- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം പദ്ധതിക്ക് തുടക്കമായി: എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു പി ടി തോമസ് എംഎൽഎ
കാക്കനാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോൾട്ടി കൾച്ചർ മിഷൻ, വി എഫ് പി സി കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം 'പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പി.ടി.തോമസ് എം എൽ എ നിർവഹിച്ചു.
നല്ല പച്ചക്കറികളുടെയും പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെയും കാര്യത്തിൽ നാം ഏറെ മുന്നിലേക്ക് കുതിക്കണമെങ്കിൽ ഇത്തരത്തിലുള്ള പോഷകത്തോട്ടങ്ങളും ,കോഴിവളർത്തൽ ഉൾപ്പെടെയുള്ള പദ്ധതി കൾ നാം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എല്ലാ വീട്ടിലും പോഷക തോട്ടം എന്ന പദ്ധതി മുന്നോട്ട് വെക്കുന്നത്.
പച്ചക്കറികൃഷിക്ക്ആവശ്യമായ നല്ലയിനം പച്ചക്കറി തൈകളും പച്ചക്കറി വിത്തുകളും ഇവ പരിപാലിക്കാൻ ആവശ്യമായ വിവിധ തരത്തിലുള്ള ജൈവവളങ്ങളും,സുഡോമോണസ്,ഫിഷ് അമിനോആസിഡ്, കൃഷിക്കാവശ്യമായ ഗ്രോ ബാഗ് ഇവ കൂടാതെ കൂൺ കൃഷിക്കാവശ്യമായ കൂൺ വിത്തുകളും ഉൾപ്പെടുന്നതാണ് ഒരു ഒരു യൂണിറ്റ്. നടീൽ ചെലവുകൾ ഉൾപ്പെടെ 2000 രൂപയാണ് ആണ് മൊത്തം ഒരു യൂണിറ്റിന് വരുന്ന തുക. ഇവ സൗജന്യമായി ആയി ജില്ലയിലെ തെരഞ്ഞെടുത്ത 3762 കുടുംബങ്ങൾക്ക് വിതരണം ചെയ്യും .
കൃഷിവകുപ്പിന് കീഴിലുള്ള സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും മാധ്യമ പങ്കാളിയായ മലയാള മനോരമയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ മാനുവൽ ,വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സ്മിത സണ്ണി , നൗഷാദ് പല്ലച്ചി,ഇടപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ലിസ്സി വരിത്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബബിത കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുധാകുമാരി വി എഫ് പി സി കെ ജില്ലാ മാനേജർ സിന്ധു ,മലയാള മനോരമ ഡി ജി എം രമേശ് ,കൃഷി ഓഫീസർ അനിത എന്നിവർ പ്രസംഗിച്ചു .
മറുനാടന് മലയാളി ബ്യൂറോ