- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിയുടെ ആഘാതത്തിൽ തല ശക്തമായി റോഡിലിടിച്ചു; സനലിന്റെ തലയ്ക്ക് ഏറ്റത് ഗുരുതരമായ ക്ഷതം തന്നെ; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തത് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആശുപത്രിയിലെത്തിക്കാതെ പൊലീസ് നഗരം കറങ്ങിയത് മദ്യപിച്ചുള്ള അപകടമെന്ന് വരുത്തി തീർക്കാൻ; പ്രാണവേദനയിൽ പുളഞ്ഞ യുവാവിന്റെ വായിൽ മദ്യമൊഴിച്ച് പൊലീസ് ക്രൂരതയെന്ന് സഹോദരിയുടെ ആരോപണം; യുവാവിന്റെ കൊലപാതകത്തിൽ ഏമാന്മാർ ഊരാക്കുടുക്കിലേക്ക്
തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തിനിടെ ഡിവൈഎസ്‌പി ബി.ഹരികുമാർ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സനലിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തില് ഡിവൈഎസ്‌പി പിടിച്ചു തള്ളിയപ്പോൾ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സനലിനെ ഡിവൈഎസ്‌പി പിടിച്ച് തള്ളുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയായ ഡിവൈഎസ്‌പി കേരളം വിട്ട് പുറത്തേക്ക് പോയി എന്നാണ് റിപ്പോർട്ടുകൾ. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ഫോറൻസിക് വിഭാഗം നാളെ നൽകും.അതേസമയം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഡിവൈഎസ്‌പി ബി.ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്
തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തിനിടെ ഡിവൈഎസ്‌പി ബി.ഹരികുമാർ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സനലിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തില് ഡിവൈഎസ്‌പി പിടിച്ചു തള്ളിയപ്പോൾ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. സനലിനെ ഡിവൈഎസ്‌പി പിടിച്ച് തള്ളുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയായ ഡിവൈഎസ്‌പി കേരളം വിട്ട് പുറത്തേക്ക് പോയി എന്നാണ് റിപ്പോർട്ടുകൾ.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ഫോറൻസിക് വിഭാഗം നാളെ നൽകും.അതേസമയം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഡിവൈഎസ്‌പി ബി.ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാർ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.
ഡിവൈഎസ്‌പി ഇത്രയും ക്രൂരത കാട്ടിയിട്ടും ഒരുജീവൻ രക്ഷിക്കാൻ മനസ്സലിവ് കാണിക്കാൻ പൊലീസുകാർക്ക് തോന്നിയില്ല. പരിക്കേറ്റ സനൽ അരമണിക്കൂർ റോഡിൽ കിടന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെ ആംബുലൻസിൽ കയറ്റിയെങ്കിലും നേരേ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ യുവാവിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതിനാൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതീവഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് സനലിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നത് രാത്രി 10.23 നാണ്. ആന്തരിക രക്തസ്രാവം മനസിലാക്കിയ ഡോക്ടർ സനലിനെ വേഗം മെഡിക്കൽ കോളജിൽ എത്തിക്കാൻ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും നിർദ്ദേശിച്ചു.
എന്നാൽ സുഹൃത്തിനെ ഒഴിവാക്കി ആംബുലൻസിലുള്ള സനലുമായി പൊലീസ് നേരേ പോയത് ആശുപത്രിയിലേക്കല്ല. മെഡിക്കൽ കോളജിലേക്ക് പോകാൻ നെയ്യാറ്റിൻകര ടിബി ജംക്ഷൻ വഴി പോകേണ്ടതിനു പകരം ആംബുലൻസ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള നെയ്യാറ്റിൻകര ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്‌കൂളിന്റെയും എസ്‌ബിഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷൻ റോഡിലേക്ക് 10.25 ന് ആംബുലൻസ് തിരിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
അതേസമസം, ഡിവൈ.എസ്‌പി ഹരികുമാർ രക്ഷപ്പെട്ടത് തന്റെ സർവീസ് റിവോൾവറുമായിട്ടാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും കൈയൊഴിഞ്ഞതോടെ തന്റെ സർവീസ് റിവോൾവറും എടുത്ത് ഹരികുമാർ മധുരയിലേക്ക് കടന്നതായാണ് വിവരം. സർവീസ് റിവോൾവറുമായി കൊലക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് വൻ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപകടത്തിന് ശേഷം തന്റെ വാടകവീട്ടിലെത്തിയ ഹരികുമാർ റൂറൽ എസ്‌പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. സനലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ശേഷം അവിടത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഇക്കാര്യം മാധ്യമങ്ങൾ അറിയരുതെന്ന് ഹരികുമാർ നിർദ്ദേശം നൽകി. ഇക്കാര്യത്തെക്കുറിച്ച് അറിയാൻ സംഭവദിവസം മെഡിക്കൽ കോളേജ് എസ്ഐയെ വിളിച്ചപ്പോഴും കൃത്യമായ മറുപടി നൽകാതെ ഒളിച്ച് കളി നടത്തിയെന്നും ആരോപണമുണ്ട്. അതേസമയം, കേസിൽ യാതൊരു രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടെന്നും ഹരികുമാറിനെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സർക്കാർ തലത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.