- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത തവണ വോട്ടു ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിച്ചേക്കണേ! ഇന്ത്യയിലെ നിരോധനത്തിന് അശ്ലീല സൈറ്റിന്റെ ട്വീറ്റിൽ പരിഹാസ സ്വരം
ന്യൂഡൽഹി: അടുത്ത തവണ വോട്ടുചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യക്കാർക്ക് അശ്ലീല വെബ്‌സൈറ്റിന്റെ ആഹ്വാനം. രാജ്യത്ത് കേന്ദ്രസർക്കാർ 850ലേറെ പോൺ സൈറ്റുകൾ നിരോധിച്ചതിനെ പരിഹസിച്ചാണ് വെബ്‌സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നു പരിഹാസ സ്വരം ഉയർന്നത്. എക്‌സ് വീഡിയോസ് ഡോട് കോം എന്ന സൈറ്റാണ് അടുത്ത തവണത്തെ വോട്ട് നല്ല രീതിയിൽ ചെയ്യൂ എന
ന്യൂഡൽഹി: അടുത്ത തവണ വോട്ടുചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യക്കാർക്ക് അശ്ലീല വെബ്‌സൈറ്റിന്റെ ആഹ്വാനം. രാജ്യത്ത് കേന്ദ്രസർക്കാർ 850ലേറെ പോൺ സൈറ്റുകൾ നിരോധിച്ചതിനെ പരിഹസിച്ചാണ് വെബ്‌സൈറ്റിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നു പരിഹാസ സ്വരം ഉയർന്നത്.
എക്‌സ് വീഡിയോസ് ഡോട് കോം എന്ന സൈറ്റാണ് അടുത്ത തവണത്തെ വോട്ട് നല്ല രീതിയിൽ ചെയ്യൂ എന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിൽ ഇക്കുറി വൻ ഭൂരിപക്ഷം ബിജെപിക്കു കൊടുത്തവർ അടുത്ത തവണ അതിനു മുതിരരുത് എന്ന സന്ദേശമാണു സൈറ്റ് നൽകുന്നത്.
പോൺ സൈറ്റ് നിരോധനത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നു കടുത്ത എതിർപ്പു നേരിടുന്നതിനിടെ നിരോധനം ഭാഗികമായി പിൻവലിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണു വെബ്‌സൈറ്റിന്റെ പരിഹാസം ഉയർന്നത്.
നിരോധനത്തിനെതിരെ സോഷ്യൽ മീഡിയയിൽ എതിർ സ്വരങ്ങൾ വ്യാപകമായി ഉയരുകയും ചെയ്തിരുന്നതിനിടെയാണു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിൽ അശ്ലീല സൈറ്റുകൾ നിരോധിച്ച വാർത്തയോടൊപ്പമാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഇതിനു മുമ്പ് ബിബിസി നിർമ്മിച്ച ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയും കേന്ദ്രം നിരോധിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലയിടത്തും ബീഫും നിരോധിച്ചിട്ടുണ്ട്. നിരോധനങ്ങളുടെ പട്ടിക പല മേഖലകളിലേക്കും ഇനിയും കടക്കുമെന്നാണു എതിർ സ്വരമുയർത്തുന്നവർ പറയുന്നത്.