- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂലമറ്റത്ത് ആറ് ജനറേറ്ററുകൾ പൊടുന്നനെ പണിമുടക്കി; വൈദ്യുതി ഉത്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ്; വിതരണത്തിൽ തടസ്സം നേരിട്ടതോടെ സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിങ്; പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങി താൽകാലിക പരിഹാരം
മൂലമറ്റം: ഇടുക്കി മൂലമറ്റം ജനറേറ്റിങ് സ്റ്റേഷനിലെ 6 ജനറേറ്റുകളും നിറുത്തി വയ്‌ക്കേണ്ടി വന്നതോടെ വിതരണത്തിൽ തടസ്സം. താൽക്കാലിക സാങ്കേതിക തടസ്സത്താലാണ് രാത്രി 7.30 ഓടെ പ്രവർത്തനം നിറുത്തിവയ്‌ക്കേണ്ടി വന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായതോടെ പ്രതിസന്ധി നേരിടുകയാണ്.
പുതിയതായി സ്ഥാപിക്കുന്ന ഡിസി പ്ലാന്റിന്റെ കേബിളിലെ തകരാറാണ് ജനറേറ്ററുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നാണ് സൂചന.ഇതുമൂലം വൈദ്യുതി ഉൽപാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നു വൈദ്യുതി എത്തിക്കുന്നതിനു സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ നടപടി സ്വീകരിക്കുകയായിരുന്നു.
പവർ എക്‌സ്‌ച്ചേഞ്ചിൽനിന്ന് 400 മെഗാവാട്ട് വാങ്ങിയാണ് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചത്. നിലയത്തിൽ ജനറേറ്ററുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു. ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി.
പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി. കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ സ്വീകരിക്കുന്നതാണ്. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും.
മറുനാടന് മലയാളി ബ്യൂറോ