പാരിസ്: ക്രിസ്റ്റിയാനോ റോണാൾഡോയുടെ അഭാവത്തിലും പോർച്ചുഗൽ ചരിത്രം രചിച്ചു. റൊണാൾഡോ ഇല്ലെങ്കിൽ ടീം വട്ടപ്പൂജ്യമാണെന്ന് വിധിച്ചവർക്കുള്ള മറുപടിയായിരുന്നു യൂറോ 2016ന്റെ ഫൈനൽ. പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റൻ ക്രിസ്റ്റിയാനോയെ സാക്ഷിയാക്കി പോർച്ചുഗൽ കിരീടത്തിൽ മുത്തമിട്ടു. കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസിനെ എക്‌സ്ട്രാ ടൈം ഗോളിലാണ് പോർച്ചുഗൽ തോൽപിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു ഫുട്‌ബോൾ കിരീടം നേടുകയായിരുന്നു വിജയത്തോടെ പോർച്ചുഗൽ. പന്ത്രണ്ട് വർഷം മുൻപ് കലാശപ്പോരാട്ടത്തിൽ കൈവിട്ട യൂറോകപ്പ് കിരീടം സ്വന്തമാക്കിയാണ് അവർ ചരിത്രം രചിച്ചത്.

പകരക്കാരനായി ഇറങ്ങിയ എഡറാണ് 109ാം മിനിറ്റിൽ ലക്ഷ്യം കണ്ടത്. പോർച്ചുഗീസ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. പയറ്റിന്റെ ഫൗളിൽ വലതു കാൽമുട്ടിന് പരിക്കേറ്റ ക്രിസ്റ്റിയാനോ ഇരുപതിനാലാം മിനിറ്റിലാണ് പുറത്തുപോയത്. ഈ യൂറോയിൽ പകരക്കാരനായി ഇറങ്ങി ഗോളടിക്കുന്ന രണ്ടാമത്തെ താരമാണ് എഡർ. നേരത്തെ ക്വരേസ്മക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു ആ നേട്ടം. ഇന്ന് ഫൈനലിലാണ് എഡർ പോർച്ചുഗലിനെ തുണച്ചതെങ്കിൽ അന്ന് പ്രീ ക്വാർട്ടറിൽ ക്രോയേഷ്യയെ പോർച്ചുഗൽ വീഴ്‌ത്തിയത് പകരക്കാരനായ ക്വരേസ്മയുടെ ഗോളിലായിരുന്നു.

സെമിയിൽ പുറത്തിരുന്ന പെപെ, വില്ല്യം കാർവലോ എന്നിവരുമായാണ് പോർചുഗൽ ഫൈനലിൽ ഇറങ്ങിയത്. ജർമനിയെ വിരട്ടി വിട്ട അതേ ടീമായിരുന്നു ആതിഥേയർക്കായി കളത്തിലിറങ്ങിയത്. കളിയുടെ ആദ്യ മിനിറ്റ് മുതൽ ഫ്രാൻസിനായി മുൻതൂക്കം. ക്രിസ്റ്റ്യാനോനാനി കൂട്ടിലൂടെ തിരിച്ചടിക്ക് ശ്രമിച്ച പോർചുഗലിന് ഏഴാംമിനിറ്റിലേറ്റ പ്രഹരം ആരാധക ലോകത്തിനും കണ്ണീരായി. ഫ്രഞ്ച് താരം ദിമിത്രിപായെറ്റിന്റെ ഫൗളിൽ കാൽമുട്ടിന് പരിക്കേറ്റ് ക്രിസ്റ്റിയാനോ ചികിത്സതേടി കളത്തിലത്തെിയെങ്കിലും വേദന കടിച്ചമർത്തിയ നീക്കങ്ങൾ അധികം നീണ്ടുനിന്നില്ല. 25ാം മിനിറ്റിൽ കണ്ണീരോടെ വീണ സ്റ്റാർസ്‌ട്രൈക്കർ സ്‌ട്രെക്ചറിൽ കളംവിട്ടപ്പോൾ പകരം റിക്വാർഡോ ക്വറസ്മയത്തെി. പോർച്ചുഗൽ ആരാധകർ ഇതോടെ നിരാശരുമായി. പക്ഷേ പോരാട്ട മികവിലൂടെ ക്യാപ്ടന്റെ വേദനയെ ജയത്തിലൂടെ പോർച്ചുഗൽ മായ്ക്കുകയായിരുന്നു.

സ്വന്തം നാട്ടിലെ കാണികൾക്കു മുന്നിൽ അനേകം സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമാണു ഫ്രാൻസ് ഗോൾ വഴങ്ങിയത്. കളിയിലെ മേധാവിത്വവും ഫ്രാൻസിനായിരുന്നു. 2004 യൂറോകപ്പിന്റെ ഫൈനലിൽ ഗ്രീസിനോടു പരാജയപ്പെട്ട പോർച്ചുഗൽ ചരിത്രത്തിലാദ്യമായാണു യൂറോപ്പിലെ ഫുട്‌ബോൾ ചാംപ്യന്മാരാകുന്നത്. റൊണാൾഡോ പുറത്തായതോടെ ആതിഥേയർ കിരീടം ഉയർത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അവസരങ്ങൾ തുലച്ച ടീം എല്ലാം കളഞ്ഞു കുളിച്ചു. എസ്സ്രാ ടൈമിലെ തോൽവിയോടെ ആരാധകർ നിരാശരായി. അവർ തെരുവുകളിൽ ലഹളയ്ക്കിറങ്ങി. അങ്ങനെ പാരീസിൽ കലാപവുമായി. പൊലീസുമായി പലയിടത്തും ആരാധകർ ഏറ്റുമുട്ടി.

ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോൾ ഗോളവസരങ്ങളുടെ എണ്ണം കുറഞ്ഞു. കളിയുടെ 25ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ പരിക്കേറ്റ് സൈഡ് ബെഞ്ചിലേക്ക് മടങ്ങിയതോടെ ആരാധകർ വീണ്ടും നിരാശയിലായി. ഇതാണ് തെരുവുകളെ കലാപമാക്കി മാറ്റിയത്. ആരാധകരെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.