- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച 71കാരനെ മരണം വരെ ജയിലിൽ ആക്കാൻ നിയമം ഇല്ലെങ്കിൽ ആ നിയമം മാറ്റണം; കോടതി വിധിച്ച ഏഴ് വർഷത്തിൽ നാല് വർഷം കഴിഞ്ഞു; ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന നമ്മൾ എന്തുകൊണ്ട് ഈ വിധി കണ്ടില്ലെന്ന് നടിക്കുന്നു?
തലശ്ശേരി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 76കാരന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും മാത്രം ശിക്ഷ. പെരിങ്ങത്തൂർ പുല്ലുക്കരയിലെ വട്ടപ്പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാർ എന്ന ബാലകൃഷ്ണക്കുറുപ്പിനെയാണ് (76)തലശ്ശേരി പോക്‌സോ പ്രത്യേക കോടതി ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചത്. ബാലപീഡന നിയമപ്രകാരമുള്ള ഈ ശിക്ഷ കുറവാണെന്ന അഭിപ്രായമാണ് ഉയരുന്നത്. ഈ പ്രതിക്ക് ജീവിതം മുഴവൻ ജയിലിൽ കിടക്കേണ്ട ശിക്ഷ നൽകണമെന്നാണ് വാദം. അതിന് കഴിയാത്ത പക്ഷം നിയമങ്ങളിൽ സമൂല അഴിച്ചു പണി വേണം. സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ജീവപര്യന്തമെന്നാൽ നിശ്ചിതകാലാവധി കഴിഞ്ഞാൽ പുറത്തു വരാം. ക്രൂരമായ പീഡനത്തിൽ പോലും ഏഴ് വർഷത്തിലധികം തടവ് അനുഭവിക്കേണ്ടി വരില്ല. കൊലപാതകം ഉണ്ടെങ്കിൽ മാത്രമേ വധ ശിക്ഷയ്ക്ക് പരിഗണിക്കുക പോലും ഉള്ളൂ. നിയമത്തിലെ ഈ പോരായ്മയാണ് പീഡനങ്ങൾ കൂട്ടുന്നത്. കടുകട്ടി ശിക്ഷ കൊടുത്താൽ ഇത്തരം സംഭവങ്ങൾ കുറയ്ക്കൂം. ഇതിലേക്ക് വിരൽ ചൂണ്ടുന്നതാകണം അഞ്ചുവയസ്സുകാരിയെ 76കാരൻ പീഡിപ്പിച്ച കേസ്. ഇ

തലശ്ശേരി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 76കാരന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും മാത്രം ശിക്ഷ. പെരിങ്ങത്തൂർ പുല്ലുക്കരയിലെ വട്ടപ്പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാർ എന്ന ബാലകൃഷ്ണക്കുറുപ്പിനെയാണ് (76)തലശ്ശേരി പോക്‌സോ പ്രത്യേക കോടതി ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചത്. ബാലപീഡന നിയമപ്രകാരമുള്ള ഈ ശിക്ഷ കുറവാണെന്ന അഭിപ്രായമാണ് ഉയരുന്നത്. ഈ പ്രതിക്ക് ജീവിതം മുഴവൻ ജയിലിൽ കിടക്കേണ്ട ശിക്ഷ നൽകണമെന്നാണ് വാദം. അതിന് കഴിയാത്ത പക്ഷം നിയമങ്ങളിൽ സമൂല അഴിച്ചു പണി വേണം.
സൗമ്യ വധക്കേസിൽ ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ജീവപര്യന്തമെന്നാൽ നിശ്ചിതകാലാവധി കഴിഞ്ഞാൽ പുറത്തു വരാം. ക്രൂരമായ പീഡനത്തിൽ പോലും ഏഴ് വർഷത്തിലധികം തടവ് അനുഭവിക്കേണ്ടി വരില്ല. കൊലപാതകം ഉണ്ടെങ്കിൽ മാത്രമേ വധ ശിക്ഷയ്ക്ക് പരിഗണിക്കുക പോലും ഉള്ളൂ. നിയമത്തിലെ ഈ പോരായ്മയാണ് പീഡനങ്ങൾ കൂട്ടുന്നത്. കടുകട്ടി ശിക്ഷ കൊടുത്താൽ ഇത്തരം സംഭവങ്ങൾ കുറയ്ക്കൂം. ഇതിലേക്ക് വിരൽ ചൂണ്ടുന്നതാകണം അഞ്ചുവയസ്സുകാരിയെ 76കാരൻ പീഡിപ്പിച്ച കേസ്. ഇത്തരം കുറ്റവാസനയുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകിയാൽ ബാലപീഡനത്തിന് അറുതിയാവുകയും ചെയ്യും.
തലശ്ശേരിയിൽ അഡീഷണൽ ജില്ലാകോടതി ഒന്നാണ് പോക്‌സോ കോടതിയായി പ്രവർത്തിക്കുന്നത്. പോക്‌സോ(പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) നിയമം വകുപ്പ് (നാല്) പ്രകാരമാണ് ശിക്ഷ വിധിച്ചത്. തലശ്ശേരിയിൽ പോക്‌സോ കോടതി വന്നതിന് ശേഷമുള്ള ആദ്യ വിധിയാണിത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.ജെ. ജോൺസൺ ഹാജരായി. കേസിലെ പന്ത്രണ്ടാം സാക്ഷി ചൊക്ലി സ്റ്റേഷനിലെ എസ്.ഐയായിരുന്ന സി.എച്ച്. രാമകൃഷ്ണനെതിരെ നിയമ നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.
പ്രതിയെ അറസ്റ്റ് ചെയ്യുകയും പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്ത രാമകൃഷ്ണൻ പ്രോസിക്യൂഷൻ രേഖകൾക്ക് വിരുദ്ധമായി വിചാരണവേളയിൽ മൊഴി നൽകിയിരുന്നു. രേഖകൾക്ക് വിരുദ്ധമായി മൊഴി നൽകിയതിന് രാമകൃഷ്ണനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. രാമകൃഷ്ണൻ അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ചു. പാനൂർ സി.ഐയായിരുന്ന ജയൻ ഡൊമിനിക്കാണ് കേസന്വേഷിച്ചത്.
14 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും ആറ്് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. 2012 നവംബർ 17നാണ് കേസിനാസ്പദമായ സംഭവം. അണിയാരം പാലിലാണ്ടിപീടികയിലെ പലചരക്കുകടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. ഉടമ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കടയിൽ പകരക്കാരനായി നിന്ന ബാലകൃഷ്ണൻ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിൽ നാല് വർഷത്തോളെ പ്രതി ജയിൽവാസം അനുഭവിച്ചു. അതുകൊണ്ട് തന്നെ ഇനി മൂന്ന് കൊല്ലം കൂടി കിടന്നാൽ മോചിതനാകാം.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമമായ പോക്‌സോ കേസുകൾ കൈകാര്യംചെയ്യാനുള്ള പ്രത്യേക കോടതി തലശേരിയിൽ ആരംഭിച്ച ശേഷമുണ്ടാവുന്ന ആദ്യവിധിയാണിത്.

