ് ഫേസ്‌ബുക്ക് ആപ്പുകൾ, മറ്റ് അനാവശ്യ എക്സ്റ്റൻഷനുകൾ തുടങ്ങിയവയെല്ലാം നീക്കം ചെയ്യുക. പരിചയമില്ലാത്ത ലിങ്കുകൾ സ്പാം ചെയ്തിടുക. ഫേസ് ബുക്കിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജ അശ്ലീല ചിത്രങ്ങളേയും വീഡിയോകളേയും കുറിച്ച് പരാതിപ്പെടാൻ യുഎസിലുള്ള ഫേസ്‌ബുക്ക് ഹെഡ്ക്വാർട്ടറുമായി ആഗ്ര സൈബർ ക്രൈം ബന്ധപ്പെട്ടിട്ടുണ്ട്.