- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം 21 മുതൽ സ്റ്റാമ്പുകൾക്ക് വില കൂടും; നിരക്ക് വർധനയുമായി അൻ പോസ്റ്റ്
ഡബ്ലിൻ: പോസ്‌റ്റേജ് സ്റ്റാമ്പുകൾക്ക് 72 സെന്റ് വർധിപ്പിച്ചുകൊണ്ട് അൻ പോസ്റ്റ് ഉത്തരവായി. അടുത്ത മാസം 21-ഓടെ നിരക്ക് വർധന നിലവിൽ വരുന്നതോടെ അയർലണ്ടിലെ ഡൊമസ്റ്റിക് പോസ്‌റ്റേജ് റേറ്റ് 15 യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് പന്ത്രണ്ടാം സ്ഥാനത്തു നിൽക്കുന്നതായാണ് അൻ പോസ്റ്റ് വ്യക്തമാക്കുന്നത്. പോസ്‌റ്റേജ് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ ആഭ്യന്തര സർവീസിനും അന്തർദേശീയ സർവീസിനും കൂടുതൽ തുക ചെലവാക്കേണ്ടി വരും. നൂറ് ഗ്രാം വരെ ഭാരമുള്ള കത്ത് രാജ്യത്തിന് അകത്താണ് അയക്കുന്നതെങ്കിൽ 0.70 യൂറോയിൽ നിന്ന് നിരക്ക് 0.72 യൂറോയിലേക്ക് മാറും. രാജ്യത്തിന് പുറത്തേയ്ക്കുള്ള കത്താണെങ്കിൽ ഇതേ ഭാരം വരെയുള്ളതിന് 1.05 യൂറോയിൽ നിന്ന് നിരക്ക് 1.10 യൂറോയിലേക്കും എത്തും. ഒരു വർഷത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് നിരക്ക് വർധിപ്പിച്ചുകൊണ്ട് അൻ പോസ്റ്റ് ഉത്തരവിറക്കുന്നത്. അതേസമയം ബൾക്ക്‌മെയിൽ സർവീസിനുള്ള ഡിസ്‌കൗണ്ട് തുടരുന്നതായിരിക്കും. നൂറ് ഗ്രാം വരെയുള്ള കത്തുകൾക്ക് 0.70 യൂറോ ആയിരിക്കും അടിസ്ഥാന നിരക്ക്. യൂണിവേഴ്‌സൽ സർവീസ് ഓബ്ലിഗ
ഡബ്ലിൻ: പോസ്‌റ്റേജ് സ്റ്റാമ്പുകൾക്ക് 72 സെന്റ് വർധിപ്പിച്ചുകൊണ്ട് അൻ പോസ്റ്റ് ഉത്തരവായി. അടുത്ത മാസം 21-ഓടെ നിരക്ക് വർധന നിലവിൽ വരുന്നതോടെ അയർലണ്ടിലെ ഡൊമസ്റ്റിക് പോസ്‌റ്റേജ് റേറ്റ് 15 യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് പന്ത്രണ്ടാം സ്ഥാനത്തു നിൽക്കുന്നതായാണ് അൻ പോസ്റ്റ് വ്യക്തമാക്കുന്നത്.
പോസ്‌റ്റേജ് നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ ആഭ്യന്തര സർവീസിനും അന്തർദേശീയ സർവീസിനും കൂടുതൽ തുക ചെലവാക്കേണ്ടി വരും. നൂറ് ഗ്രാം വരെ ഭാരമുള്ള കത്ത് രാജ്യത്തിന് അകത്താണ് അയക്കുന്നതെങ്കിൽ 0.70 യൂറോയിൽ നിന്ന് നിരക്ക് 0.72 യൂറോയിലേക്ക് മാറും. രാജ്യത്തിന് പുറത്തേയ്ക്കുള്ള കത്താണെങ്കിൽ ഇതേ ഭാരം വരെയുള്ളതിന് 1.05 യൂറോയിൽ നിന്ന് നിരക്ക് 1.10 യൂറോയിലേക്കും എത്തും.
ഒരു വർഷത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് നിരക്ക് വർധിപ്പിച്ചുകൊണ്ട് അൻ പോസ്റ്റ് ഉത്തരവിറക്കുന്നത്. അതേസമയം ബൾക്ക്‌മെയിൽ സർവീസിനുള്ള ഡിസ്‌കൗണ്ട് തുടരുന്നതായിരിക്കും. നൂറ് ഗ്രാം വരെയുള്ള കത്തുകൾക്ക് 0.70 യൂറോ ആയിരിക്കും അടിസ്ഥാന നിരക്ക്. യൂണിവേഴ്‌സൽ സർവീസ് ഓബ്ലിഗേഷൻ പ്രകാരം പ്രവർത്തിക്കുന്നതിന് ചെലവുകൾ ഉണ്ട്.
അതേസമയം യൂറോപ്യൻ യൂണിയനിൽ ഇതു ശരാശരി നിരക്കിൽ താഴെയാണെന്നാണ് വിലയിരുത്തുന്നത്. ഡെന്മാർക്കിലാണ് നിലവിൽ ഏറ്റവും കൂടുതൽ പോസ്റ്റൽ നിരക്ക് ഉള്ളത്. ഇവിടെ ഒരു ഇന്റർനാഷണൽ കത്ത് അയയ്ക്കുന്നതിന് 2.20 യൂറോയാണ് ചെലവ്. പത്താം സ്ഥാനത്ത് നിൽക്കുന്ന യൂകെയിൽ അയർലണ്ടിനെക്കാൾ 78 ശതമാനം കൂടുതലാണ് ചാർജ്. യൂറോപ്പിൽ ഏറ്റവും പോസ്റ്റൽ ചെലവു കുറഞ്ഞിരിക്കുന്നത് സ്‌പെയിനിലും ലക്‌സംബർഗിലുമാണ്.