- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുളക്കിഴങ്ങ് ക്യാരറ്റ് മെഴുക്കുപുരട്ടി
ചേരുവകൾ
- ഉരുളക്കിഴങ്ങ്- 3
- ക്യാരറ്റ്- 1
- മുളക് പൊടി- 1 ടീ.സ്പൂൺ
- മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ
- ഉപ്പ്- പാകത്തിന്
- കരിവേപ്പില- ആവശ്യത്തിന്
- വെളിച്ചെണ്ണ- 3 ടേ.സ്പൂൺ
പാകം ചെയ്യുന്നവിധം
ഉരുളക്കിഴങ്ങും കാരറ്റും നീളത്തിൽ, കനം കുറച്ച് അരിയുക, ഉപ്പും, മഞ്ഞൾപ്പൊടിയും, കരിവേപ്പിലയും ചേർത്ത് അല്പം വെള്ളം ചേർത്ത് 5 മിനിറ്റ് മൂടിവെച്ചു വേവിക്കുക. മൂടി തുറന്ന് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച് അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും ക്യാരറ്റും ഇട്ട് ,മുളകുപൊടിയും ചേർത്ത് ചെറുതീയിൽ മുപ്പിച്ചെടുക്കുക. മെഴുക്കുപുരട്ടി തയ്യാർ.
കുറിപ്പടി:- വെറും ഉരുളക്കിഴങ്ങും ക്യാരറ്റും തനിയെയും മെഴുക്കുപുരട്ടാം.ഒരുമിച്ച് വേവിച്ച് ഫ്രിഡ്ജിൽ വച്ചാൽ ആവശ്യാനുസരണം മെഴുക്കുപുരട്ടാവുന്നതാണ്.
മസ്ക്കറ്റില്‍ താമസിക്കുന്ന മലയാളത്തിലെ സുപരിചിതയായ ഒരു പ്രവാസ എഴുത്തുകാരിയാണ് സപ്ന അനു ബി ജോര്‍ജ്. കഥയും കവിതയും കോളങ്ങളും പാചക കുറിപ്പുകളും എഴുതി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സപ്ന മറുനാടനില്‍ എല്ലാ ബുധനാഴ്ചയും പാചക കുറിപ്പുകള്‍ എഴുതുന്നു.