- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസ് മേഖലയിൽ ദാരിദ്ര്യം ചുവടുറപ്പിക്കുന്നു; തൊഴിലില്ലായ്മയ്ക്കൊപ്പം അസമത്വവും ഏറി; ദാരിദ്ര്യനിർമ്മാർജനത്തിന് നടപടികൾ ത്വരിതമാക്കണമെന്ന ആവശ്യം ശക്തമായി
പാരീസ്: പാരീസ് മേഖലയിൽ ദാരിദ്ര്യം പിടിമുറുക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അസമത്വം വർധിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെയെന്നും സർക്കാരിന്റെ പദ്ധതികൾ ഇതു പൊളിച്ചെഴുതുന്ന രീതിയിലേക്ക് മാറണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ഫ്രാൻസിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണ് പാരീസ് എങ്കിലും ഇവിടെ അസമത്വം ഏറെയാണെന്നും പറയപ്പെടുന്നു. പാരീസിന്റെ സമീപപ്രദേശങ്ങളിലും ഈ അസമത്വം നിലനിൽക്കുന്നുണ്ട്. പാരീസ് മേഖലയിൽ 12 മില്യൺ ആൾക്കാരാണ് ഫ്രാൻസിന്റെ മൊത്തം ജിഡിപിയുടെ 31 ശതമാനവും കൈയാളിയിരിക്കുന്നത്. ഇതിൽ 15 ശതമാനം പേരും ഒറു മാസം 990 യൂറോ കൊണ്ടാണ് ജീവിക്കുന്നതെന്നും കണക്കാക്കപ്പെടുന്നു. ഇതിൽ തന്നെ മറ്റൊരു പകുതിയോളം ആൾക്കാർ 750 യൂറോയിൽ താഴെ വരുമാനത്തിലാണ് ഒരു മാസം കഴിയുന്നത്. ഫ്രാൻസിലെ 1200 മുനിസിപ്പാലിറ്റിയിൽ നടത്തിയ പഠനത്തിലാണ് ദാരിദ്ര്യവും അസമത്വവും നിലനിൽക്കുന്ന വസ്തുത കണ്ടെത്തിയിരിക്കുന്നത്. പാരീസിൽ തന്നെയുള്ള Seine-Saint-Densi മേഖലയിലാണ് ദാരിദ്ര്യത്തിന്റെ തോത് മോശമായ
പാരീസ്: പാരീസ് മേഖലയിൽ ദാരിദ്ര്യം പിടിമുറുക്കുന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അസമത്വം വർധിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെയെന്നും സർക്കാരിന്റെ പദ്ധതികൾ ഇതു പൊളിച്ചെഴുതുന്ന രീതിയിലേക്ക് മാറണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
ഫ്രാൻസിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണ് പാരീസ് എങ്കിലും ഇവിടെ അസമത്വം ഏറെയാണെന്നും പറയപ്പെടുന്നു. പാരീസിന്റെ സമീപപ്രദേശങ്ങളിലും ഈ അസമത്വം നിലനിൽക്കുന്നുണ്ട്. പാരീസ് മേഖലയിൽ 12 മില്യൺ ആൾക്കാരാണ് ഫ്രാൻസിന്റെ മൊത്തം ജിഡിപിയുടെ 31 ശതമാനവും കൈയാളിയിരിക്കുന്നത്. ഇതിൽ 15 ശതമാനം പേരും ഒറു മാസം 990 യൂറോ കൊണ്ടാണ് ജീവിക്കുന്നതെന്നും കണക്കാക്കപ്പെടുന്നു. ഇതിൽ തന്നെ മറ്റൊരു പകുതിയോളം ആൾക്കാർ 750 യൂറോയിൽ താഴെ വരുമാനത്തിലാണ് ഒരു മാസം കഴിയുന്നത്.
ഫ്രാൻസിലെ 1200 മുനിസിപ്പാലിറ്റിയിൽ നടത്തിയ പഠനത്തിലാണ് ദാരിദ്ര്യവും അസമത്വവും നിലനിൽക്കുന്ന വസ്തുത കണ്ടെത്തിയിരിക്കുന്നത്. പാരീസിൽ തന്നെയുള്ള Seine-Saint-Densi മേഖലയിലാണ് ദാരിദ്ര്യത്തിന്റെ തോത് മോശമായിക്കൊണ്ടിരിക്കുന്നത്. 2004-നും 2012നും മധ്യേ നടത്തിയ പഠനത്തിൽ തെളിഞ്ഞത് ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇരട്ടിയായതാണ്.
ദാരിദ്ര്യത്തിനെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ കൂടുതൽ പ്രശ്‌നങ്ങൾക്കിത് വഴിതെളിക്കുമെന്ന് പറയപ്പെടുന്നു. തൊഴിലില്ലായ്മയും ഈ മേഖലകളിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.