അബുദാബി : അബുദാബി യിലെ നാല് സാംസ്‌കാരിക കൂട്ടായ്മ കളുടെ നേതൃത്വ ത്തിൽ മുസ്സഫ യിലെ മല യാളി സമാജ ത്തിൽ സംഘടി പ്പിക്കുന്ന 'മരതകം' എന്ന പരി പാടി യുടെ ബ്രോഷർ പ്രകാശനം കേരളാ നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ നിർവ്വഹിച്ചു.

സായിദ് വർഷാ ചരണ ത്തിന്റെ ഭാഗ മായി മെയ് 11 ന് അബുദാബി മലയാളി സമാജ ത്തിൽ ഒരുക്കുന്ന പരിപാടി യിൽ പ്രവാസ ലോകത്ത് ഇരുപത് വർഷം പൂർ ത്തി യാക്കിയ വരും ഇപ്പോൾ യു. എ. ഇയിൽ ചെറിയ ശമ്പള ത്തിൽ ജോലി ചെയ്യുന്ന വരുമായ നൂറ് തൊഴി ലാളി കളെ ആദരിക്കും.

ബ്രോഷർ പ്രകാശന ചടങ്ങിൽ പ്രോഗ്രാം ഡയരക്ടർ ഷഫീൽ കണ്ണൂർ, പി. പത്മനാഭൻ, സലിം ചിറക്കൽ, സുബൈർ തളിപ്പറമ്പ്, സിദ്ധീഖ് ചേറ്റുവ, ഷൗക്കത്ത് വാണിമേൽ, റജീദ് പട്ടോളി, അനസ് കൊടുങ്ങല്ലൂർ, നൗഷാദ് തുടങ്ങിയ കലാ സാംസ്‌കാ രിക പ്രവർത്തകർ സംബ ന്ധിച്ചു. വിവരങ്ങൾക്ക് : 050 959 8474, 055 459 0964