- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നത്രയും തന്നെ അപകടകരമെന്ന് ആർടിഎ
ദുബായ്: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതു പോലെ തന്നെ അപകടരമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആർടിഎ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് അധികൃതർ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ഉത്ബോധിപ്
ദുബായ്: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതു പോലെ തന്നെ അപകടരമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആർടിഎ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് അധികൃതർ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ച് ജനങ്ങളെ ഉത്‌ബോധിപ്പിച്ചത്.
ഡ്രൈവിംഗിനിടെ ശ്രദ്ധതിരിക്കുന്ന കാര്യങ്ങളിൽ നിന്നു മോട്ടോറിസ്റ്റുകൾ പിൻതിരിയണമെന്നും അപകടരഹിതമായ ഡ്രൈവിംഗിനെക്കുറിച്ച് ട്രാഫിക് പൊലീസ് നൽകുന്ന നിയമാവലികൾ പാലിക്കാൻ തയാറാകണമെന്നും ആർടിഎ ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവരെ മാത്രമല്ല, റോഡിലൂടെ നടന്നുപോകുന്നവർക്കും മൊബൈൽ ഫോൺ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. റോഡു മുറിച്ചു കടക്കുമ്പോഴും മറ്റും മൊബൈൽ ഫോണിൽ സംസാരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ലോകമെമ്പാടും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്നും 80 ശതമാനം അപകടങ്ങളും ഇപ്പോൾ ഇതിനെത്തുടർന്നാണ് സംഭവിക്കുന്നതെന്നും ആർടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ഡയറക്ടർ ഓഫ് ട്രാഫിക് ഹുസൈൻ അൽ ബാമ പറയുന്നു. അപകടത്തിന് തൊട്ട് മുമ്പുള്ള രണ്ടോ മൂന്നോ സെക്കൻഡിൽ ഡ്രൈവർക്ക് ശ്രദ്ധ നഷ്ടപ്പെട്ടുവെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ട്.