- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുമോ...? കുടിയേറ്റ ജോലിക്കാർക്കായി പോസ്റ്റൽ വോട്ട് അനുവദിക്കാൻ ആലോചന സജീവം; ബംഗാളിയെ സോപ്പിട്ടാൽ വോട്ട് കിട്ടുന്ന കാലവും കഴിയും
സാധാരണ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളെല്ലാം രാഷ്ട്രീയപരമായ ഉദ്ബുദ്ധരാണെങ്കിലും വോട്ട് ചെയ്യാൻ മാത്രമായി നാട്ടിലെത്തുന്നവർ കുറവാണ്. അതിനായി അവധിയും കാര്യങ്ങളുമൊന്നും സജ്ജീകരിക്കാൻ അധികമാരും മെനക്കെടാറില്ലെന്നതാണ് വാസ്തവം. അതു പോലെത്തന്നെ കേരളത്തിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരും മറ്റും തെരഞ്ഞെടുപ്പ് കാലത്ത
സാധാരണ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളെല്ലാം രാഷ്ട്രീയപരമായ ഉദ്ബുദ്ധരാണെങ്കിലും വോട്ട് ചെയ്യാൻ മാത്രമായി നാട്ടിലെത്തുന്നവർ കുറവാണ്. അതിനായി അവധിയും കാര്യങ്ങളുമൊന്നും സജ്ജീകരിക്കാൻ അധികമാരും മെനക്കെടാറില്ലെന്നതാണ് വാസ്തവം. അതു പോലെത്തന്നെ കേരളത്തിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരും മറ്റും തെരഞ്ഞെടുപ്പ് കാലത്ത് മിക്കവാറും വോട്ടു കുത്താനായി നാട്ടിലേക്ക് വണ്ടി കയറാറുമില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിതരാകുന്ന സർക്കാർ ജോലിക്കാർക്ക് പോസ്റ്റൽ വോട്ടിനുള്ള സാഹചര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്തരം ജോലിക്കാർക്ക് ഈ സൗകര്യമില്ല. എന്നാൽ കുടിയേറ്റ ജോലിക്കാർക്കായി പോസ്റ്റൽ വോട്ട് അനുവദിക്കാൻ അധികൃതർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇതിലൂടെ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചേക്കും. നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന ബംഗാളിയെ സോപ്പിട്ടാൽ വോട്ട് കിട്ടുന്ന കാലം കഴിയാനും സാധ്യത തെളിയാനും ഇത് വഴിയൊരുക്കിയേക്കും.
പുതിയ പരിഷ്‌കാരം യാഥാർത്ഥ്യമായാൽ മില്യൻ കണക്കിന് അഭ്യന്തര കുടിയേറ്റക്കാർക്ക് അവരുടെ ജോലി സ്ഥലം വിട്ട് പോകാതെ സ്വദേശത്ത് വോട്ട് ചെയ്യാനുള്ള അവസരമായിരിക്കും സമാഗതമാകാൻ പോകുന്നത്. ഇത്തരക്കാർക്ക് പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചാലോചിക്കാൻ മന്ത്രിമാരുടെ ഒരു കമ്മിറ്റിയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായി അവർ കൂടിയാലോചനകൾ നടത്തുന്നുണ്ട്.എന്നാൽ ഈ പരിഷ്‌കാരം അത്രയെളുപ്പമൊന്നും ഇന്ത്യയാകമാനം നടപ്പിലാക്കാനാവില്ല. ഇതിനായി അഭ്യന്തരകുടിയേറ്റക്കാർക്കായി ചിട്ടപ്പെടുത്താൻ കുറച്ച് വർഷങ്ങൾ വേണ്ടി വരുമെന്നാണ് സൂചന. ഇന്ത്യയിലെ 815 മില്യൺ വോട്ടർമാരിൽ 12 മുതൽ 15 ശതമാനം വരെ അഭ്യന്തര കുടിയേറ്റക്കാരുടെ കാറ്റഗറിയിലാണുൾപ്പെടുന്നതെന്നാണ് ഇലക്ഷൻ കമ്മീഷൻ കണക്കാക്കിയിരിക്കുന്നത്. ഇലക്ടോറൽ റോളുകളിൽ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണിത് കണക്കാക്കിയിരിക്കുന്നത്.
എന്നാൽ ഇതിൽ ഭൂരിഭാഗം പേരും വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നില്ല. മിക്കവർക്കും ആ സമയത്ത് യാത്ര ചെയ്ത് നാട്ടിലെത്താൻ സാധിക്കാറില്ല. ചിലരാകട്ടെ ജോലിയിൽ നിന്ന് അവധിയെടുത്ത് വോട്ട് ചെയ്യാനായി നാട്ടിലെത്താൻ മിനക്കെടാറുമില്ലെന്നതാണ് യാഥാർത്ഥ്യം. 20072008ൽ നാഷണൽ സാംപിൾ സർവേ ഓഫീസ് നടത്തിയ ഒരു കണക്കെടുപ്പ് പ്രകാരം ഇന്ത്യക്കാരിൽ 29 ശതമാനവും അഭ്യന്തര കുടിയേറ്റക്കാരാണ്. ഇതിൽ മിക്കവരും ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ജോലിക്കായി കുടിയേറിയവരാണ്. ഇതിനാൽ 2001ൽ നിന്നും 2011 വരെയുള്ള കാലഘട്ടത്തിനിടെ ഇന്ത്യയിലെ നഗരജനസംഖ്യയിൽ നാല് ശതമാനം കുതിച്ച് കയറ്റമുണ്ടായിട്ടുണ്ട്.ജോലിയുമായി ബന്ധപ്പെട്ട് സ്വദേശത്ത് നിന്നും മാറി നിൽക്കേണ്ടി വരുന്ന ഈ വലിയൊരു ശതമാനം ജനങ്ങൾക്കും വോട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇവർക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ കഴിയുമോ എന്നന്വേഷിക്കാനാണ് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാരുടെ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ജോലിസ്ഥലത്ത് നിന്നും വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ സാധിക്കുമോയെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷിച്ചിരുന്നു. ഇതു പ്രകാരം പോൾ പാനൽ ഇത്തരക്കാർക്ക് ഒരു പുതിയ ഇപോസ്റ്റൽ ബാലറ്റ് സിസ്റ്റം ഏർപ്പെടുത്താനും നിലവിലുള്ള പ്രോക്‌സിവോട്ടിങ് സംവിധാനം വികസിപ്പിക്കാനും ശുപാർശ ചെയ്തിരുന്നു. ഇത് സർക്കാർ സ്വീകരിക്കുകയും ചെയ്തിരുന്നു.സൈനികർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും ഇപോസ്റ്റർ ബാലറ്റുകൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇപോസ്റ്റൽ സിസ്റ്റമനുസരിച്ച് വോട്ടർക്കായി ഒരു ബാലറ്റ് പേപ്പർ ഇമെയിൽ ചെയ്യുകയാണ് ചെയ്യുന്നത്. തുടർന്ന് വോട്ടർ ഇതിൽ വോട്ട് രേഖപ്പെടുത്തി അതാത് മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർക്കിത് തപാൽ മുഖേന അയക്കുകയാണ് ചെയ്യേണ്ടത്. പ്രസ്തുത വോട്ടർ ആ മണ്ഡലത്തിലെ രജിസ്‌റ്റേർഡ് വോട്ടറായിരിക്കണം. സാധാരണ വോട്ടെണ്ണുന്നതിന് മുമ്പാണിത്തരം വോട്ടുകൾ എണ്ണുന്നത്.
പ്രോക്‌സി വോട്ടനുസരിച്ച് വോട്ട് ചെയ്യാൻ സാധിക്കാത്ത ഒരാൾക്ക് അയാളുടെ കുടുംബത്തിലെ ആളെ തന്റെ വോട്ട് ചെയ്യാൻ ചുമതലപ്പെടുത്താവുന്നതാണ്. ഇതിനായി വോട്ടറുടെ മേലുദ്യോഗസ്ഥനോ മജിസ്‌ട്രേറ്റോ ഒപ്പിട്ട സമ്മതപത്രം റിട്ടേണിങ് ഓഫീസർക്ക് അയക്കുകയാണ് ചെയ്യുന്നത്. പ്രോക്‌സി വോട്ട്, പോസ്റ്റൽ വോട്ട് എന്നിവ നടപ്പിലാക്കാനായി റപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിലെ സെക്ഷൻ 60 ഭേദഗതി ചെയ്യാനുള്ള സാധ്യത തേടി നിയമമനന്ത്രാലയം ഒരു കാബിനറ്റ് നോട്ട് സർകുലേറ്റ് ചെയ്തിരുന്നു.ഈ നോട്ടിന് ധനകാര്യ മന്ത്രാലയം, അഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവ അംഗീകാരം നൽകിയിട്ടുണ്ട്.