- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീനേജുകാർക്കിടയിൽ കഞ്ചാവു വലി ഏറ്റവും കൂടുതൽ ഫ്രാൻസിൽ; തൊട്ടുപിന്നിൽ കാനഡ; കഞ്ചാവു വലി ടീനേജുകാരിൽ പടരുന്ന പുതിയ ശീലം
പാരീസ്: ടീനേജുകാർക്കിടയിൽ കഞ്ചാവു വലി ഏറ്റവും കൂടുതൽ ഫ്രാൻസിലെന്ന് ഗ്ലോബൽ സർവേ. ഇതുസംബന്ധിച്ച് 42 വികസിത രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫ്രാൻസിലെ ടീനേജുകാർക്കിടയിൽ കഞ്ചാവു വലി ശീലം ഏറ്റവും കൂടുതൽ ഉണ്ടെന്ന് വ്യക്തമായത്. ഫ്രാൻസിനൊപ്പം തന്നെ കാനഡയും ഇക്കാര്യത്തിൽ മുമ്പന്തിയിൽ നിൽക്കുന്നുണ്ട്. ലോകത്തെ 42 വികസിത രാജ്യങ്ങളിൽ 15 വയസുള്ള കഞ്ചാവു വലിക്കാരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഫ്രാൻസിലും കാനഡയിലുമാണ്. മരിജുവാന നിയമപരമാക്കുന്ന കാര്യത്തിൽ ഫ്രാൻസ് യൂറോപ്പിലെ മറ്റു രാജ്യങ്ങളെക്കാൾ പിന്നിലാണ് നിൽക്കുന്നതെങ്കിലും ഇത്തരത്തിൽ ടീനേജുകാർക്കിടയിലെ കഞ്ചാവു വലിയുടെ കാര്യത്തിൽ മുന്നിലെത്തിയത് അമ്പരപ്പിക്കുന്ന കാര്യമാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയതും. അതേസമയം നെതർലാൻഡ്‌സ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ഈ ലിസ്റ്റിൽ ആദ്യത്തെ എട്ടു സ്ഥാനത്തു പോലും എത്തിയില്ല. ആംസ്റ്റർഡാമിൽ കാന്നബീസ് കഫേകൾ സുലഭമാണെന്നും ബാർസിലോണയിൽ ഇത്തരത്തിൽ സ്വകാര്യ ക്ലബുകൾ ഉണ്ടെന്നും ഓർഗനൈസേഷൻ വെളിപ്പെടുത്തുന്നു.
പാരീസ്: ടീനേജുകാർക്കിടയിൽ കഞ്ചാവു വലി ഏറ്റവും കൂടുതൽ ഫ്രാൻസിലെന്ന് ഗ്ലോബൽ സർവേ. ഇതുസംബന്ധിച്ച് 42 വികസിത രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫ്രാൻസിലെ ടീനേജുകാർക്കിടയിൽ കഞ്ചാവു വലി ശീലം ഏറ്റവും കൂടുതൽ ഉണ്ടെന്ന് വ്യക്തമായത്.
ഫ്രാൻസിനൊപ്പം തന്നെ കാനഡയും ഇക്കാര്യത്തിൽ മുമ്പന്തിയിൽ നിൽക്കുന്നുണ്ട്. ലോകത്തെ 42 വികസിത രാജ്യങ്ങളിൽ 15 വയസുള്ള കഞ്ചാവു വലിക്കാരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഫ്രാൻസിലും കാനഡയിലുമാണ്. മരിജുവാന നിയമപരമാക്കുന്ന കാര്യത്തിൽ ഫ്രാൻസ് യൂറോപ്പിലെ മറ്റു രാജ്യങ്ങളെക്കാൾ പിന്നിലാണ് നിൽക്കുന്നതെങ്കിലും ഇത്തരത്തിൽ ടീനേജുകാർക്കിടയിലെ കഞ്ചാവു വലിയുടെ കാര്യത്തിൽ മുന്നിലെത്തിയത് അമ്പരപ്പിക്കുന്ന കാര്യമാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയതും.
അതേസമയം നെതർലാൻഡ്‌സ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ഈ ലിസ്റ്റിൽ ആദ്യത്തെ എട്ടു സ്ഥാനത്തു പോലും എത്തിയില്ല. ആംസ്റ്റർഡാമിൽ കാന്നബീസ് കഫേകൾ സുലഭമാണെന്നും ബാർസിലോണയിൽ ഇത്തരത്തിൽ സ്വകാര്യ ക്ലബുകൾ ഉണ്ടെന്നും ഓർഗനൈസേഷൻ വെളിപ്പെടുത്തുന്നു. ഫ്രാൻസിൽ 15 വയസുള്ളവരിൽ 15 ശതമാനം പേരും (പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികൾ) കഞ്ചാവ് വലിക്കുന്നുണ്ടെന്നാണ് സർവേ റിപ്പോർട്ട്. കാനഡയിലെ ടീനേജുകാരും ഇതിനോട് അടുത്തു തന്നെ നിൽക്കുന്നുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്ന സുഹൃത്തുക്കളോ മുതിർന്ന സഹോദരങ്ങളോ ഉള്ള ടീനേജുകാർ ഇതിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ചിട്ടയില്ലാതെ വളരുന്ന കുട്ടികളും മാതാപിതാക്കളുടെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടികളും കഞ്ചാവ് ഉപയോഗത്തിന് അടിമപ്പെടുന്നുവെന്ന് പഠനം തെളിയിക്കുന്നു.