- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ട് ജോലിക്കാർക്ക് പ്രതിവർഷം ശമ്പളം കൊടുക്കുന്നത് 28 ലക്ഷത്തിലധികം രൂപ !; വിദേശത്ത് പഠിക്കാൻ പോയ മകൾക്ക് അച്ഛൻ ഒരുക്കിയത് ആഡംബര വില്ലയും പരിചാരകരും; ബ്രിട്ടണിൽ ഏറ്റവും മുന്തിയ ആഡംബര ജീവിതം നയിക്കുന്ന വിദ്യാർത്ഥിനി ഇന്ത്യൻ കോടീശ്വരന്റെ മകളെന്ന് റിപ്പോർട്ട്; നാലു വർഷം നീളുന്ന പഠന കാലയളവിലേക്ക് ചെലവഴിക്കാനായി വച്ചിരിക്കുന്നത് കോടികൾ
ലണ്ടൻ: പഠനകാലത്ത് കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥകളാണ് മിക്കവർക്കും പറയാൻ ഉണ്ടാവുക. ലളിതമായി ജീവിതം നയിക്കണമെന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് ഒട്ടും വില കൊടുക്കാത്ത ഇന്ത്യക്കാരും ഇന്ന് ഏറെയാണ്. അതിനിടയിലാണ് ബ്രിട്ടണിൽ ഏറ്റവും വലിയ ആഡംബര ജീവിതം നയിക്കുന്ന വിദ്യാർത്ഥി ഇന്ത്യൻ കോടീശ്വരന്റെ മകളാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. സ്‌കോട്ടിഷ് സർവകലാശാലയിലാണ് പെൺകുട്ടി പഠനം നടത്തുന്നത്. മകൾക്കായി പിതാവ് ആഡംബര വില്ലയും അവിടെ 12 ജോലിക്കാരേയും നിയോഗിച്ചു.എന്നാൽ ഇത്രയധികം കോടികൾ മുടക്കിയ ഈ പിതാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂവിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ കോടീശ്വരപുത്രിയെക്കുറിച്ച് നേരത്തെ റിപ്പോർട്ട് പുറത്തുവിട്ടത് ദി സൺ ദിനപത്രമാണ്. ഒരു ഹൗസ് മാനേജർ, മൂന്ന് വീട്ടുവേലക്കാർ, ഒരു തോട്ടക്കാരൻ, വേലക്കാരി, കുക്ക് എന്നിങ്ങനെ നീണ്ടു പോകുന്നു വിദ്യാർത്ഥിനിക്കായി വീട്ടിൽ നിയോഗിച്ച ജോലിക്കാരുടെ നിര.പഠനം പൂർത്തിയാകുന്നത് വരെയുള്ള നാലു വർഷവും മകൾ സാധാരണ വിദ്യാർത്ഥിയ
ലണ്ടൻ: പഠനകാലത്ത് കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥകളാണ് മിക്കവർക്കും പറയാൻ ഉണ്ടാവുക. ലളിതമായി ജീവിതം നയിക്കണമെന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് ഒട്ടും വില കൊടുക്കാത്ത ഇന്ത്യക്കാരും ഇന്ന് ഏറെയാണ്. അതിനിടയിലാണ് ബ്രിട്ടണിൽ ഏറ്റവും വലിയ ആഡംബര ജീവിതം നയിക്കുന്ന വിദ്യാർത്ഥി ഇന്ത്യൻ കോടീശ്വരന്റെ മകളാണെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. സ്‌കോട്ടിഷ് സർവകലാശാലയിലാണ് പെൺകുട്ടി പഠനം നടത്തുന്നത്.
മകൾക്കായി പിതാവ് ആഡംബര വില്ലയും അവിടെ 12 ജോലിക്കാരേയും നിയോഗിച്ചു.എന്നാൽ ഇത്രയധികം കോടികൾ മുടക്കിയ ഈ പിതാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂവിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ കോടീശ്വരപുത്രിയെക്കുറിച്ച് നേരത്തെ റിപ്പോർട്ട് പുറത്തുവിട്ടത് ദി സൺ ദിനപത്രമാണ്.
ഒരു ഹൗസ് മാനേജർ, മൂന്ന് വീട്ടുവേലക്കാർ, ഒരു തോട്ടക്കാരൻ, വേലക്കാരി, കുക്ക് എന്നിങ്ങനെ നീണ്ടു പോകുന്നു വിദ്യാർത്ഥിനിക്കായി വീട്ടിൽ നിയോഗിച്ച ജോലിക്കാരുടെ നിര.പഠനം പൂർത്തിയാകുന്നത് വരെയുള്ള നാലു വർഷവും മകൾ സാധാരണ വിദ്യാർത്ഥിയെപ്പോലെ കഴിയരുതെന്ന് ആഗ്രഹമുള്ള പിതാവ് അവൾക്കായി വാങ്ങി നൽകിയ ആഡംബര വില്ലയിലാണ് ഇവരെല്ലാമുള്ളത്.
സിൽവർ സ്വാൻ എന്ന റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് വീട്ടുവേലക്കാരിയെ കണ്ടെത്തിയതെന്നും ദി സൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്സാഹവതിയും കഴിവുറ്റവളുമായ മെയിഡിനെ ആവശ്യമുണ്ട് എന്നായിരുന്നു ഏജൻസി നല്കിയ പരസ്യം. ജോലിക്കാർക്ക് ശമ്പളം നല്കാനായി മാത്രം പ്രതിവർഷം 28,42,000 ത്തിലധികം രൂപ ഇന്ത്യൻ കോടീശ്വരൻ ചെലവാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.