ന്യൂഡൽഹി: ഇസ്രയേൽ-ഫലസ്തീൻ സംഘർഷ പശ്ചാത്തലത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് പോർച്ചുഗലിലെ മലയാളി അസോസിയേഷൻ. നാളെ വൈകുന്നേരം 8 മണിക്ക് പോർച്ചുഗലിലെ ആയിരക്കണക്കിന് മലയാളികൾ മെഴുകുതിരി പ്ലാക്കേർഡുകളും ഏന്തി പങ്കെടുക്കും.

പോർച്ചുഗലിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലും വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഇസ്രയേലിന്റെ സമാധാനത്തിൽ വേണ്ടി ഐക്യദാർഢ്യ പ്രഖ്യപനങ്ങൾ നടത്തി വരികയാണ്. ഈ പശ്ചാത്തലത്തിൽ പോർച്ചുഗൽ മലയാളി അസോസിയേഷനിലെ ബഹുഭൂരിപക്ഷം ആളുകളും ഇസ്രയേലിന്റെ രക്ഷക്കായി കൈകോർത്ത് നിൽക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.