- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാഫിങ് എന്ന് എഴുതാൻ ഈ എൻജിനീയറിങ് കോളേജിലെ സാറന്മാരെ ഒന്നു പഠിപ്പിക്കാമോ സാറേ..? ചെമ്പേരി വിമൽ ജ്യോതി കോളേജിൽ ചിരിച്ചതിന് 50 രൂപ ഫൈൻ ഇട്ടത് പോസ്റ്റുചെയ്ത് ആഷിഖ് അബു
കണ്ണൂർ: സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിന്റെയും കൊച്ചുതെറ്റുകൾക്കുപോലും ക്രൂരശിക്ഷയും ഫൈനും വിധിക്കുന്നതിന്റെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൃശൂർ പാമ്പാടി നെഹ്‌റു കോളേജിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പീഡനങ്ങളെ തുടർന്ന് വിഷ്ണുവെന്ന വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തിൽ ഇത്തരത്തിൽ സ്വാശ്രയ മേഖലയിൽ നിലനിൽക്കുന്ന ക്രൂരതകളുടെ വിഷയങ്ങൾ ഏറെ ചർച്ചയാകുകയും ചെയ്യുന്നു. കണ്ണൂരിലെ വിമൽജ്യോതി കോളേജ് ഹോസ്റ്റലിൽ ചിരിച്ചതിന് പിഴയീടാക്കിയെന്ന വർത്തമാനമാണ് സംവിധായകൻ ആഷിഖ് അബു ഇതിനിടെ ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് വിമൽജ്യോജി ഹോസ്റ്റലിൽ ചിരിച്ചതിന് അമ്പതുരൂപ ഫൈൻ ചുമത്തിയതിന്റെ രസീതിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു. പക്ഷേ ഫൈൻ ഈടാക്കിയെന്നതിനേക്കാൾ ചർച്ചയായത് ഹോസ്റ്റൽ വാർഡൻ എഴുതിയപ്പോൾ വന്ന അക്ഷരപ്പിശകാണ്. ലാഫിങ് എന്ന് എഴുതിയതിൽ വന്ന പിശകാണ് ചർച്ചയായിരിക്കുന്നത്. ലാഫിംഗിന്റെ സ്‌പെല്ലിങ്
കണ്ണൂർ: സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിന്റെയും കൊച്ചുതെറ്റുകൾക്കുപോലും ക്രൂരശിക്ഷയും ഫൈനും വിധിക്കുന്നതിന്റെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൃശൂർ പാമ്പാടി നെഹ്‌റു കോളേജിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പീഡനങ്ങളെ തുടർന്ന് വിഷ്ണുവെന്ന വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തിൽ ഇത്തരത്തിൽ സ്വാശ്രയ മേഖലയിൽ നിലനിൽക്കുന്ന ക്രൂരതകളുടെ വിഷയങ്ങൾ ഏറെ ചർച്ചയാകുകയും ചെയ്യുന്നു.
കണ്ണൂരിലെ വിമൽജ്യോതി കോളേജ് ഹോസ്റ്റലിൽ ചിരിച്ചതിന് പിഴയീടാക്കിയെന്ന വർത്തമാനമാണ് സംവിധായകൻ ആഷിഖ് അബു ഇതിനിടെ ഫേസ്‌ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് വിമൽജ്യോജി ഹോസ്റ്റലിൽ ചിരിച്ചതിന് അമ്പതുരൂപ ഫൈൻ ചുമത്തിയതിന്റെ രസീതിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു.
പക്ഷേ ഫൈൻ ഈടാക്കിയെന്നതിനേക്കാൾ ചർച്ചയായത് ഹോസ്റ്റൽ വാർഡൻ എഴുതിയപ്പോൾ വന്ന അക്ഷരപ്പിശകാണ്. ലാഫിങ് എന്ന് എഴുതിയതിൽ വന്ന പിശകാണ് ചർച്ചയായിരിക്കുന്നത്. ലാഫിംഗിന്റെ സ്‌പെല്ലിങ് കണ്ടാൽ തന്നെ ചിരിച്ചുചിരിച്ച് ചാവുമെന്ന സ്ഥിതിയിൽ പോസ്റ്റ് വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ.
പിള്ളേരെ സ്‌പെല്ലിങ് കാട്ടി ചിരിപ്പിച്ച് ഫൈൻവാങ്ങി ഫുള്ളടിക്കാൻ വാർഡൻ നടത്തിയ സൈക്കോളജിക്കൽ മൂവാണോ ഇതെന്നും ഇങ്ങനെ കോളേജ് കുറേ തുക ഉണ്ടാക്കിക്കാണുമല്ലോ എന്നുമെല്ലാം ആണ് പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
നെഹ്‌റു കോളേജ് അധികൃതർ വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരത വിവരിച്ച് കൊയമ്പത്തൂർ നെഹ്‌റു കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുടെ ഫേസ്‌ബുക്ക് വീഡിയോ കഴിഞ്ഞദിവസം ചർച്ചയായിരുന്നു. പാലക്കാട് സ്വദേശി സെയ്ദ് ഷമീം എന്ന യുവാവാണ് കോളേജിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ രംഗത്ത് വന്നത്.
2013ൽ ചുമത്തപ്പെട്ട ഫൈനിന്റെ റസീറ്റാണ് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. പേരും റൂംനമ്പരും മറച്ചുവച്ചാണ് നൽകിയിട്ടുള്ളത്. അമ്പതുരൂപയല്ല ഇപ്പോൾ അതിലേറേയമാണ് ഫൈനെന്നും പ്രതികരണങ്ങൾ വരുന്നു.
ഇതിന്റെ പരാമർശിച്ച് സ്വാശ്രയ കോളേജുകൾ നടത്തുന്ന വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ആഷിഖ് അബു നടത്തിയ പ്രതികരണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു.