ന്യൂഡൽഹി: പവർഗ്രിഡ് കോർപ്പറേനിൽ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി തസ്തികയിലാണ് അവസരങ്ങൾ.2017ലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പു നടത്തുക. ഇലക്ട്രിക്കൽ-100, ഇലക്ട്രോണിക്‌സ്-20,സിവിൽ-20,കമ്പ്യൂട്ടർ സയൻസ്-10 എന്നിങ്ങനെയാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 65 ശതമാനം മാർക്ക്, തത്തുല്യ ഗ്രേഡോടെ അംഗീകൃത സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്നും ബന്ധപ്പെട്ട വിഷയങ്ങളിൽ നേടിയ, ബി.ഇ, ബി.ടെക്./ ബി.എസ്.സി. എൻജീനീയറിങ്ങും ഗേറ്റ് 2017 സ്‌കോറുമാണ് യോഗ്യത.

നൂറുമാർക്കിന്റെ ഫൈനൽ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 85 ശതമാനം ഗേറ്റ് 2017നും മൂന്നു ശതമാനം ഗ്രൂപ്പ് ഡിസ്‌കഷനും, 12 ശത്മാനം അഭിമുഖത്തിനുമായാണ് മാർക്ക് കണക്കാക്കുന്നത്.

പ്രായപരിധി: 31-12-21016-ൽ 28 വയസ്സു കവിയരുത്. ഉയർന്ന പ്രായപരിധിയിൽ എസ്.സി.എസ്.ടി വിഭാഗത്തിനു അഞ്ചും ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിനു മൂന്നും ഭിന്ന ശേഷിക്കാർക്ക് പത്തു വർഷം ഇളവ് ലഭിക്കും.


തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും, ഇവർ ഒരു ലക്ഷം രൂപ ബോണ്ട് നൽകണം. എസ്.സി, എസ്.ടി വിഭാഗക്കാർ 50,000 രൂപ നൽകിയാൽ മതിയാകും.


വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നിതനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
. അപേക്ഷ സമർപ്പിക്കാവുന്ന അവസാന ദിനം ഫെബ്രുവരി 17 .