- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്ക വീട്ടുകാര്യങ്ങൾ നോക്കിയിരുന്നാൽ മതി.. രാഹുൽ ഗാന്ധി കോൺഗ്രസിനെ നയിക്കട്ടെ; അലഹാബാദിൽ ഗാന്ധി കുടുംബത്തെ ചൊല്ലി പോസ്റ്റർ യുദ്ധം
അലഹാബാദ്: പ്രിയങ്കാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാൻ ശേഷിയില്ലെന്ന ആരോപണം ശക്തമായ വേളയിലായിരുന്നു പ്രിയങ്കയെ ഉയർത്തിക്കാട്ടിയത്. എന്നാൽ വാർത്തകൾ നിഷേധിച്ച് താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രിയങ്ക തന്നെ വ്യക്തമാക്കിയ

അലഹാബാദ്: പ്രിയങ്കാ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ നയിക്കാൻ ശേഷിയില്ലെന്ന ആരോപണം ശക്തമായ വേളയിലായിരുന്നു പ്രിയങ്കയെ ഉയർത്തിക്കാട്ടിയത്. എന്നാൽ വാർത്തകൾ നിഷേധിച്ച് താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രിയങ്ക തന്നെ വ്യക്തമാക്കിയിട്ടും പ്രവർത്തകർ പ്രിയങ്കക്കായി മുറവിളി കൂട്ടുകയാണ്. ഇതിനിടെ അലഹാബാദിൽ കോൺഗ്രസ് പ്രവർത്തകർ രാഹുലിനെയും പ്രിയങ്കയെയും ചൊല്ലി പോസ്റ്റർ യുദ്ധത്തിലാണ്.
കോൺഗ്രസിനെ നയിക്കാൻ പ്രിയങ്കാ ഗാന്ധി രംഗത്തെത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചപ്പോൾ പ്രിയങ്ക വീട്ടുകാര്യം നോക്കിയാൽ മതിയെന്ന തരത്തിലാണ് ഇതിന് എതിരായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് അസ്ലമാണ് രാഹുലിനെ പിന്തുണച്ച പോസ്റ്റർ സ്ഥാനിച്ചത്. 'പോസ്റ്ററിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ: 'രാഹുലിന് കൊടുങ്കാറ്റ് പോലെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ സാധിക്കും, അദ്ദേഹം രണ്ടാമത്തെ മഹാത്മാവാണ്. പ്രിയങ്ക കുടുംബകാര്യങ്ങൾ നോക്കട്ടെ, കോൺഗ്രസിനെ നയിക്കാൻ രാഹുലിനെ അനുവദിക്കുക..'
യൂത്ത് കോൺഗ്രസ് നേതാക്കളായ ഹസീബ് അഹമ്മദ് സിരിഷ് ചന്ദ്ര ദുബയും പ്രിയങ്കയാണ് കോൺഗ്രസിൻരെ ചന്ദ്രൻ എന്ന തരത്തിൽ പോസ്റ്റർ പതിപ്പിച്ചതോടെയാണ് ഇതിന് മറുപടിയായി രാഹുലിനെ പിന്തുണച്ചുള്ള പോസ്റ്ററുമെത്തിയത്. സോണിയക്ക് അസുഖമാണെന്നും രാഹുൽ തിരക്കുകാരനാണെന്നും പറഞ്ഞുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പോസ്റ്ററുകൾ. ഇങ്ങനെ പരസ്പരം യൂത്ത് കോൺഗ്രസുകാർ തമ്മിൽ പോസ്റ്ററിലൂടെ യുദ്ധം അലഹാബാദിൽ കൊഴുക്കുകയാണ്. ഇത് ഹൈക്കമാൻഡിന്റെ ശ്രദ്ധയില്പെടുമെന്ന ധാരണയിലാണ് കോൺഗ്രസ് നേതാക്കളും.
രാഷ്ട്രീയമായി മൈലേജ് നേടാനുള്ള തന്ത്രം മാത്രമാണ് ഇത്തരം പോസ്റ്ററുകളെന്നാണ് ചില നേതാക്കൾ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതിനിടെ പ്രവർത്തകർക്ക് കോൺഗ്രസിനെ ആര് നയിക്കണമെന്ന കാര്യത്തിൽ കമന്റ് പറയാൻ അവകാശമില്ലെന്നാണ് കോൺഗ്രസ് വക്താവ് റീത്ത ബഹുഗുണ ജോഷി അഭിപ്രായപ്പെട്ടത്. പോസ്റ്റർ സംഭവത്തിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു.

