- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഴുകി ചേർന്നുള്ള രംഗങ്ങളും ചുംബനസീനും പറ്റില്ല; ഒരേ വിമാനത്തിൽ യാത്ര ചെയ്യില്ല; ബ്രേക്കപ്പിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന കത്രീന രൺബീർ ജോഡികളുടെ ഡിമാന്റുകൾ ഇങ്ങനെ; പുലിവാല് പിടിച്ച് സംവിധായകൻ
പ്രണയബന്ധം അവസാനിപ്പിച്ച ബോളിവുഡിലെ സൂപ്പർതാരങ്ങളായ കത്രീന കെയ്ഫും രൺബീർ കപൂറും സംവിധായകനു തലവേദനയെന്ന് റിപ്പോർട്ട്.വർഷങ്ങളോളം നീണ്ട പ്രണയം, മുംബൈയിൽ അപ്പാർട്ട്മെന്റ് സ്വന്തമായി വാങ്ങി ഒരുമിച്ചു താമസം, അവസാനം പ്രണയം വിവാഹത്തിൽ വരെയെത്തുമെന്നായപ്പോൾ എന്തൊക്കെയോ കാരണങ്ങൾക്ക് പറഞ്ഞ് വേർപിരിയിൽ ഇതായിരുന്നു രൺബിർ കത്രീന ഇണക്കുരുവികൾക്കിടയിൽ സംഭവിച്ചത്. സ്നേഹിച്ചുനിൽക്കുന്ന സമയത്ത് ഇരുവരും കരാറൊപ്പിട്ട ചിത്രമാണ് അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജസൂസ് എന്ന ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ ഇരുവരുടെയും പിന്നാലെയാണ് പാപ്പരാസികൾ. ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന കത്രീനയും രൺബീറും ലൊക്കേഷനിലെത്തിയാൽ പരസ്പരം കാണാനോ മിണ്ടാനോ ശ്രമിക്കാറില്ലെന്ന് നേരത്തെ വാർത്ത വന്നിരുന്നു.ബന്ധം പിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നെങ്കിലും നേരത്തേ കരാറൊപ്പിട്ട ചിത്രമായതിനാൽ ഇരുവരും അതിന് തയ്യാറാവുകയായിരുന്നു. അവസാനഘട്ടത്തിലുള്ള മൊറോക്കോ ഷെഡ്യൂളിൽ ഒരുമിച്ച് പങ
പ്രണയബന്ധം അവസാനിപ്പിച്ച ബോളിവുഡിലെ സൂപ്പർതാരങ്ങളായ കത്രീന കെയ്ഫും രൺബീർ കപൂറും സംവിധായകനു തലവേദനയെന്ന് റിപ്പോർട്ട്.വർഷങ്ങളോളം നീണ്ട പ്രണയം, മുംബൈയിൽ അപ്പാർട്ട്മെന്റ് സ്വന്തമായി വാങ്ങി ഒരുമിച്ചു താമസം, അവസാനം പ്രണയം വിവാഹത്തിൽ വരെയെത്തുമെന്നായപ്പോൾ എന്തൊക്കെയോ കാരണങ്ങൾക്ക് പറഞ്ഞ് വേർപിരിയിൽ ഇതായിരുന്നു രൺബിർ കത്രീന ഇണക്കുരുവികൾക്കിടയിൽ സംഭവിച്ചത്.
സ്നേഹിച്ചുനിൽക്കുന്ന സമയത്ത് ഇരുവരും കരാറൊപ്പിട്ട ചിത്രമാണ് അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജസൂസ് എന്ന ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ ഇരുവരുടെയും പിന്നാലെയാണ് പാപ്പരാസികൾ. ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന കത്രീനയും രൺബീറും ലൊക്കേഷനിലെത്തിയാൽ പരസ്പരം കാണാനോ മിണ്ടാനോ ശ്രമിക്കാറില്ലെന്ന് നേരത്തെ വാർത്ത വന്നിരുന്നു.ബന്ധം പിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നെങ്കിലും നേരത്തേ കരാറൊപ്പിട്ട ചിത്രമായതിനാൽ ഇരുവരും അതിന് തയ്യാറാവുകയായിരുന്നു.
അവസാനഘട്ടത്തിലുള്ള മൊറോക്കോ ഷെഡ്യൂളിൽ ഒരുമിച്ച് പങ്കെടുക്കാൻ ഇരുവരും തുടക്കത്തിൽ തയ്യാറായിരുന്നില്ലെന്നും തുടർന്ന് ഇന്ത്യയിൽ സമാനമായ സെറ്റൊരുക്കാൻ ബസു ശ്രമിച്ചെങ്കിലും ഫല പ്രാപ്തിയിലെത്തിയില്ലെന്നുമാണ് ബോളിവുഡിൽ നിന്നുള്ള വാർത്തകൾ. പ്രണയ ത്തകർച്ചക്ക് ശേഷമുള്ള ആദ്യചിത്രത്തിൽ ഇഴുകിചേർന്നു അഭിനയിക്കാൻ കഴിയില്ലെന്നും രൺബീറും കത്രീനയും അറിയിച്ചിരുന്നു, കൂടാതെ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ കത്രീനയെ ചുംബിക്കാൻ കഴിയില്ലെന്ന് രൺബീർ വ്യക്തമാക്കുകയായിരുന്നു. കൂടാതെ ഒരു വിമാനത്തിൽ യാത്ര ചെയ്യാനാവില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു
മൊറോക്കോ ഷെഡ്യൂളിൽ പങ്കെടുത്തെങ്കിലും ഇഴുകിച്ചേർന്നുള്ള ചില രംഗങ്ങൾ പറ്റില്ലെന്ന് പറഞ്ഞതിനാൽ ഇരുവരുടെയും ബോഡി ഡബിളുകളെ വച്ചാണ് സംവിധായകൻ അവ പൂർത്തിയാക്കി യതെന്നാണ് റി്പ്പോർട്ടുകൾ. ഇരുവരും തങ്ങളുടെ ഡ്യൂപ്പുകളോടൊപ്പം നിൽക്കുന്ന ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
സിനിമയ്ക്ക് പുറത്തും പരസ്പരം മുഖത്തോടുമുഖംകാണാതിരിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. കരൺ ജോഹറിന്റെ ലണ്ടനിൽ നടന്ന പിറന്നാൾ പാർട്ടിയിൽ കത്രീന പങ്കെടുത്തില്ല