- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ധനവില കൂടിയതിന് പിന്നാലെ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ ഫ്രാഞ്ചൈസികൾ; ഖത്തറിൽ വരാനിരിക്കുന്നത് ചിലവേറിയ ദിനങ്ങൾ
ഖത്തറിൽ ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ടാക്‌സി നിരക്കുകളിൽ വർധന ഉണ്ടായേക്കാമെന്ന് വിവിധ ടാക്‌സി ഫ്രാഞ്ചൈസികൾ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജ്യത്തെ ഇന്ധന കമ്പനിയായ വുഖൂദ് പെട്രോൾ വില കൂട്ടിയത്. ഇതിന് പിന്നാലെ ടാക്‌സി നിരക്കും വർദ്ധിപ്പിക്കാനാണ് പദ്ധതി. ദോഹയിൽ കിലോമീറ്റർ ഒന്നിന് 1.2 റിയാലും നഗരപരിധിക്ക് പുറത്ത് 1.8 റിയാലും മിനി
ഖത്തറിൽ ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ ടാക്‌സി നിരക്കുകളിൽ വർധന ഉണ്ടായേക്കാമെന്ന് വിവിധ ടാക്‌സി ഫ്രാഞ്ചൈസികൾ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജ്യത്തെ ഇന്ധന കമ്പനിയായ വുഖൂദ് പെട്രോൾ വില കൂട്ടിയത്. ഇതിന് പിന്നാലെ ടാക്‌സി നിരക്കും വർദ്ധിപ്പിക്കാനാണ് പദ്ധതി.
ദോഹയിൽ കിലോമീറ്റർ ഒന്നിന് 1.2 റിയാലും നഗരപരിധിക്ക് പുറത്ത് 1.8 റിയാലും മിനിമം ചാർജ് 10 റിയാലുമാണ് ഇപ്പോൾ ഈടാക്കുന്നത്. ഇത് രാത്രിയിൽ 1.8 റിയാലുമാകും. എന്നാൽ, കർവ ടാക്‌സികൾക്ക് മിനിമം ചാർജ് 15 റിയാലാണ്. പിക്കപ്പ് ചാർജ് അടക്കം 25 റിയാലാണ് എയർപോർട്ട് ടാക്‌സിക്ക് ഈടാക്കുന്നത്.
2011 ലാണ് അവസാനമായി മുവാസലാത്ത് ടാക്‌സി വാടക വർധിപ്പിച്ചത്. ഈ കാലയളവിലാണ് മിനിമം നിരക്ക് 10ൽ നിജപ്പെടുത്തിയതും. 2011 ജനുവരിയിൽ പെട്രോൾ വില വർധിപ്പിച്ച് മാസങ്ങൾക്ക് ശേഷമായിരുന്നു വർധന നടപ്പാക്കിയത്. പെട്രോളിയം ഇനങ്ങളായ സൂപ്പർ, ഗോൾഡ്, പ്രീമിയം എന്നിവക്ക 1.3 റിയാൽ, 1.25 റിയാൽ, 1.15 റിയാൽ വീതമാണ് വില വർധിപ്പിച്ചത്. ഇപ്പോൾ തന്നെ അധിക ചെലവുകളാൽ പ്രയാസമനുഭവിക്കുന്ന ടാക്‌സി ഓപ്പറേറ്റർമാർക്ക് 30 ശതമാനത്തിലധികം വരുന്ന പുതിയ വിലവർധന ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അതേസമയം, ചാർജ് വർധിപ്പിക്കാനുള്ള അറിയിപ്പൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മുവാസലാത്ത് വക്താവ് പ്രമുഖ പ്രാദേശിക പോർട്ടലിനോട് പറഞ്ഞു.
എന്നാൽ, വർധിപ്പിച്ച ഇന്ധന വിലയുടെ പ്രത്യാഘാതം പഠിച്ചുവരികയാണെന്നും വൈകാതെ ഇതുസംബന്ധിച്ച റിപ്പോർട്ട് അധികാരികൾക്ക് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ അമിത ചാർജ് ഈടാക്കുന്നതായി പരാതിയുള്ള യാത്രക്കാർക്ക് വാടക വർധന കൂടി നടപ്പായാൽ താങ്ങാവുന്നതിലപ്പുറമായിരിക്കും.