തിരുവനന്തപുരം: അംബാനിയുടെ ന്യൂസ് 18 കേരള ചാനലിൽ ന്യൂസ് പ്രൊഡ്യൂസറായ ശരണ്യയെ പുറത്തു നിർത്തിക്കൊണ്ട് ഒരാഘോഷം ഒരുങ്ങുകയാണ് . ദളിത് പീഡകരെന്ന മുഖം മറയ്ക്കാൻ വികസന സെമിനറിനുള്ള ഒരുക്കത്തിലാണ് ദളിത് പീഡനക്കേസിൽ പ്രതിസ്ഥാനത്തുള്ള രാജീവ് ദേവരാജിന്റ നേതൃത്വത്തിലുള്ള സംഘാടക സമിതി. ചാനലിൽ നിന്ന് നിർബ്ബന്ധിത അവധി എടുപ്പ്ിച്ച ശേഷം ശരണ്യയെ പൊതു ജീവിതത്തിനു പോലും അനുവദിക്കാത്ത സമീപനമണ് ചാനലിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്

.
ശരണ്യയ്ക്ക് ഒപ്പമുണ്ടെന്ന് വെറുതേ പറയുന്നതുമല്ല എന്ന ആമുഖത്തോടെ ഗവേഷകയായ വിനിത വിജയൻ എഴുതുന്നു, ' മുഖ്യമന്ത്രിയെ കണ്ട് നേരിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മൂന്നു ദിവസമായി ശരണ്യ ശ്രമിക്കുന്നു. ഞങ്ങളോരോരുത്തരും അവൾക്കൊപ്പം ശ്രമിക്കുന്നു. അദ്ദേഹം അവൾക്കു കാണാനാവാത്തത്ര തിരക്കിലാണ്.. '

അംബാനിയുടെ അതിഥിയാവാനും ദളിത് സ്ത്രീപീഡകരുടെ ഒപ്പമിരിക്കാനും സമയത്തിരക്കില്ലാത്ത മുഖ്യമന്ത്രിക്ക് എതിരേയുള്ള പരാതിയാണ് വിനീത വിജയൻ നിരത്തുന്നത്.


പിണറായിവിജയൻ സർ..
താങ്കൾന്യൂസ് 18 ൽ പോയി ആതിഥ്യം സ്വീകരിച്ചിരുന്നോളൂ...
ഞങ്ങൾക്ക് ഒരെതിർപ്പും ഇല്ല. അവരുടെ ജാതീയ ഊരുവിലക്കിൽ ജീവിതവും ഭാവിയും വഴിമുട്ടിയ
ശരണ്യയെ ഒന്നു കാണാനെങ്കിലും അനുവദിച്ചു കൂടേ...???
പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് ഗവൺമെന്റിന്റെ ദലിത് വിരുദ്ധ നയങ്ങൾ ശരണ്യയുടെ വിഷയത്തിൽ കൂടുതൽ പ്രത്യക്ഷമാവുകയാണ്....ശരണ്യയെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുന്ന ഊരു വിലക്ക് കൽപ്പിക്കുന്ന News 18 കേരളയുടെ നേതൃത്വത്തിൽകുറ്റാരോപിതരായ വ്യക്തികൾ നയിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇരക്കൊപ്പമാണെന്നുറക്കെ വിളിച്ചു പറഞ്ഞ മുഖ്യമന്ത്രി...
വിനായകന്റെ കൊലയാളിക്ക് സുഖവാസ സസ്‌പെൻഷൻ കൊടുത്ത് അകത്തിരുത്തുകയും അവന്റെ അച്ഛനെ പുറത്തു നിർത്തുകയും ചെയ്തുവെങ്കിലും നിങ്ങൾ ജുനൈദിന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി ആശ്വസിപ്പിച്ചപ്പോഴും മുരുകന്റെ കുടുംബത്തോട് അനുതാപം കാണിച്ചപ്പോഴും ഉണ്ടായ നേരിയ പ്രതീക്ഷ തെറ്റല്ലെന്നെങ്കിലും തെളിയിക്കാൻ...
ജാതി വെറിയും അയിത്തവും മൂത്ത് ഒരു പെൺകുട്ടിയുടെ ജീവനും ജീവിതത്തിനും വില പറഞ്ഞു കൊണ്ടിരിക്കുന്ന news 18 കേരളയുടെ പരിപാടിയിൽ പങ്കെടുക്കാതിരിക്കുക.. അവളെ കേൾക്കാൻ ഒന്ന് ചെവി തരിക....
നിങ്ങൾ കേരളമുഖ്യമന്ത്രിയാണ്.. News 18 കേരളയുടേതല്ല ....
അല്ലെങ്കിൽ ഇരക്കൊപ്പമാണെന്ന പൊള്ളവാദമങ്ങ് പിൻവലിക്കുക


ന്യൂസ് 18 കേരള എഡിറ്റർ രാജീവ് ദേവരാജ്, സീനിയർ അസോസിയേറ്റ് എഡിറ്റർ.ബി ദിലീപ് കുമാർ ,സീനിയർ ന്യൂസ് എഡിറ്റർ ലല്ലു ശശിധരൻ ,സി.എൻ പ്രകാശ് എന്നിവർക്കെതിരേ നല്കിയ കേസിൽ തീരുമാനമാകാതിരുന്നതോടെയാണ് ശരണ്യ മുഖ്യമന്ത്രിയെ നേരിട്ടുകാണാനും പരാതി പറയാനും ശ്രമിച്ചത്. അകാരണമായി നല്കിയ പിരിച്ചുവിടൽ ഉത്തരവ് കൈപ്പറ്റാത ശബ്ദമുയർത്തിയെങ്കിലും ആത്മഹത്യാശ്രമത്തിയ പെൺകുട്ടിയുടെ അനുഭവം അനഭാവത്തോടെയാണ് മുഖ്യമന്ത്രി ആദ്യം സമീപിച്ചിരുന്നത്. വിഷയം വാർത്തയായപ്പോൾ 'എത്ര ഉന്നതരാണ് കാരണക്കാരെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ' ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണയും സംഘം ചേർന്ന് ആക്രമിക്കലും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ദേശീയ പട്ടികജാതി കമ്മീഷനുൾപ്പെടെ വിഷയത്തിൽ ഇടപെട്ടു. എന്നാൽ തുടർന്നുണ്ടായ നടപടികൾ തനിക്കു നീതി നിഷേധിക്കുന്നതാണെന്ന് ശരണ്യ പരാതിപ്പെടുന്നു.

സൈബർ സഖാക്കളുടെ ആക്രമണം നേരിടുമ്പോളും മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വസിച്ച ഒരു ദളിത് പെൺകുട്ടിയുടെ വിശ്വാസമാണ് മുഖ്യമന്ത്രി തകർത്തതെന്നും ശരണ്യയുടെ സുഹൃത്തുക്കൾ പരാതിപ്പെടുന്നു. ശരണ്യക്കൊപ്പം നിന്നതിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി.ഭാസ്‌കർ ഉൾപ്പെടെയുള്ളവർ അതി നിന്ദ്യമാം വിധം അധിക്ഷേപിക്കപ്പെട്ടു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോഴിക്കോട്ടു നടന്ന സമ്മേളനം. ഫാറൂഖ് കോളേജിൽ ഈ പരിപാടിയുടെ വേദി നിഷേധിച്ചത് ശരണ്യ അതിൽ പങ്കെടുക്കുന്നു എന്നതു കൊണ്ടു മാത്രമാണ്. തനിക്കു ചുറ്റുംനടക്കുമ്പോഴും കോടതിയിലും നിയമത്തിലും പൂർണ്ണ വിശ്വാസത്തോടെ അധിക്ഷേപങ്ങളോടും അവഹേളനങ്ങളോടും മൗനം പാലിച്ച് ഒറ്റക്കു നിൽക്കുകയായിരുന്നു ശരണ്യയെന്നും ഇവർ പറയുന്നു.

ഇതിനിടയിലാണ് ചാനൽ മുഖം മിനുക്കാനായി വികസന സെമിനാർ എന്ന പേരിൽ മുഖ്യമന്ത്രിയെ ഉദ്ഘാടകനാക്കുന്നത്. പീഡകരുടെ സ്വാധീനം വെളിപ്പെടുത്താനും കേസിലൂടെ നഷടമായ മുഖം തിരിച്ചു പിടിക്കാനുമാണ് സെമിനാർ എന്ന് ആരോപണവും ഇതിനൊപ്പം ഉയർന്നിരുന്നു. പ്രതികളോടൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്നതിന്റെ ധാർമ്മിക രോഷത്തിലുപരി ഒരു പെൺകുട്ടിയുടെ പരാതി കേൾക്കാൻ കഴിയാത്ത വിധം തിരക്കുള്ള മുഖ്യമന്ത്രിയുടെ മനോഭാവത്തോടാണ് ഇവർ പ്രതിഷേധിക്കുന്നത്.