തിരുവനന്തപുരം; രാജ്യത്തെ മുഴുവൻ ടെലിഫോൺ കമ്പനികളോടും പോൺ സൈറ്റുകൾ അവരുടെ നെറ്റുവർക്കുകളിൽ നിന്നും നിരോധിച്ചതോടെ പോൺ സൈറ്റുകൾ ഒന്നും തുറക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. എന്നാൽ നിരോധനത്തെ മറികടക്കാനുള്ള വഴികൾ അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ് സൈബർ ലോകം. ഇവിടെയാണ് വി പി എൻ നെറ്റ്‌വർക്കിന്റെ കടന്നുവരവും അവയുടെ സാധ്യതകളും യുവാക്കൾ തേടന്നത്. അപ്പോഴും കേരളത്തെ സംബന്ധിച്ച് പുറത്തുവരുന്നത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

വിലക്കേർപ്പെടുത്തിയ പോൺ വെബ്‌സൈറ്റുകൾ ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യയിലെ നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കോഴിക്കോടുമാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന നഗരങ്ങളിൽ. നൂറ് ശതമാനം സാക്ഷരത നേടിയ, ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഗൂഗിൾ സെർച്ചിൽ കാണിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തെ ഗൂഗിൾ ട്രന്റ് കണക്കുകൾ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങൾ പോൺ സെർച്ചിങ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നവി മുംബൈ, നാഗ്പൂർ, കൊച്ചി, മുംബൈ, തൃശൂർ, ന്യൂഡൽഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരയുന്നത് കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ട് ഒരു വർഷം മുൻപാണ് വന്നത്. കുട്ടികളുടെ പോൺ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകൾ ഇടംപിടിച്ചിരുന്നു.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ദൃശ്യങ്ങൾ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. വിദേശ സെർവറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും. ഈ വിഡിയോ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകൾ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂർണമായും തടയാനാകില്ല.

വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് )?

ഇന്ത്യയിൽ ഒരു വെബ്സൈറ്റ് നിരോധിക്കപ്പെട്ടാൽ ഇവിടെയുള്ള ഐപികളിലേക്കൊന്നും ആ വെബ്സൈറ്റുകൾ ലഭിക്കില്ല. രാജ്യത്ത് നിരോധിച്ച പോൺ വെബ്സൈറ്റുകൾ ഇവിടത്തെ മൊബൈൽ ഫോണുകളിലും കംപ്യൂട്ടറുകളിലും കിട്ടാത്തത് അതിനാലാണ്. എന്നാൽ ഈ രാജ്യാതിർത്തി വിട്ട് മറ്റൊരു രാജ്യത്ത് ചെന്നാൽ ഈ നിരോധിച്ച വെബ്സൈറ്റുകൾ നിങ്ങളുടെ കംപ്യൂട്ടറിൽ കാണാൻ സാധിക്കും. കാരണം അതിർത്തി കടക്കുമ്പോൾ നിങ്ങളുടെ ഐപിയിൽ മാറ്റം വന്നിട്ടുണ്ടാവും. അപ്പോൾ നിങ്ങൾക്ക് ലഭിക്കുക ആ രാജ്യത്തെ ഐപി അഡ്രസാണ്.

രാജ്യാതിർത്തി കടക്കാതെ തന്നെ വിദേശ ഐപി അഡ്രസുകൾ ഉപയോഗിക്കാൻ സഹായിക്കുകയാണ് വിപിഎൻ ചെയ്യുന്നത്. ഇതിൽ നിങ്ങളുടെ യഥാർത്ഥ ഐപി മറച്ചുപിടിക്കപ്പെടുന്നു. ഐപി അഡ്രസുകൾ മറ്റ് രാജ്യത്തുനിന്നുള്ളതായതിനാൽ ആ രാജ്യത്ത് ലഭിക്കുന്ന വെബ്സൈറ്റുകളെല്ലാം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. മാത്രവുമല്ല ഐപി അഡ്രസുകൾ ഇടക്കിടെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യും.

ഓൺലൈൻ ആശയവിനിമയവും,പ്രവർത്തനങ്ങളുമെല്ലാം പരമാവധി സ്വകാര്യമാക്കി നിർത്തുന്നതിനാണ് വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് ഉപയോഗപ്പെടുത്തുന്നത്.നിരോധിക്കപ്പെട്ട വെബ്സൈറ്റുകൾ സെർച്ച് ചെയ്യുന്നതിനും സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നതിനും മറ്റ് സൈബർ തരികിടകൾ ചെയ്യുന്നതിനുമെല്ലാം ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുരുട്ടുബുദ്ധികൾ വിപിഎൻ സൗകര്യത്തെ അവർക്ക് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

വിപിഎൻ നെറ്റ് വർക്കിൽ ബ്രൗസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പോൺസൈറ്റുകളടക്കം രാജ്യത്ത് നിരോധിച്ച വെബ്സൈറ്റുകളെല്ലാം തുറക്കാനാവും. യുസി ബ്രൗസർ,ടോർ ബ്രൗസർ ഉൾപ്പെടെ വിപിഎൻ സൗകര്യമൊരുക്കുന്ന നിരവധി ബ്രൗസറുകൾ ഇന്ന് ലഭ്യമാണ്.

വിപിഎൻ ശൃംഖലയുടെ സ്വകാര്യത ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണ്. പോൺ വെബ്സൈറ്റുകളുടെ നിരോധനം കൂടുതൽ ആളുകളെ വിപിഎൻ നെറ്റ് വർക്കുകളിലേക്ക് ആകർഷിക്കാനിടയാകും. വ്യാജ ഐപികളുടെ കൂത്തരങ്ങായ ഡീപ്പ് വെബ്ബിന് സ്വകാര്യതയേറിയാൽ അത് പല അപകടങ്ങളും വരുത്തിവെക്കാനിടയുണ്ട്.