- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടച്ചങ്കൻ ഓടും, അടി എന്ന് എഴുതിക്കാണിച്ചാ നിലംതൊടാതെ ഓടും..! അയ്യോ കൊല്ലരുതേ, കൊല്ലരുതേ, പാവം അമിത്ജിയെ കൊല്ലരുതേ...! പിണറായിയെ തടഞ്ഞാൽ അമിത്ഷായ്ക്ക് കേരളത്തിലെ സംഘികളോടു വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കേണ്ടിവരുമെന്നു ഫേസ്ബുക്ക് പോസ്റ്റിട്ട പി.പി. ദിവ്യക്കു പൊങ്കാല
തിരുവനന്തപുരം: മംഗലാപുരത്ത് സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന സംഘ്പരിവാർ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി ദിവ്യ. ഇക്കണക്കിനാണെങ്കിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കേരളത്തിലെ സംഘികളോട് ഇനി വീഡിയോ കോൺഫറൻസിസ് മുഖാന്തിരം സംസാരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ദിവ്യ തന്റെ ഫേസ്‌ബുക് പേജിൽ കുറിപ്പ് ഇടുകയായിരുന്നു. ഇതിനു പിന്നാലെ ദിവ്യയുടെ കുറിപ്പിന് പൊങ്കാലയുമായി സംഘികളും സജീവമായി. 25ന് എകെജി ബീഡി വർക്കേഴ്സ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും, മതസൗഹാർദ്ദറാലിയിലും പങ്കെടുക്കാനാണ് പിണറായി വിജയൻ മംഗലാപുരത്തേക്കു പോകുന്നത്. പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കുന്നതു തടയുകയാണ് ലക്ഷ്യമെന്ന് സംഘ്പരിവാർ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പി.പി. ദിവ്യ ഫേസ്‌ബുക്കിൽപോസ്റ്റ് ഇട്ടത്. 'ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞു; ഇപ്പോൾ മംഗ്ളൂരിലും വിലക്ക്; ഈ പോക്കാണെങ്കിൽ അമിത് ഷായ്ക്ക് കേരള
തിരുവനന്തപുരം: മംഗലാപുരത്ത് സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന സംഘ്പരിവാർ പ്രഖ്യാപനത്തിനെതിരെ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി ദിവ്യ. ഇക്കണക്കിനാണെങ്കിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കേരളത്തിലെ സംഘികളോട് ഇനി വീഡിയോ കോൺഫറൻസിസ് മുഖാന്തിരം സംസാരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ദിവ്യ തന്റെ ഫേസ്‌ബുക് പേജിൽ കുറിപ്പ് ഇടുകയായിരുന്നു. ഇതിനു പിന്നാലെ ദിവ്യയുടെ കുറിപ്പിന് പൊങ്കാലയുമായി സംഘികളും സജീവമായി.
25ന് എകെജി ബീഡി വർക്കേഴ്സ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും, മതസൗഹാർദ്ദറാലിയിലും പങ്കെടുക്കാനാണ് പിണറായി വിജയൻ മംഗലാപുരത്തേക്കു പോകുന്നത്. പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കുന്നതു തടയുകയാണ് ലക്ഷ്യമെന്ന് സംഘ്പരിവാർ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് പി.പി. ദിവ്യ ഫേസ്‌ബുക്കിൽപോസ്റ്റ് ഇട്ടത്. 'ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞു; ഇപ്പോൾ മംഗ്ളൂരിലും വിലക്ക്; ഈ പോക്കാണെങ്കിൽ അമിത് ഷായ്ക്ക് കേരളത്തിലെ സംഗിക്കളോട് ഇനി വീഡിയോ കോൺഫെറൻസ് മാത്രം നടത്തേണ്ടി വരും'- ഇതായിരുന്നു ദിവ്യയുടെ പോസ്റ്റ്.
പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ പൊങ്കാലയും ഇട്ടുതുടങ്ങി. അയ്യോ കൊല്ലരുതേ, കൊല്ലരുതേ, പാവം അമിത്ജിയെ കൊല്ലരുതേ എന്നാണു മിഥുൻ കൊടയ്ക്കൽ കളിയാക്കിയത്. തോർത്ത് മുണ്ട് വിരിച്ച് മാമനും മോളും കൂടി പണ്ട് പരൽ മീനിനെ പിടിച്ചിട്ടുണ്ടാവും. ആ ഈരിഴയൻ തോർത്തിൽ സ്രാവിനെ പിടിക്കാൻ നോക്കരുത്. കീറിപ്പോവുവെന്ന് രഞ്ജിത് നാരായണൻ.
മോളേ പീപ്പീ ഭോപ്പാലിൽ പിണനറായിയെ ആരും തടഞ്ഞതല്ല.. ഇംഗ്ലീഷും ഹിന്ദിയും കേട്ടിട്ടുപോലുമില്ലാത്തതുകൊണ്ട് ഇറങ്ങി ഓടിയതാണ്...പിന്നെ അമിത് ഷാ കേരളത്തിൽ വരുന്ന കാര്യം.... അത് എന്ന് വേണമെന്ന് അമിത് ഷാ തീരുമാനിച്ചോളുമെന്ന് ഹാവിസ് പരമേശ്വരൻ. പി പി സഖാവിന് അതീനുള്ള ചങ്കുറ്റം ഉണ്ടോ.? ഇരട്ടച്ചങ്കൻ ഓടും, അടി എന്ന് എഴുതിക്കാണിച്ചാ നിലംതൊടാതെ ഓടും.. വെല്ലുവിളിക്കേണ്ടത് ഇരട്ടച്ചങ്കനാണ് അതാണ് ചങ്കൂറ്റം.. അത് അയാള് ആദ്യം ചെയ്യട്ടെ സഖാവേയെന്ന് അരുൺ ദേവും പ്രതികരിക്കുന്നു.
പിണറായിയെ തടയുമെന്ന പ്രഖ്യാപനത്തിനെതിരേ സിപിഐ(എം) ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന ആർഎസ്എസ് -സംഘ്പരിവാർ പ്രഖ്യാപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയെ തടയാൻ മംഗളൂരു കോർപ്പറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത നടപടി ആർഎസ്എസിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് ആർഎസ്എസിന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയെ തടയാനുള്ള സംഘ്പരിവാർ നീക്കത്തെക്കുറിച്ച് ബിജെപി-ആർഎസ്എസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.