തിരുവനന്തപുരം: വചനോൽസവങ്ങളും ധ്യാനങ്ങളും ദിവ്യാത്ഭുദ പ്രഭാഷണങ്ങളും നിറയുന്ന കേരളത്തിൽ, എന്താണ് ഇതിന്റെ യഥാർഥ വസ്തുതയെന്ന് അന്വേഷിക്കാൻ ആരും മിനക്കെടാറില്ല. കരിസ്്മാറ്റിക്ക് ധ്യാനങ്ങളിലും ശുശ്രൂഷകളിലും പങ്കെടുത്ത് ജലദോഷം മുതൽ കാൻസർവരെ മാറിയതായുള്ള വാർത്തകൾ പോട്ട ധ്യാനകേന്ദ്രത്തിന്റെയൊക്കെ മാസികളകിൽ കാണാം.ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് വിലയിരുത്തുകയാണ് ജനകീയാരാഗ്യ പ്രവർത്തകനും ശാസ്ത്ര-സ്വതന്ത്രചിന്താ പ്രവർത്തകനും പ്രഭാഷകനുമായ ഡോ അഗസ്റ്റ്സ് മോറിസ്.നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡോ.മോറിസിന്റെ വീഡിയോ ഇങ്ങനെയാണ്.

ചോദ്യം: പോട്ടയിൽ പള്ളിയിൽ നിശ്ചിത ദിവസം ഭജന മിരുന്നാൽ ഡോക്ടർമാർ തിരസ്‌ക്കരിച്ച രോഗികൾ വരെ രക്ഷപ്പെട്ടതായി അവർ പ്രസിദ്ധീകരിച്ച വജനോത്സവത്തിൽ കാണുന്നു. ഇത് ശരിയാണന്ന തോന്നും വിധം സർക്കാരോ ഐഎംഎ പോലുള്ള സംഘടനകളോ എതിർക്കുന്നതായി കാണുന്നില്ല എന്തുകൊണ്ട്?

ഡോ.മോറിസ്: ബോബനും മോളിയും വായിക്കുന്നതിനേക്കാൾ രസകരമാണ് സാക്ഷ്യപ്പെടുത്തലുകളാൽ നിറഞ്ഞ ഇത്തരം മാഗസീനുകൾ. വയറ്റിൽ മുഴയുണ്ടായിരുന്നു ഡോക്ടർ നീക്കം ചെയ്യണമെന്ന് പറഞ്ഞു. അവിടെ പോയി ആരാണ്ടൊക്കെ കൈവെച്ചിട്ട് എന്തൊക്കെയോ ചെയ്തപ്പോൾ മുഴമാറി. അണ്ഡാശയത്തിലും ഗർഭത്തിലും ഒക്കെ കാണുന്ന സിസ്റ്റ് അൽപം കഴിയുമ്പോൾ ക്രമേണ വടഞ്ഞ് പോകും ഒന്നും ചെയ്യണമെന്നില്ല.

എന്നാൽ ചില സിസ്റ്റുകൾക്കുള്ളിൽ നിൽക്കുന്ന ദ്രാവകാംശം രക്തമയമുള്ളതാണെങ്കിൽ അത് പ്രശ്‌നകാരിയായി മാറും. അത് പറമേ നിന്ന് പറയാൻ പറ്റില്ല. അത് സൂചിയിട്ട് നോക്കണമെന്നോ എന്തെങ്കിലും ഡോക്ടർമാർ പറയുമ്പോഴേക്കും അതിനെ ഓപ്പറേഷൻ എന്ന പദമാക്കി മാറ്റുന്നു. നിരുപദ്രവകാരികൾ ആയി നിൽക്കുന്ന മുഴകൾ ചിലപ്പോൾ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് ഉപദ്രവകാരിയായി മാറാം. ഇത്തരം കാര്യങ്ങൾ ഉള്ളതു കൊണ്ടാവും ഡോക്ടർമാർ എന്തെങ്കിലും ഒരു സർജിക്കൽ കറക്ഷൻ പറയുക. ഉടൻ ധ്യാനകേന്ദ്രത്തിലേക്ക് പോകും. ഇവിടെ പോയി ധ്യാനത്തിന് ഇരുന്ന ശേഷം മുഴ പോയി എന്ന് പറയും. യഥാർത്ഥത്തിൽ സിസ്റ്റിനുള്ളിലെ ദ്രാവകാംശം വടിഞ്ഞു പോയി ഇതാണ് സംഭവിക്കുന്നത്. എന്നാൽ ഇത് ദൈവാനുഗ്രഹം എന്ന പേരിൽ ചിത്രീകരിക്കപ്പെടുന്നു.

കുട്ടികൾ ഇല്ലാതെ ചികിത്സയിൽ ആയിരുന്ന ദമ്പതികൾ ഇന്ന് പോട്ടയിൽ പോയി നാളെ മൂത്രം പരിശോധിക്കുമ്പോൾ ഗർഭം ഉള്ളതായി കാണുന്നു. ഗർഭം ഉണ്ടായിട്ട് കുറച്ച് ദിവസങ്ങളായി പക്ഷേ ക്രെഡിറ്റ് പോകുന്നത് മതത്തിനാണ്. മതം വളരെയധികം രൂഢമൂലമായ ഈ സമൂഹത്തിൽ ആരും മതത്തെ തൊട്ടുകളിക്കാൻ ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയ കക്ഷികൾക്കോ സംഘടനകൾക്കോ പോലും മതത്തെ തൊട്ടുകളിക്കാൻ ധൈര്യമില്ല.

മനുഷ്യ ശരീരം കീറിമുറിച്ച് പഠിക്കുന്ന ഒരു വൈദ്യശാസ്ത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം തൊലിമുറിച്ച് താഴേക്ക് നിർത്തിയാൽ എല്ലാ മനുഷ്യരും ഒരു പോലെയാണ്. കോശങ്ങൾ എടുത്തു നോക്കുമ്പോൾ 46 ക്രോമസോമുകളേ ഉള്ളൂ. അതിൽ തന്നെ എക്‌സ് വൈ ആണും, എക്‌സ് എക്‌സ് പെണ്ണുമാണ് ഇതാണ് മനുഷ്യന്റെ ജാതി എന്ന് പറയുന്നത്. മൂന്നാമതൊരു ജാതി എന്ന് വേണമെങ്കിൽ ട്രാൻസ്‌ജെൻഡറിനെ പറയാം. ഇത്രയും പഠിച്ച് മനസ്സിലാക്കിയ ഡോക്ടർമാർ തന്നെ അവരുടെ ജാതി മതം എന്നിവയിൽ അഭിരമിക്കുന്നത് കണ്ടാൽ അതിശയിച്ച് പോകും. അത്രയ്ക്കും ആഴത്തിലാണ് മതം വേരുറപ്പിച്ചിരിക്കുന്നത്.

മാതാപിതാക്കൾ സർട്ടിഫിക്കറ്റിൽ അടിച്ചു തന്ന ജാതിയും മതവും താൻ അതാണെന്ന് വിശ്വസിക്കുക. ഏതെങ്കിലും ഒരു ഡോക്ടർമരിച്ചിട്ട് മൃതദേഹം മെഡിക്കൽ കോളേജിന് കൊടുത്തതായി കാണാറില്ല. യുക്തിവാദികൾ കൊടുക്കുമായിരിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട് ചിലപ്പോൾ ആരെങ്കിലും കൊടുത്തിട്ടുണ്ടായിരിക്കും. പത്രങ്ങളിൽ വരുന്ന മാട്രിമോണിയൽ കോളം നോക്കിയാൽ ഡോക്ടറായ മാതാപിതാക്കൾ അവരുടെ മക്കൾക്ക് വേണ്ടി സ്വന്തം ജാതിയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നത് കാണാം. ഡോ അഗസ്റ്റസ് മോറിസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.