ദുബായ്: അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർ ഇനി കുടുങ്ങിയത് തന്നെ. ഇത്തരക്കാർക്കെതിരെ കർശന നടപടിയെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി. കുറ്റക്കാർക്ക് ആറുമാസം വരെ തടവും അഞ്ച് ലക്ഷം ദിർഹം വരെ പഴിയും ലഭിക്കും. യുഎഇ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അനുമതി കൂടാതെ മറ്റൊരാളുടെ ചിത്രം സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്യുന്നത് യുഎഇയെ സംബന്ധിച്ച് ഗൗരവമേറിയ കുറ്റമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒന്നരലക്ഷം ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയാണ് ശിക്ഷ വിധിക്കുക.യുഎഇ ഐടി നിയമപ്രകാരം ആറുമാസം വരെ തടവും ലഭിക്കും.

സോഷ്യൽ മീഡിയയിൽ കൂട്ടികൾ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നത് സംബന്ധിച്ച് മാതാപിതാക്കൾക്കും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ സോഷ്യൽ മിഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് ബ്ലാക്ക്മെയിലിങ് അടക്കമുള്ള അപകടങ്ങളിലേക്ക് നയിക്കും എന്നും ദുബായി പൊലീസ് വ്യക്തമാക്കി.