തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ തപാൽ അദാലത്ത് 28 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തിരുവനന്തപുരം സൗത്ത് ഡിവിഷണൽ ആഫീസിൽ വച്ച് നടക്കും. തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ തപാൽ സേവനത്തെ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ അദാലത്തിൽ സമർപ്പിക്കാവുന്നതാണ്. പരാതികൾ 21 നകം കിട്ടത്തക്കവിധം '' ബി. പത്മകുമാർ, സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസസ്, തിരുവനന്തപുരം സൗത്ത് ഡിവിഷൻ തിരുവനന്തപുരം -36''. എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് മുകളിൽ ''തപാൽ അദാലത്ത്'' എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

കസ്റ്റമർ കെയർ സെന്ററിലോ, ഡിവിഷൻ തലത്തിലോ മുൻപ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണനയ്ക്കായി സ്വീകരിക്കുകയുള്ളൂ. സർവ്വീസിനെ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന പരാതികളും അദാലത്തിൽ പരിഗണിക്കുന്നതല്ല. അത്തരം പരാതികൾ വ്യവസ്ഥാപിത മാർഗ്ഗത്തിൽ തന്നെ പരിഗണിക്കുന്നതാണ്.