തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ ദളിത് പീഡന വിവാദങ്ങൾക്ക് പുതിയ തലം. ചാനലിലെ ചിലരുടെ ഇരട്ടത്താപ്പിനെതിരെ പരസ്യ വിമർശനവുമായി ന്യൂസ് 18 കേരളയിൽ പീഡനത്തിന് ഇരയായ മാധ്യമ പ്രവർത്തക രംഗത്തുവന്നു. ലല്ലു ശശിധരൻ പിള്ളയുടെ പോസ്റ്റിനുള്ള പ്രതികരണമായാണ് മാധ്യമ പ്രവർത്തകയുടെ പോസ്റ്റ്. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്ന സൂചനയാണ് യുവ മാധ്യമ പ്രവർത്തക നൽകുന്നത്. ഇതോടെ പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു.

ഒക്ടോബർ 30ന് ലല്ലു ഒരു പോസ്റ്റ് ഇട്ടിരുന്നു. സോഷ്യൽ മീഡിയയിൽ തന്നെ പീഡകനെന്ന് വിളിച്ച് കളിയാക്കുന്നവർക്കെതിരെയായിരുന്നു ലല്ലുവിന്റെ രോക്ഷ പ്രകടനം. പോസ്റ്റിലെ വിഷയത്തിന് മറുപടി നൽകാൻ അറിയില്ലെങ്കിൽ ആ കലിപ്പ് തീർക്കാൻ പീഡകാ ... ബലാത്സംഗ വീരാ എന്നൊക്കെ സ്ഥിരമായി വിളിക്കുന്നവരുണ്ട്. വിഷയത്തിന് മറുപടി ഉണ്ടെങ്കിൽ അത് പോസ്റ്റണം. അതല്ല നിങ്ങളുടെ വേണ്ടപ്പെട്ട ആരെയെങ്കിലും/ നിങ്ങൾക്കറിയാവുന്ന ആരെയെങ്കിലും ഞാൻ പീഡിപ്പിച്ചെങ്കിൽ പറയണം....-ഇതായിരുന്നു ലല്ലു കുറിച്ചത്. ഇതിനാണ് ദളിത് പീഡനത്തിന് ഇരയായ മാധ്യമ പ്രവർത്തക മറുപടി നൽകുന്നത്.

പ്രിയപ്പെട്ട ലല്ലു ചേട്ടന് താങ്കളുടെ ഒരു പോസ്റ്റ് ഇന്ന് അവിചാരിതമായി കണ്ടു.... അതിൽ പറയുന്ന ഒരു കാര്യം നിങ്ങൾ വ്യക്തമാക്കണം. നിങ്ങളുടെ അറിവിലുള്ള/അഥവാ ബന്ധമുള്ള ആരെയെങ്കിലും ഞാൻ പീഡിപ്പിച്ചോ എന്ന ' എന്താണ് ഇതിനർത്ഥം.. അറിയാവുന്ന ആരെയും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാൻ പറ്റുമെന്നാണോ ? ഞാൻ ആത്മഹത്യക്ക് ശ്രമിക്കുന്നതിനു മുൻപുള്ള 10 മാസം എല്ലാവരും എന്നെ നന്നായീ മാനസികമായി തകർത്തില്ലേ... എന്നിട്ടും ഒഴിഞ്ഞു മാറി നടന്ന എന്നെ വേരോടെ ആ സ്ഥാപനത്തിൽ നിന്നും കളയാനും നിങ്ങൾ പദ്ധതി നടപ്പാക്കി... എന്നെപോലെ ഉള്ളവർ അപ്പോൾ എന്ത് ചെയ്യണം.. നിങ്ങളുടെ കാല് പിടിക്കണോ ? അതിലും നല്ലത് മരണം ആണെന്ന് തോന്നി....-ഇതാണ് മാധ്യമ പ്രവർത്തകയുടെ നിലപാട് വിശദീകരണം.

ഞാൻ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ 6 വർഷത്തെ എന്റെ കരിയർ, നിങ്ങൾ നിറത്തിന്റെയും ജാതിയുടേയും പേരിൽ ഇല്ലാതാക്കാനല്ലേ നോക്കിയത്.. അതും പോരാഞ്ഞിട്ട് ഞാൻ എല്ലാം മറന്നു ജോലിക്ക് കേറിയപ്പോൾ എന്നെ പുറത്താക്കി.. നിങ്ങൾ എല്ലാവരും അകത്തും..എന്നിട്ടും ഞാൻ ആരോടും പരാതി പറഞ്ഞില്ല.... നിങ്ങൾക്ക് വേണ്ടി വാദിക്കാൻ ഏറ്റവും നല്ല വക്കിൽ വന്നു... എന്നെ സഹായിക്കാൻ വന്നവരെ സമീപിച്ച കേസ് ഒത്തുതീർപ്പിനു നിങ്ങൾ ശ്രമിച്ചു.... അതായത് ചേട്ടാ ഞാൻ പറഞ്ഞു വന്നത് ഇത്തരം പോസ്റ്റുകൾ സൂക്ഷിച്ച ഇടുക... മനസിലാക്കുക നിങ്ങൾ ഓഫീസിൽ ഇന്നും ഉണ്ട്... ഞാൻ വെളിയിലും... എന്തു വന്നാലും ഞാൻ കേസുമായി മുന്നോട്ട് പോകും... നിങ്ങളുടെ ഇത്തരം വിലകുറഞ്ഞ തമാശകൾക്ക് ചിരിക്കുന്ന പലരും ഓഫിസിനകത്തും പുറത്തും ഉണ്ടാകും....എന്നെ അതിനു കിട്ടില്ല.. അന്നും ഇന്നും ഞാൻ ഇത്തരം തമാശകൾക് ചിരിച്ചിട്ടില്ല എന്നതാണലോ നിങ്ങളുടെ എല്ലാം പ്രശ്‌നം...... എൻബി: അരിയും തിന്ന് ആശാരിയെയും കടിച്ചിട്ട് പിന്നെയും ആർക്കോ.......... മുറുമുറുപ്-ഇങ്ങനെയാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.

ഇതോടെ ഒക്ടോബർ 30ന് ലല്ലുവിട്ട പോസ്റ്റ് സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്. പീഡനത്തിന് ബലാത്സംഗം എന്ന് മാത്രമല്ല, മറ്റ് പല വ്യാഖ്യാനങ്ങളും നിയമപരമായി ഉണ്ട്. ഇക്കാര്യം ബിആർപി ഭാസ്‌കർ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ലല്ലുവിനെതിരെ പൊലീസ് കേസു എടുത്തിട്ടുണ്ട്. എന്നിട്ടും തനിക്കെതിരെ കേസൊന്നുമില്ലെന്ന് വരുത്താനാണ് സോഷ്യൽ മീഡിയയിൽ ലല്ലു ശ്രമിക്കുന്നത്. ഇതിനെ തുടർന്നാണ് യുവിതുയടെ തുറന്നു പറച്ചിൽ. കേസിൽ സഹായിക്കാനെത്തുന്നവരെ സമീപിച്ച് ഒത്തുതീർപ്പിന് ലല്ലുവും കൂട്ടരും ശ്രമിക്കുന്നുവെന്ന പരാതിയും ഗൗരവമാണ്. കേസിൽ ലല്ലുവിന് പുറമേ ന്യൂസ് 18 കേരളയിലെ ചാനൽ ഹെഡ് രാജീവ് ദേവരാജും പ്രധാന വാർത്ത അവതാരകൻ സനീഷ് ഇളയിടത്തും പ്രതികളാണ്. ചാനലിലെ മറ്റ് രണ്ട് പേർ കൂടി കേസിൽ പ്രതിസ്ഥാനത്തുണ്ട്.

മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തോടെയാണ് പ്രശ്‌നം ചർച്ചയായത്. ആശുപത്രിയിൽ മാധ്യമ പ്രവർത്തകയെ കൊണ്ടുവന്നപ്പോൾ ഭക്ഷ്യ വിഷബാധയാണെന്ന് വരുത്തി കുട്ടിയെ വകവരുത്താനും ചാനലിലെ ചിലർ ശ്രമിച്ചിരുന്നു. അതിന് ശേഷം കേസിലെ പ്രതിയായ മുതിർന്ന മാധ്യമ പ്രവർത്തകനും കെട്ടിത്തൂങ്ങി മരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അതിനിടെ കഴിഞ്ഞ ദിവസം കാമുകിയുമായുള്ള തർക്കത്തെ തുടർന്ന് മറ്റൊരു മാധ്യമ പ്രവർത്തകനും ആത്മഹത്യാ ശ്രമം നടത്തി. ഇതെല്ലാം ചാനലിന്റെ പ്രതിച്ഛായ തകർത്തു. വാർത്തകളിലൂടെ മുന്നേറാനാകാത്ത ചാനലിനെ വിവാദങ്ങളാണ് ഇപ്പോഴും ചർച്ചകളിലെ സജീവ സാന്നിധ്യമാക്കുന്നത്. ചാനൽ ചർച്ചകൾക്ക് എത്തുന്നവർ പോലും അവതാരകരുടെ ചോദ്യങ്ങൾ അതിരു കടക്കുമ്പോൾ ദളിത് പീഡന വിഷയം ഉയർത്തും. കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മണും ചർച്ച ഈ വഴിക്ക് തിരിച്ചുവിടാൻ കഴിഞ്ഞു. അങ്ങനെ വലിയ പ്രതിസന്ധിയിലാണ് ചാനൽ.

ദളിത് പീഡകരെ അംബാനിയുടെ ചാനൽ സംരക്ഷിക്കുന്നുവെന്ന പൊതു തോന്നലാണ് സമൂഹത്തിലുള്ളത്. നേരത്തെ ഈ പെൺകുട്ടിക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ചാനൽ അറിയിച്ചിരുന്നു. എന്നാൽ ചികിൽസ കഴിഞ്ഞ് ജോലിക്കെത്തിയ പെൺകുട്ടിയോടെ സ്ഥാപനത്തിലേക്ക് വരേണ്ടതില്ലെന്നും ശബളം തരാമെന്നും അറിയിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. പ്രശ്‌നങ്ങൾ തീർന്ന ശേഷം ജോലിക്ക് വന്നാൽ മതിയെന്നായിരുന്നു അറിയിപ്പ്. എന്നാൽ പ്രതികൾക്കെല്ലാം ജോലി ചെയ്യാൻ അവസരമൊരുക്കുകയും ചെയ്തു. ഇതിലുള്ള പ്രതിഷേധം കൂടിയാണ് പുതിയ പോസ്റ്റിൽ മാധ്യമ പ്രവർത്തക ഉയർത്തുന്നത്. സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന മാധ്യമ സംഘനടകളും ഈ കേസിൽ പ്രതികൾക്കൊപ്പമാണ്. മലപ്പുറത്ത് ചേർന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നേതാക്കൾക്കെതിരെ വിമർശനവും ഉയർന്നു.

ജോലിക്കിടയിൽ അകാരണമായി സനീഷ് നിരന്തരം അസഭ്യം വിളിക്കുകയും ടാര്ഗെറ് ചെയ്തു അപമാനിക്കുകയും ചെയ്യുന്നത് പതിവാണെന്നും സനീഷിന്റെ നിലപാട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേക്ക് വളർന്നതുകൊണ്ടാണ് നടപടി ആവശ്യപ്പെട്ടു പരാതി നൽകുന്നതെന്നും മാധ്യമ പ്രവർത്തടിക വ്യക്തമാക്കുന്നുണ്ട്. സനീഷ് തന്നെ പരസ്യമായി അപമാനിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കാട്ടി രണ്ട് മാസം മുൻപാണ് എഡിറ്ററായ രാജീവ് ദേവരാജിനു പരാതി നൽകിയത്. പിസിആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാർത്താ അവതാരകനായ സനീഷ് പരാതിൽ എഴുതാൻ പോലും അറയ്ക്കുന്ന തരത്തിൽ തെറി വിളിച്ചെന്നാണ് പെൺകുട്ടി പാരതിയിൽ പറഞ്ഞിരിക്കുന്നത്. തെറ്റ് വരുത്തിയിട്ടുണ്ടെങ്കിൽ എഡിറ്റോറിയൽ വിഭാഗത്തിന് തന്നോട് നേരിട്ട് വിശദീകരണം ചോദിക്കാവുന്നതാണ്. എന്നാൽ ന്യൂസ് പോകുന്നതിനിടെ തന്നെ സനീഷ് അധിക്ഷേപിച്ചതും വസ്തതയ്ക്കു നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് മാനസികമായി തളർത്തിയതിനു നടപടി സ്വീകരിക്കണമെന്നുമാണ് ഈ പെൺകുട്ടി രജീവ് ദേവരാജിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ പരാതിയിൽ നടപടി എടുക്കാതെ പൂഴ്‌ത്തി വയ്ക്കാനാണ് രാജീവ് ദേവരാജ് ശ്രമിച്ചത്.

ഇതേത്തുടർന്ന് ഹൈദ്രാബാദിലുള്ള എച്ച്.ആർ മേധാവിക്കും ഈ പെൺകുട്ടി വിശദീകരണം നൽകിയിട്ടുണ്ട്. തനിക്ക് ഒരിക്കലും താങ്ങാനാകാത്ത മാനസിക സമ്മർദ്ദമാണ് സനീഷിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പെൺകുട്ടി പറഞ്ഞിരിക്കുന്നത്. ലല്ലുശശിധരപിള്ളയ്ക്ക് തന്നെ കാണുമ്പോൾ എന്തുകൊണ്ടാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. പുറത്തു പറയാൻ പോലും കഴിയാത്ത തരത്തിലുള്ള അസഭ്യവർഷമാണ് സനീഷ് നടത്തിയത്. എന്നാൽ താൻ അന്നു നിരപരാധി ആയിരുന്നെന്നാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. ഇതിനിടെഇ സനീഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്നോടു പെരുമാറിയെന്ന് കഴക്കൂട്ടം സി.ഐയ്ക്ക് ഇന്നു നൽകിയ മൊഴിയിലും ഇവർ വ്യക്താമാക്കിയിട്ടുണ്ട്. ഇടതു ചിന്തകനായി സോഷ്യൽ മീഡിയ കൊണ്ടാടുന്ന ചിത്രം വിചിത്രം ഫെയിം ലല്ലു ശശിധരൻ പിള്ള അടക്കമുള്ളവർ പെൺകുട്ടിയെ അധിക്ഷേപിക്കുക പതിവായിരുന്നു എന്നും പരാതിയിലുണ്ട്.

സനീഷിനെതിരെ പെൺകുട്ടി മെഴി നൽകിയ സാഹചര്യത്തിൽ പരാതി രാജീവ് മുക്കിയെന്നതും ഗൗരവമായ വിഷയമാണ്. ഇത് പ്രത്യേക കേസായി രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയെ മാനസികമായി തകർക്കാൻ ലല്ലു ശശിധരനും സിഎൻ പ്രകാശും ദിലീപ് കുമാറും ശ്രമിച്ചുവെന്നാണ് ആരോപണം.