തിരുവനന്തപുരം: തലസ്ഥാന ജില്ലയെ നടുക്കി വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് കൊല്ലപ്പെട്ടു. പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് ഭയന്ന സുധീഷ് വീട്ടിലേക്ക് ഓടികയറിയെങ്കിലും പിന്തുടർന്ന സംഘം വീടിനകത്ത് കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ഇവർ ബൈക്കിൽ കാൽ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു.ശരീരമാസകലം വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഹനങ്ങളിലെത്തിയ സംഘം കാലുമായി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പോത്തൻകൂട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.