കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ, ഒരു കുഞ്ഞിക്കാല് കാണുന്നതിനുവേണ്ടി നടത്താത്ത പരീക്ഷണങ്ങളുണ്ടാവില്ല. അത്തരക്കാർക്ക് ഈ പരീക്ഷണം കൂടിയാവാം. ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ ചില പൊസിഷനുകളിലെ സെക്‌സ് സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. മിഷണറി, ഡോഗി എന്നീ രീതികളിൽ ബന്ധപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഫ്രാൻസിലെ ഗവേഷകർ പറയുന്നു.

ബീജം നേരിട്ട് അണ്ഡാശയത്തിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നുവെന്നതിനാലാണ് മിഷണറി പൊസിഷൻ കൂടുതൽ സ്വീകാര്യമാണെന്ന് ഗവേഷകർ പറയുന്നത്. ഡോഗി രീതിയിലും പുരുഷ ജനനേന്ദ്രിയം ഗർഭാശയ മുഖത്തെത്തുമെന്ന് ഗവേഷകർ പറയുന്നു. ഈ രണ്ടുരീതികളിലും ബന്ധപ്പെടുന്നത് ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ഫ്രാൻസിലെ സിഎംസി ബ്യൂ സോളോയിയിലെ ഗവേഷകർ പറയുന്നു.

ശാരീരിക ബന്ധത്തിലേർപ്പെടുന്ന ദമ്പതിമാരുടെ എം.ആർ.ഐ സ്‌കാനിങ്ങിലൂടെയാണ് ഈ പൊസിഷനുകളെ ഗവേഷകർ വിലയിരുതത്തിയത്. മിഷണറി രീതിയിലും ഡോഗി രീതിയിലും ജനനേന്ദ്രിയം ഗർഭാശയമുഖം വരെ എത്തുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, ബന്ധപ്പെടുമ്പോഴുള്ള പൊസിഷനുകളും ഗർഭസാധ്യതയും തമ്മിൽ കാര്യമായ ബന്ധമിലല്ലെന്ന് വാദിക്കുന്നവരും ഈ രംഗത്തുണ്ട്. ഇകകാര്യത്തിൽ സ്ത്രീകൾ അധികം വിഷമിക്കേണ്ടതില്ലെന്നാണ് ഒഹായോ ക്ലീവ്‌ലൻഡ് ക്ലിനിക്കിലെ ഡോ. ജയിംസ് ഗോൾഡ്ഫാബിന്റെ അഭിപ്രായം.

സ്ത്രീകളുടെ ഗർഭപാത്രം മറിഞ്ഞിരിക്കുകയോ തിരിഞ്ഞിരിക്കുകയോ ചെയ്യുന്നവരിൽ മാത്രമാണ് ചില പൊസിഷനുകൾകൊണ്ട് കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ശാരീരികമായി ബന്ധപ്പെടുമ്പോൾ, ബീജം മുകളിലേക്ക് പോകാനുള്ള സാധ്യത കുറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ബന്ധപ്പെട്ടശേഷം സ്ത്രീകൾ അവരുടെ കാലുകൾ വായുവിലേക്ക് ഉയർത്തിപ്പിടിച്ചാൽ ഗർഭധാരണ സാധ്യത വർധിക്കുമെന്ന വിശ്വാസത്തിലും വലിയ കഴമ്പില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ബന്ധപ്പെട്ടശേഷം ഉടൻതന്നെ കിടക്കയിൽനിന്ന് ചാടിയെണിക്കൂക്കുന്നത് അഭികാമ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശാരീരികമായി ബന്ധപ്പെട്ടശേഷം പത്തുമുതൽ 15 മിനിറ്റുവരെ കിടക്കയിൽത്തന്നെ കിടക്കുകയാണ് ഏറ്റവും നല്ല രീതിയെന്നും ഡോ. ജയിംസ് പറയുന്നു.

ബന്ധപ്പെട്ടശേഷം ഉടൻതന്നെ ടോയ്‌ലറ്റിൽപോകുന്നതും നല്ലതല്ല. ഉള്ളിലെത്തിയ പുംബീജം അതി്‌ന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ കിടക്കയിൽത്തന്നെ കിടക്കുക. അതിനാണ് 15 മിനിറ്റെങ്കിലും കാത്തിരിക്കാൻ പറയുന്നത്. വായുവിൽ കാലുകളുയർത്തിപ്പിടിക്കുന്നതും കിടക്കയിൽനിന്ന് ചാടിയിറങ്ങുന്നതും ടോയ്‌ലറ്റിൽപ്പോയി ഇരിക്കുന്നതും ഇതിന് തടസ്സമായി മാറുമെന്നും ഡോ. ജയിംസ് പറയുന്നു.