- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസുകാരി മുതൽ 31 വയസുകാരി വരെയുള്ള ഈ ആറ് ബ്രിട്ടീഷ് വനിതകളും കൊല്ലപ്പെട്ടത് നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട്; ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു
നീലച്ചിത്രങ്ങൾ ഓൺലൈനിലൂടെ വിരൽത്തുമ്പിൽ ലഭിക്കുന്നത് യുകെയിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത മാർഗങ്ങൾ നടപ്പിലാക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നുവെന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ പോണോഗ്രഫി വിതച്ച് കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. അതിനിടെ നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട് അഞ്ചു വയസുകാരി മുതൽ 31 കാരി വരെയുള്ള ആറ് ബ്രിട്ടീഷ് വനിതകൾ കൊല്ലപ്പെട്ട റിപ്പോർട്ട് പുറത്ത് വന്നത് ഇതുമായി ബന്ധപ്പെട്ട ഞെട്ടൽ വർധിപ്പിക്കുന്നു. ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു. പോൺ വീഡിയോകൾ കാണുന്നതിനും ആക്രമണകരമായ ലൈംഗിക കുറ്റങ്ങൾ ചെയ്യുന്നതിനും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും ഇന്റർനെറ്റ് ഭീമന്മാർ ഇത് അനായാസം ലഭ്യമാകുന്നതിന് തടയിടാൻ തയ്യാറാവാത്തതാണ് പ്രശ്നത്തിന് വഴിയൊരുക്കുന്നത്. പോണോഗ്രാഫിയുടെ ബലിയാടുകളായിത്തീർന്ന വിവിധ പ്രായക്കാരായ ആറ് ബ്രിട്ടീഷ് സ്ത്രീകളുടെ കഥകളാണ് താഴെ വിവ
നീലച്ചിത്രങ്ങൾ ഓൺലൈനിലൂടെ വിരൽത്തുമ്പിൽ ലഭിക്കുന്നത് യുകെയിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത മാർഗങ്ങൾ നടപ്പിലാക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നുവെന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ പോണോഗ്രഫി വിതച്ച് കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. അതിനിടെ നീലച്ചിത്രത്തിന്റെ വലയത്തിൽ പെട്ട് അഞ്ചു വയസുകാരി മുതൽ 31 കാരി വരെയുള്ള ആറ് ബ്രിട്ടീഷ് വനിതകൾ കൊല്ലപ്പെട്ട റിപ്പോർട്ട് പുറത്ത് വന്നത് ഇതുമായി ബന്ധപ്പെട്ട ഞെട്ടൽ വർധിപ്പിക്കുന്നു. ആർക്കും എപ്പോഴും ലഭിക്കുന്ന പോണോഗ്രഫി നമ്മുടെയും ഉറക്കം കെടുത്തേണ്ടിയിരിക്കുന്നു. പോൺ വീഡിയോകൾ കാണുന്നതിനും ആക്രമണകരമായ ലൈംഗിക കുറ്റങ്ങൾ ചെയ്യുന്നതിനും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും ഇന്റർനെറ്റ് ഭീമന്മാർ ഇത് അനായാസം ലഭ്യമാകുന്നതിന് തടയിടാൻ തയ്യാറാവാത്തതാണ് പ്രശ്നത്തിന് വഴിയൊരുക്കുന്നത്. പോണോഗ്രാഫിയുടെ ബലിയാടുകളായിത്തീർന്ന വിവിധ പ്രായക്കാരായ ആറ് ബ്രിട്ടീഷ് സ്ത്രീകളുടെ കഥകളാണ് താഴെ വിവരിക്കുന്നത്.
ജാനെ ലോംഗ്ഹേസ്റ്റ്
കഴിവുറ്റ സ്പെഷ്യൽ നീഡ്സ് ടീച്ചറായിരുന്നു 31 കാരിയായ ജാനെ ലോംഗ്ഹേസ്റ്റ്. തന്റെ ഉറ്റ സുഹൃത്തായ ലിസയുടെ ബോയ്ഫ്രണ്ടായ കൗട്സ് എന്ന 39കാരനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെടുകയായിരുന്നു ഇവർ. ചെറുപ്പം മുതലെ കൗട്സ് ആക്രമണകരമായ പോൺ വീഡിയോകൾക്ക് അടിമയായിരുന്നുവെന്നും അതിനാൽ പ്രചോദിതനായിട്ടാണീ കൊല നിർവഹിച്ചതെന്നും വെളിപ്പെട്ടിരുന്നു. 2003 ഏപ്രിലിൽ വെസ്റ്റ് സസെസ്‌കിലെ കാട് നിറഞ്ഞ പ്രദേശത്തായിരുന്നു ജാനെയുടം മൃതദേഹം കിടന്നിരുന്നത്. കൗട്സ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും തുടർന്ന് മൃതദേഹം ക്രൂരമായ ആനന്ദത്തിനായി സ്റ്റോറേജ് യൂണിറ്റിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു.കൗമാര കാലം മുതൽ തന്നെ കൗട്സ് ഇത്തരത്തിൽ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലുന്ന പോൺ വീഡിയോകളുടെ അടിമയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ജോന്നാ യീസ്റ്റ്സ്
ബ്രിസ്റ്റോളിൽ അയൽക്കാരനാൽ കൊല ചെയ്യപ്പെട്ട നിർഭാഗ്യവതിയായിരുന്നു 25കാരിയായ ആർക്കിടെക്ട് ജോന്നാ യീസ്റ്റ്സ്. ഇവിടെ ഡച്ചുകാരനായ വിൻസെന്റ് ടബാക്കാണ് പ്രതി. തന്റെ ബോയ്ഫ്രണ്ടുമൊത്ത് ബ്രിസ്റ്റോളിലെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെയാണ് യീറ്റ്സ് കൊല ചെയ്യപ്പെട്ടത്. യുവതിയോട് കടുത്ത ആരാധന പുലർത്തിയ വ്യക്തിയായിരുന്നു അയൽക്കാരനായ വിൻസെന്റ്. എന്നാൽ അയാൾ ആക്രമണകരമായ പോണോഗ്രാഫിക്കും അടിമയായിരുന്നു. ഒരു ദിവസം ഒരു ഡ്രിങ്ക്കുടിക്കാൻ വേണ്ടി യീറ്റ്സിനെ ക്ഷണിച്ച് വരുത്തുകയും ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയുമായിരുന്നു ഇയാൾ. 2010 ഡിസംബറിൽ ക്രിസ്മസിന് സോമർസെറ്റിലെ റോഡ് സൈഡിലായിരുന്നു യീറ്റ്സിന്റെ മൃതദേഹം കാണപ്പെട്ടത്. അതിൽ 43 പരുക്കുകളുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് ഇവരെ കൊല ചെയ്തിരുന്നത്. ടബാക്കിന്റ കമ്പ്യൂട്ടറിൽ യീറ്റ്സിനെ പോലുള്ള യുവതികളുടെ നഗ്‌ന ചിത്രങ്ങൾ പിന്നീട് കണ്ടെത്തിയിരുന്നു.
ബെക്കി വാട്ട്സ്
2015 ഫെബ്രുവരിയിലായിരുന്നു ഈ 16കാരി കൊല ചെയ്യപ്പെട്ടത്. ബ്രിസ്റ്റോളിലെ സ്വന്തം ബെഡ്റൂമിൽ ശ്വാസം മുട്ടിച്ചായിരുന്നു അർധസഹോദരനായ നാതൻ മാത്യൂസും ഗേൾഫ്രണ്ട് ഷൗന ഹോറെയും ചേർന്നാണ് വാട്സിനെ കൊല ചെയ്തത്. വയറ്റിൽ 15 തവണ കത്തിക്കുത്തേറ്റതിന്റെ മുറിവുകളുമുണ്ടായിരുന്നു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പ്രിസർവ് ചെയ്ത് ഗാർഡൻ ഷെഡിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു പ്രതി. മാത്യൂസിന്റെ ലാപ് ടോപ്പിൽ നിന്നും 236 സാഡിസ്റ്റിക് ചിത്രങ്ങളും 21 പോൺ സിനിമകളും പൊലീസ് കണ്ടെടുത്തിരുന്നു. പോൺ വീഡിയോകൾക്ക് അടിമപ്പെട്ടാണ് പ്രതി കുറ്റം ചെയ്തിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
ജോർജിയ വില്യംസ്
ഷ്രോപ്ഷെയറിലെ വെല്ലിങ്ടണിൽ കൊല ചെയ്യപ്പെട്ട 17കാരിയാണ് ജോർജിയ വില്യംസ്. തന്റെ ഫാമിലി ഫ്രണ്ടായ ജാമി റെയ്നോൾഡായിരുന്നു ഇവരെ കൊല ചെയ്തത്. അയാൾ ഒരു ആർട്ടിസ്റ്റിക് ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് 2013ൽ വിളിച്ച് വരുത്തുകയായിരുന്നു. ലൈംഗിക ചൂഷണത്തിന് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നപോൺ വീഡിയോകൾക്ക് അടിമയായിരുന്നു റെയ്നോൾഡ്സ്. 16,800ഇത്തരം ചിത്രങ്ങളും 72 വീഡിയോകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. ജോർജിയയെ തന്റെ ഇരയായി തെരഞ്ഞെടുത്ത് ഇയാൾ അഞ്ച് മാസം ഇതിനായി ആസൂത്രണം ചെയ്തിരുന്നു.
ഹന്നാ പിയേർസൻ
കഴിഞ്ഞ വർഷം ജൂലൈയിൽ കൊല ചെയ്യപ്പെട്ട 16കാരിയാണിത്. ജെയിംസ് മോർട്ടനായിരുന്നു പ്രതി. ലൈംഗിക ചൂഷണം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലുന്ന വീഡിയോകളുടെ അടിമയായിരുന്നു ഇയാൾ. യുവതിക്ക് മേൽ ആൽക്കഹോൾ ഒഴിച്ചതിന് ശേഷമായിരുന്നു ഇയാൾ കൃത്യംനിർവഹിച്ചിരുന്നത്.
ഏപ്രിൽ ജോൺസ്
2012ൽ തട്ടിക്കൊണ്ട് പോയി കൊല ചെയ്യപ്പെട്ട അഞ്ച് വയസുകാരിയാണ് ഏപ്രിൽ ജോൺസ്. മാർക്ക് ബ്രിഡ്ജർ എന്നയാളായിരുന്നു കൊലപാതകി. ഇയാൽ സാഡിസ്റ്റിക് സെക്ഷ്വൽ ഫാന്റസിയുടെ ആരാധകനായിരുന്നു. ഇയാളുടെ പക്കൽ നിന്നും പൊലീസ് ധാരാളം പോൺ വീഡിയോകളും ഇമേജുകളും പിടിച്ചെടുത്തിരുന്നു.