- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേയ്ക്ക് പണം മാറ്റാൻ ഉണ്ടെങ്കിൽ ഇന്നോ നാളെയോ മാറ്റുക; ബ്രെക്സിറ്റ് വിജയിച്ചാൽ പൗണ്ട് വില ഒറ്റയടിക്ക് 20 രൂപ വരെ താഴാം
ബ്രെക്സിറ്റ് വിജയിച്ചാൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പെട്ടെന്നൊരു കുലുക്കം ഉണ്ടാവുമെന്ന് തീർച്ചയാണ്. ദീർഘ കാലാടിസ്ഥാനത്തിൽ അത് ബ്രിട്ടനു ഗുണം ചെയ്യുകയും നമ്മുടെ തൊഴിൽ അവസരങ്ങൾ കൂടുകയും ഒക്കെ ചെയ്യുമെങ്കിലും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടപറയൽ പൗണ്ട് വില ഇടിക്കുമെന്ന് തീർച്ചയാണ്. പിന്നീട് ഈ നിലയ്ക്ക് മാറ്റം വരുമെന്നു തീർച്ചയാണെങ്കിലും താല്ക്കാലികമായ ഇടിവ് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആവുമെന്ന് വിദഗ്ദ്ധർ പറയുന്നു. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും പൗണ്ട് വില ഇടിച്ചത് 2008ലെ സാമ്പത്തിക മാന്ദ്യ സമയത്തായിരുന്നു. അന്ന് ഒരു പൗണ്ട് 67 രൂപയ്ക്ക് വരെയാണ് വിറ്റു പോയത്. ഏതാണ്ട് സമാനമായ തകർച്ച പൗണ്ടിന് ബ്രെക്‌സിറ്റ് വഴിയും ഉണ്ടാകുമെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റ് സൂചനകൾ കാണിച്ചപ്പോൾ തന്നെ ഏതാണ്ട് ആറ് ഏഴ് രൂപ വരെ ഇടിഞ്ഞിരുന്നു എന്നോർക്കണം. അതുകൊണ്ട് പൗണ്ട് നാട്ടിലേയ്ക്ക് മാറ്റുന്നവർ ഇന്നും നാളെയുമായി ചെയ്യുക. റഫറണ്ടം റിസൽട്ട് കാത്തിരിക്കരുത്. ബ്രെക്‌സിറ്റ് പരാജയപ്പെട്ടാൽ നാലോ അഞ്ചോ രൂ
ബ്രെക്സിറ്റ് വിജയിച്ചാൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പെട്ടെന്നൊരു കുലുക്കം ഉണ്ടാവുമെന്ന് തീർച്ചയാണ്. ദീർഘ കാലാടിസ്ഥാനത്തിൽ അത് ബ്രിട്ടനു ഗുണം ചെയ്യുകയും നമ്മുടെ തൊഴിൽ അവസരങ്ങൾ കൂടുകയും ഒക്കെ ചെയ്യുമെങ്കിലും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടപറയൽ പൗണ്ട് വില ഇടിക്കുമെന്ന് തീർച്ചയാണ്. പിന്നീട് ഈ നിലയ്ക്ക് മാറ്റം വരുമെന്നു തീർച്ചയാണെങ്കിലും താല്ക്കാലികമായ ഇടിവ് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആവുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും പൗണ്ട് വില ഇടിച്ചത് 2008ലെ സാമ്പത്തിക മാന്ദ്യ സമയത്തായിരുന്നു. അന്ന് ഒരു പൗണ്ട് 67 രൂപയ്ക്ക് വരെയാണ് വിറ്റു പോയത്. ഏതാണ്ട് സമാനമായ തകർച്ച പൗണ്ടിന് ബ്രെക്‌സിറ്റ് വഴിയും ഉണ്ടാകുമെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റ് സൂചനകൾ കാണിച്ചപ്പോൾ തന്നെ ഏതാണ്ട് ആറ് ഏഴ് രൂപ വരെ ഇടിഞ്ഞിരുന്നു എന്നോർക്കണം. അതുകൊണ്ട് പൗണ്ട് നാട്ടിലേയ്ക്ക് മാറ്റുന്നവർ ഇന്നും നാളെയുമായി ചെയ്യുക. റഫറണ്ടം റിസൽട്ട് കാത്തിരിക്കരുത്. ബ്രെക്‌സിറ്റ് പരാജയപ്പെട്ടാൽ നാലോ അഞ്ചോ രൂപയേ കൂടു. എന്നാൽ ബ്രെക്‌സിറ്റ് വിജയിച്ചാൽ കുറയുന്നത് 20 രൂപ വരെയാകാം എന്ന് മറക്കേണ്ട.
അതേ സമയം നാട്ടിൽ നിന്നും രൂപ പൗണ്ടിലേയ്ക്ക് കൊണ്ടുവരുന്നവർ കാത്തിരിക്കുക. ബ്രെക്‌സിറ്റ് വിജയിച്ചാൽ നിങ്ങൾ ഇപ്പോൾ കൊണ്ടുവരുന്നതിന് 20 ശതമാനം വരെ കൂടുതൽ പൗണ്ട് ഇങ്ങോട്ട് കൊണ്ടുവരാൻ സാധിക്കും. എന്നുവച്ചാൽ ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്ക് നിങ്ങൾ 800 പൗണ്ടാണ് കൊണ്ടുവരുന്നതെങ്കിൽ അത് 1000 പൗണ്ടായി ഉയരുമെന്നർത്ഥം. അതുകൊണ്ട് നാട്ടിൽ നിന്നും ഇങ്ങോട്ട് രൂപ പൗണ്ടാക്കി കൊണ്ടുവരുന്നവർ ബ്രെക്‌സിറ്റ് റിസൽറ്റ് വരെ കാത്തിരിക്കുക. ഇതേ സമയം നാട്ടിലേയ്ക്ക് പണം അയയ്ക്കുന്നവർ നേരം കളയാതെ അത് മാറ്റുക.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ യൂറോയ്ക്കെതിരെ പൗണ്ട് റെക്കോർഡ് ലെവലിൽ ഇടിഞ്ഞ് താഴുമെന്നും ഇത് 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെും 1992ലെ ബ്ലാക്ക് വെഡ്നെസ്ഡേയിലെ പ്രതിസന്ധിയുടെ യും സമാനമാകുമെന്നുമാണ് കറൻസി ട്രേഡർമാർ പറയുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ടിന് യുഎസ് ഡോളറിനെതിരായി അതിന്റെ മൂല്യത്തിന്റെ കാൽശതമാനവും നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. മൂന്ന് ദശാബ്ദത്തിനിടെയുള് പൗണ്ടിന്റെ ഏറ്റവും വലിയ വിലയിടിവും ഇക്കാലത്തുണ്ടായേക്കാം.യുകെ യൂണിയൻ വിട്ട് പോയാൽ സ്റ്റെർലിങ് വില 1.10 ഡോളറിനും 1.30 ഡോളറിനും ഇടയിലേക്ക് ഇടിഞ്ഞ് താഴുമെന്നാണ് എഫിഷ്യന്റ് ഫ്രണ്ടിയൽ കൺസൾട്ടിംഗിലെ ലെയിൻ ക്ലാർക്ക്, തലേഷ്യൻസിലെ സയീദ് അമേൻ എന്നിവർ കണക്ക് കൂട്ടിയിരിക്കുന്നത്.
ഇത്തരത്തിലുള്ള പൗണ്ടിന്റെ തകർച്ച ഡോളറിനെതിരെയുള്ള അതിന്റെ എക്കാലത്തെയും പരിതാപകരമായ അവസ്ഥയ്ക്കടുത്തെത്തിക്കും. 1985ലായിരുന്നു പൗണ്ടിന്റെ വില 1.05 ഡോളറിലേക്ക് ഇടിഞ്ഞ് താണ് ഏറ്റവും താഴ്ചയിലെത്തിയിരുന്നത്. ആ വർഷം അമേരിക്കൻ കറൻസിയുടെ വില കുതിച്ചുയരുകയും ചെയ്തിരുന്നു. പൗണ്ട് വില ഒരു ദിവസം 1.30 ഡോളറിലേക്ക് താഴ്ന്നാൽ അത് അടുത്ത ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന വില യായിരിക്കും. 1992ലുണ്ടായ 4.1 ശതമാനം ഇടിവിനേക്കാൾ രൂക്ഷമായിരിക്കുമത്. ബ്ലാക്ക് വെഡ്നെസ് ഡേയോടനുബന്ധിച്ചായിരുന്നു ഈ തകർച്ച. പൗണ്ടിന്റെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് പണപ്പെരുപ്പം വർധിപ്പിക്കാൻ കാരണമാകുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പറയുന്നത്. അതായത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ചെലവ് വർധിക്കുന്നതാണിതിന് പ്രധാനപ്പെട്ട കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൗണ്ട് വില 1.10 ഡോളറിലേക്ക് താഴ്ന്നാൽ പണപ്പെരുപ്പം 0.3 ശതമാനം വർധിക്കുമെന്നാണ് സ്‌കോട്ടി ബാങ്കിലെ അലൻ ക്ലാർക്ക് മുന്നറിയിപ്പേകുന്നത്. പെട്രോൾ വില ഉയർന്ന തോതിൽ വർധിക്കുന്നതിനാലാണിത്.
ദുർബലമായ പൗണ്ട് കാരണം തുണിത്തരങ്ങൾ, ടിവി, കാറുകൾ, ഓവനുകൾ തുടങ്ങിയവ പോലുള്ള വസ്തുക്കളുടെ വില വർധിപ്പിക്കാൻ കാരണമാകുമെന്നും ക്ലാർക്ക് പറയുന്നു. ഇത്തരത്തിൽ വിലക്കയറ്റമുണ്ടാകാൻ കുറച്ച് കാലമെടുക്കുമെങ്കിലും അത് 2016ഓ 2017 ആദ്യമോ ഉണ്ടാകാൻ സാധ്യതയേറെയാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ ഒരു നിർണായക സാമ്പത്തിക സാഹചര്യത്തിൽ ആഗോള നിക്ഷേപകർ തങ്ങളുടെ പണം യുകെയിലെ റിസ്‌കേറിയ ഓഹരികളിൽ നിന്നും സുരക്ഷിതമായ ബോണ്ടുകളിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് (ഐഐഎഫ്)പറയുന്നത്. റഫറണ്ടത്തെ തുടർന്നുണ്ടാകുന്ന അനിശ്ചിതത്ത്വത്തിൽ തങ്ങളുടെ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്. ഐഐഎഫിന്റെ കണക്കു പ്രകാരം ഈ വർഷം ആദ്യം യുകെ ഇക്യൂറ്റികളിൽ 1.2 ബില്യൺ പൗണ്ടുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരുന്നത്. ബോണ്ട് നിക്ഷേപങ്ങൾ ഇതിനിടെ ബന്ധപ്പെട്ട് സ്ഥിരമായി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ ഈ അടുത്ത ആഴ്ചകളിലായി സ്ഥിതിഗതികളിൽ മാറ്റം വന്നിരുന്നു. അതായത് ഇതിനിടെ ഓഹരികളിൽ നിന്നും 1.3 ബില്യൺ ഡോളർ പിൻവലിക്കപ്പെട്ടുവെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ 0.8ബില്യൺ ഡോളർ ബോണ്ടുകളിലേക്ക് നിക്ഷേപിച്ചുവെന്നും തെളിഞ്ഞിട്ടുണ്ട്. ബ്രെക്സിറ്റ് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും ക്ലാർക്ക് മുന്നറിയിപ്പേകുന്നുണ്ട്. ഇത് വിലക്കയറ്റമു ണ്ടാക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും ട്രഷറിയും മുന്നറിയിപ്പേകുന്നുമുണ്ട്.