- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഷിങ്ടൺ ഡിസിയിലും മരിജുവാന ഉപയോഗം നിയമവിധേയമാക്കി; രണ്ട് ഔൺസ് വരെ കൈവശം വച്ചാൽ നിയമവിരുദ്ധമാകില്ല
വാഷിങ്ടൺ ഡിസി: യുഎസ് സംസ്ഥാനങ്ങളിൽ വാഷിങ്ടൺ ഡിസിയിലും മരിജുവാന കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കി ഉത്തരവായി. അലാസ്‌ക, കൊളറാഡോ എന്നീ സംസ്ഥാനങ്ങളിൽ മരിജുവാന ഉപയോഗം നിയമവിധേയമാക്കിയതിനു ശേഷം ഇപ്പോൾ വാഷിങ്ടൺ ഡിസിയും ഈ ശ്രേണിയിൽ പെടുന്ന സംസ്ഥാനമായി. വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മേയർ മറിയേൽ ബൗസർ പ്രഖ്യാപിച്ചു. എന്നാ
വാഷിങ്ടൺ ഡിസി: യുഎസ് സംസ്ഥാനങ്ങളിൽ വാഷിങ്ടൺ ഡിസിയിലും മരിജുവാന കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കി ഉത്തരവായി. അലാസ്‌ക, കൊളറാഡോ എന്നീ സംസ്ഥാനങ്ങളിൽ മരിജുവാന ഉപയോഗം നിയമവിധേയമാക്കിയതിനു ശേഷം ഇപ്പോൾ വാഷിങ്ടൺ ഡിസിയും ഈ ശ്രേണിയിൽ പെടുന്ന സംസ്ഥാനമായി. വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മേയർ മറിയേൽ ബൗസർ പ്രഖ്യാപിച്ചു.
എന്നാൽ ഒരു നിശ്ചിത അളവിൽ മരിജുവാന കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിക്കൊണ്ടുള്ള ഉത്തരവിനെ എതിർത്ത് ഒട്ടേറെ റിപ്പബ്ലിക്കൻ നേതാക്കൾ രംഗത്തെത്തിയിരുന്നു. മരിജുവാന ഉപയോഗം നിയമവിധേയമാക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ നവംബറിൽ റഫറണ്ടം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വാഷിങ്ടൺ ഡിസിയിലെ മൂന്നിലൊന്ന് ആൾക്കാരും ഇതിന് അനുകൂലമായി വോട്ടുചെയ്തിരുന്നു.
ഇരുപത്തൊന്നു വയസിനു മുകളിലുള്ളവർക്ക് രണ്ട് ഔൺസ് വരെ മരിജുവാന കൈവശം വയ്ക്കാമെന്നതാണ് പുതിയ നിയമം. കൂടാതെ ആറു മരിജുവാന ചെടികൾ വളർത്താനും അനുവദിക്കുന്നു. അതേസമയം പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായി തന്നെ തുടരും. മരിജുവാന ഉപയോഗം സ്വകാര്യ ഇടങ്ങളിൽ വച്ചു മാത്രമായിരിക്കണമെന്നാണ് നിയമം. ഒരു ഔൺസ് വരെ പരസ്പരം കൈമാറ്റം ചെയ്യാമെന്നും നിയമം അനുശാസിക്കുന്നു.