വിമാനയാത്ര നടത്തുമ്പോൾ പൊതുവേ യാത്രികർ കയ്യിൽ കരുതാറുള്ള ഒന്നാണ് പവർ ബാങ്കുകൾ. എന്നാൽ ഇനി ഇത്തരം പവർ ബാങ്കുകളുമായി വിമാനത്താവളങ്ങളിൽ ചെല്ലുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ചിലപ്പോൾ വിമാന യാത്ര തന്നെ മുടങ്ങിയേക്കാം. പവർ ബാങ്കുകൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നതാണ് യാത്രക്കാരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്.

പവർ ബാങ്കുകൾ ഇനി മുതൽ ചെക്ക് ഇൻ ബാഗുകളിൽ കൊണ്ടു പോകാൻ അനുമതി ഇല്ല. പകരം ഹാൻഡ് ബാഗുകളിൽ കൊണ്ടു പോകാൻ മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. അതും ബ്രാൻഡഡ് ഇനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഇത്തരത്തിൽ ഒരു നിബന്ധന നടപ്പിലാക്കിയിരിക്കുന്നത്.