- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ബ്രിട്ടീഷ് കൊളംബിയയിൽ സംഹാരതാണ്ഡവമാടി കാറ്റെത്തി; വൻ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു; വിമാനസർവ്വീസുകളടക്കം ഗതാഗത സർവ്വീസുകൾ താളം തെറ്റി; ആൽബർട്ടയിൽ കനത്ത മഞ്ഞ് വീഴ്‌ച്ചയും മഴയ്ക്കും സാധ്യത; രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻവയോൺമെന്റ് കാനഡ
വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ എത്തിയ അതിശക്തമായ കാറ്റിനെ തുടര്ന്ന് ബ്രിട്ടീഷ് കൊളംബിയ ഇരുട്ടിലായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചതോടെ രാജ്യത്ത് വീടുകൾ ഇരുട്ടിലാണ്. മാത്രമല്ല റോഡുകളിൽ വന് മരങ്ങള് കടപുഴകി വീണതും, കെട്ടിടങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണും നാശനഷ്ടങ്ങളും നിരവധിയാണ്. 100 കി.മി വേഗതയിലാണ് ഈ പ്രദേശത്ത് കാറ്റ് വീശിയത്. വൈദ്യുതി തൂണുകൾ നിലംപൊത്തിയത് വൈദ്യുതി ബന്ധവും നിശചലമായിരിക്കുകയാണ്. മാത്രമല്ല മരം വീണ് ഉണ്ടായ അപകടത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ പ്രദേശത്ത് കാറ്റും മഴയും ശക്തമായതോടെ ഫെറി സർവ്വീസുകൾ നിര്ത്തലാക്കി. കൂടാതെ വാൻകൂവർ വിമാനത്താവള സര്വ്വീസുകളെയും ബാധിച്ചിട്ടുണ്ട്. ആൽബർട്ട, എഡ്മന്റൺ പ്രദേശങ്ങളിലും ശക്താമയ കാറ്റ് വീശി. ഒപ്പം ഈ പ്രദേശങ്ങളിൽ കനത്ത മഴയും പെയ്തിറങ്ങി. മാത്രമല്ല കനത്ത മഞ്ഞ് വീഴ്‌ച്ചയും സാധ്യതയുള്ളതായി കാലവസ്ഥാ വിഭൈാഗം മുന്നറിയിപ്പ് നല്കുന്നു. 15 മുതൽ 25 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകാനാണ് സാധ്യത. അതുകൊണ്
വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ എത്തിയ അതിശക്തമായ കാറ്റിനെ തുടര്ന്ന് ബ്രിട്ടീഷ് കൊളംബിയ ഇരുട്ടിലായി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചതോടെ രാജ്യത്ത് വീടുകൾ ഇരുട്ടിലാണ്. മാത്രമല്ല റോഡുകളിൽ വന് മരങ്ങള് കടപുഴകി വീണതും, കെട്ടിടങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണും നാശനഷ്ടങ്ങളും നിരവധിയാണ്.
100 കി.മി വേഗതയിലാണ് ഈ പ്രദേശത്ത് കാറ്റ് വീശിയത്. വൈദ്യുതി തൂണുകൾ നിലംപൊത്തിയത് വൈദ്യുതി ബന്ധവും നിശചലമായിരിക്കുകയാണ്. മാത്രമല്ല മരം വീണ് ഉണ്ടായ അപകടത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഈ പ്രദേശത്ത് കാറ്റും മഴയും ശക്തമായതോടെ ഫെറി സർവ്വീസുകൾ നിര്ത്തലാക്കി. കൂടാതെ വാൻകൂവർ വിമാനത്താവള സര്വ്വീസുകളെയും ബാധിച്ചിട്ടുണ്ട്.
ആൽബർട്ട, എഡ്മന്റൺ പ്രദേശങ്ങളിലും ശക്താമയ കാറ്റ് വീശി. ഒപ്പം ഈ പ്രദേശങ്ങളിൽ കനത്ത മഴയും പെയ്തിറങ്ങി. മാത്രമല്ല കനത്ത മഞ്ഞ് വീഴ്‌ച്ചയും സാധ്യതയുള്ളതായി കാലവസ്ഥാ വിഭൈാഗം മുന്നറിയിപ്പ് നല്കുന്നു. 15 മുതൽ 25 സെന്റിമീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ വാഹനങ്ങളുമായി നിരത്തിലറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്.