- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് പഠിക്കാൻ തീരുമാനിച്ചതിനെ ഓർത്ത് ഇന്നും മറ്റനേകം പേരെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു; ഒരു നഴ്സിങ് വിദ്യാർത്ഥിയുടെ കുറിപ്പ് ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
താൻ നഴ്സിങ് ഡിഗ്രിയെടുക്കാൻ തീരുമാനിച്ച നിമിഷത്തെ ശപിച്ച് അയർലണ്ടിലെ നാലാവർഷം നഴ്സിങ് വിദ്യാർത്ഥി ഫേസ്‌ബുക്കിലിട്ട കുറിപ്പ് സോഷ്യൽ മീഡിയയിൽ പടരുന്നു. നഴ്സിങ് പഠിക്കാൻ തീരുമാനിച്ചതിനെ ഓർത്ത് ഇന്നും മറ്റനേകം പേരെ പോലെ താനും പൊട്ടിക്കരയുകയാണെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ നഴ്സിങ് വിദ്യാർത്ഥി കുറിച്ച കത്തിലൂടെ വെളിപ്പെടുത്തുന്നത്. ' സപ്പോർട്ട് ഫോർ നഴ്സസ്, മിഡ് വൈഫ്സ് ആൻഡ് ഫ്രണ്ട്ലൈൻ സ്റ്റാഫ് ഇൻ അയർലണ്ട്' എന്ന ഫേസ്‌ബുക്ക് പേജിലാണീ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനിടെ ഇതിന് 10,000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. തന്റെ ജോലി അത്യന്തം ഭയാനകമാണെന്നാണ് ഈ നാലാംവർഷം മെന്റൽ ഹെൽത്ത് സ്റ്റുഡന്റ് നേഴ്സ് ഈ കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കടുത്ത തൊണ്ടവേദന, സൈനസ് പ്രശ്നം, തലവേദവന, തുടങ്ങിയ അസ്വസ്ഥതകളോടെയാണ് താൻ ഉണർന്നെഴുന്നേറ്റതെങ്കിലും താൻ ജോലിക്ക് പോകാൻ നിർബന്ധിതയാണെന്നും കാരണം ഹോസ്പിറ്റലിൽ വേണ്ടത്ര ജീവനക്കാരില്ലാത്ത പ്രശ്നം രൂക്ഷമാണെന്നും ഈ നേഴ്സ് പരിതപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്
താൻ നഴ്സിങ് ഡിഗ്രിയെടുക്കാൻ തീരുമാനിച്ച നിമിഷത്തെ ശപിച്ച് അയർലണ്ടിലെ നാലാവർഷം നഴ്സിങ് വിദ്യാർത്ഥി ഫേസ്‌ബുക്കിലിട്ട കുറിപ്പ് സോഷ്യൽ മീഡിയയിൽ പടരുന്നു. നഴ്സിങ് പഠിക്കാൻ തീരുമാനിച്ചതിനെ ഓർത്ത് ഇന്നും മറ്റനേകം പേരെ പോലെ താനും പൊട്ടിക്കരയുകയാണെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ നഴ്സിങ് വിദ്യാർത്ഥി കുറിച്ച കത്തിലൂടെ വെളിപ്പെടുത്തുന്നത്. ' സപ്പോർട്ട് ഫോർ നഴ്സസ്, മിഡ് വൈഫ്സ് ആൻഡ് ഫ്രണ്ട്ലൈൻ സ്റ്റാഫ് ഇൻ അയർലണ്ട്' എന്ന ഫേസ്‌ബുക്ക് പേജിലാണീ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനിടെ ഇതിന് 10,000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. തന്റെ ജോലി അത്യന്തം ഭയാനകമാണെന്നാണ് ഈ നാലാംവർഷം മെന്റൽ ഹെൽത്ത് സ്റ്റുഡന്റ് നേഴ്സ് ഈ കത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കടുത്ത തൊണ്ടവേദന, സൈനസ് പ്രശ്നം, തലവേദവന, തുടങ്ങിയ അസ്വസ്ഥതകളോടെയാണ് താൻ ഉണർന്നെഴുന്നേറ്റതെങ്കിലും താൻ ജോലിക്ക് പോകാൻ നിർബന്ധിതയാണെന്നും കാരണം ഹോസ്പിറ്റലിൽ വേണ്ടത്ര ജീവനക്കാരില്ലാത്ത പ്രശ്നം രൂക്ഷമാണെന്നും ഈ നേഴ്സ് പരിതപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഉയർന്ന് വന്നിരിക്കുന്ന ഈ പോസ്റ്റിന് 1000ത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ട്. വിശ്രമമില്ലാത്തതും കടുത്ത അധ്വാനവും ഉത്തരവാദിത്വമുള്ളതുമായ ജോലിയാണെങ്കിലം ലഭിക്കുന്ന ശമ്പളം വളരെക്കുറവാണെന്നും അതിനാൽ നിരവധി പേർ ജീവിതച്ചെലവ് പോലും ഇതിലൂടെ ലഭിക്കാത്തതിനാൽ ഈ ജോലി വിട്ട് പോകാൻ നിർബന്ധിതരാകുന്നുവെന്നും ഈ നേഴ്സ് വെളിപ്പെടുത്തുന്നു.
താൻ ജോലിക്കെത്തിയപ്പോൾ വാർഡിലെ മറ്റൊരു നഴ്സിന് സുഖമില്ലെന്നറിഞ്ഞുവെന്നും തുടർന്ന് മാനസിക പ്രശ്നമുള്ള 20 രോഗികളുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കേണ്ടി വന്നുവെന്നും നേഴ്സ് വെളിപ്പെടുത്തുന്നു.ജോലിയുടെ സമ്മർദത്താൽ തനിക്ക് ബ്രേക്ക് ഫാസ്റ്റ് വരെ കഴിക്കാതെ ജോലിക്ക് പോകേണ്ടി വരുന്നുവെന്നും നല്ല രീതിയിൽ ലഞ്ച് കഴിക്കാൻ സാധിക്കുന്നില്ലെന്നും എന്തിനേറെ തനിക്കാവശ്യമുള്ളപ്പോൾ ടോയ്ലറ്റിൽ പോലും പോകാനാവാത്ത സ്ഥിതിയാണുള്ളതെന്നും നേഴ്സ് പരിതപിക്കുന്നു. മറ്റ് വഴികളില്ലാത്തതിനാൽ ഈ ജോലി തുടരാൻ നിർബന്ധിതയായിരിക്കുകയാണെന്നും ഇത് മൂലം താൻ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണെന്നും ഈ സിംഗിൾ മദർ വ്യക്തമാക്കുന്നു. നഴ്സിങ് ജോലി തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആരെങ്കിലും തന്നോട് അഭിപ്രായം ചോദിച്ചാൽ വേണ്ടെന്ന് തറപ്പിച്ച് പറയുകയും ചെയ്യും. തങ്ങൾ അവധിയെടുത്താൽ ചില രോഗികൾ വേണ്ടത്ര ചികിത്സ ലഭിക്കാതെ മരിക്കുമെന്ന് നഴ്സുമാർക്ക് അറിയാമെന്നതിനാൽ പലരും അതിന് മെനക്കെടാതെ ജോലിക്ക് പോകുകയാണെന്നും ഈ നേഴ്സ് വ്യക്തമാക്കുന്നു.
താൻ ഇന്നും സ്റ്റുഡന്റ് ആയതിനാൽ അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് അനുസൃതമായി പ്രതിഫലം ലഭിക്കാറില്ലെന്നും നേഴ്സ് സങ്കടപ്പെടുന്നുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് തന്റെ മകൾക്ക് ഭക്ഷണം കൊടുക്കാൻ കഷ്ടിച്ച് തികയുമെന്നല്ലാതെ കാർ ടാക്സ്ടയ്ക്കാനോ ഇൻഷുറൻസ് അടയ്ക്കാനോ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാനോ സാധിക്കാറില്ല. അതിനാൽ തികഞ്ഞ അനിശ്ചിതത്വത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും നേഴ്സ് കുറിക്കുന്നു.രാജ്യം വിട്ട് പോയി മറ്റെവിടെയെങ്കിലും ജോലി ചെയ്യുകയെന്നതാണ് തന്റെ മുന്നിലുള്ള ഏകവഴിയെന്നും ഈ നേഴ്സ് അഭിപ്രായപ്പെടുന്നു.സർക്കാർ എന്തുകൊണ്ടാണ് നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതെന്നും നേഴ്സ് ധാർകി രോഷം കൊള്ളുന്നുമുണ്ട്.