- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരാർജിയെ സ്മരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ അതിയായ ദുഃഖം; ഈ സ്ഥലം വാങ്ങിക്കുന്നതിൽ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനവും; അമിത് ഷാ തറക്കില്ലിടുമ്പോൾ ട്രസ്റ്റ് മെമ്പർക്ക് ക്ഷണമില്ല; ആശംസയിലൂടെ വേദന പങ്കുവച്ച് പിപി മുകുന്ദൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യലായ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വേദന പങ്കിട്ട് മുതിർന്ന നേതാവ് പിപി മുകുന്ദന്റെ ആശംസ. തിരുവനന്തപുരത്തെ മാരാർജി ഭവന് തറക്കല്ലിടൽ ചടങ്ങിനുള്ള മുകുന്ദന്റെ ആശംസാ കുറിപ്പ് പ്രത്യക്ഷത്തിൽ തന്നെ വേദന പങ്കുവയ്ക്കലാണ്. തമ്പാനൂരിലെ സ്ഥലം പാർട്ടിക്ക് വേണ്ടി വാങ്ങാൻ നേതൃത്വം കൊടുത്ത തന്നെ ചടങ്ങിന് വിളിക്കാത്തതിലുള്ള അതൃപ്തിയാണ് മുകുന്ദൻ ആശംസാ സന്ദേശത്തിൽ ഒളിപ്പിച്ചു വയ്ക്കുന്നത്. കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലേക്കും മുകുന്ദനെ വിളിച്ചിരുന്നില്ല. ഇതിനെ ആർ എസ് എസിന്റെ മുതിർന്ന നേതാവ് പി പരമേശ്വരൻ വിർശിക്കുകയും ചെയ്തു. തുടർന്ന് ആർഎസ്എസ് പരിപാടികളിൽ മുകുന്ദനെ സജീവവുമാക്കി. ഈയിടെ കൊച്ചയിൽ നിന്ന ബിജെപിയുടെ ഇന്റലക്ച്വൽ സെല്ലിന്റെ ചടങ്ങിൽ മുകുന്ദനെ പങ്കെടുപ്പിക്കുകയും ചെയ്തു. ഇതിൽ കുമ്മനം രാജശേഖരനും പങ്കെടുത്തു. ഇതോടെ മരാർജി ഭവൻ തറക്കല്ലിടൽ ചടങ്ങിനു മുകുന്ദനെ ക്ഷണിക്കുമെന്നും വിലയിരുത്തലെത്തി. എന്നാൽ പാർട്ടിയിലെ ഒരുവിഭാഗം എതിർത്തതോടെ മുകുന്ദനെ മാറ്റി
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യലായ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ വേദന പങ്കിട്ട് മുതിർന്ന നേതാവ് പിപി മുകുന്ദന്റെ ആശംസ. തിരുവനന്തപുരത്തെ മാരാർജി ഭവന് തറക്കല്ലിടൽ ചടങ്ങിനുള്ള മുകുന്ദന്റെ ആശംസാ കുറിപ്പ് പ്രത്യക്ഷത്തിൽ തന്നെ വേദന പങ്കുവയ്ക്കലാണ്. തമ്പാനൂരിലെ സ്ഥലം പാർട്ടിക്ക് വേണ്ടി വാങ്ങാൻ നേതൃത്വം കൊടുത്ത തന്നെ ചടങ്ങിന് വിളിക്കാത്തതിലുള്ള അതൃപ്തിയാണ് മുകുന്ദൻ ആശംസാ സന്ദേശത്തിൽ ഒളിപ്പിച്ചു വയ്ക്കുന്നത്.
കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവിലേക്കും മുകുന്ദനെ വിളിച്ചിരുന്നില്ല. ഇതിനെ ആർ എസ് എസിന്റെ മുതിർന്ന നേതാവ് പി പരമേശ്വരൻ വിർശിക്കുകയും ചെയ്തു. തുടർന്ന് ആർഎസ്എസ് പരിപാടികളിൽ മുകുന്ദനെ സജീവവുമാക്കി. ഈയിടെ കൊച്ചയിൽ നിന്ന ബിജെപിയുടെ ഇന്റലക്ച്വൽ സെല്ലിന്റെ ചടങ്ങിൽ മുകുന്ദനെ പങ്കെടുപ്പിക്കുകയും ചെയ്തു. ഇതിൽ കുമ്മനം രാജശേഖരനും പങ്കെടുത്തു. ഇതോടെ മരാർജി ഭവൻ തറക്കല്ലിടൽ ചടങ്ങിനു മുകുന്ദനെ ക്ഷണിക്കുമെന്നും വിലയിരുത്തലെത്തി. എന്നാൽ പാർട്ടിയിലെ ഒരുവിഭാഗം എതിർത്തതോടെ മുകുന്ദനെ മാറ്റി നിർത്താൻ തീരുമാനിക്കുകയായിരുന്നു. വി മുരളീധര പക്ഷമാണ് മുകുന്ദനെ ക്ഷണിക്കുന്നതിനെ ശക്തിയുക്തം എതിർത്തത്. ഇതിന് കുമ്മനവും വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.
നമസ്‌കാരം, ആദരണീയ ദേശീയ അധ്യക്ഷൻ അമിത് ഷാജി തറക്കല്ലിടുന്ന ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയ നിർമ്മാണ ചടങ്ങിന് ബഹുമാനപ്പെട്ട സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരന് എല്ലാ ആശംസകളും നേരുന്നുവെന്ന് പറഞ്ഞാണ് മുകുന്ദന്റെ ആശംസാ സന്ദേശം തുടങ്ങുന്നത്. കേരളം സംസ്ഥാനത്തിലെ മുഴുവൻ സമൂഹത്തിനും സേവനം ചെയ്യാനും കേരളത്തിന്റെ പൊതുവായ വികസനത്തിന് മാർഗ നിർദ്ദേശം നൽകുവാനും വളരുന്ന തലമുറയ്ക്ക് ദിശാ ബോധം വളർത്തുവാനും ഈ കാര്യാലയം പ്രയോജനപ്പെടെട്ടേ എന്ന് പ്രാർത്ഥിക്കുന്നുവെന്നും വ്യക്തമാക്കുന്നു. അതിന് ശേഷമാണ് തനിക്കുള്ള വേദന മുകുന്ദൻ വ്യക്തമാക്കുന്നത്.
വൈകാരികമായ മാരാർജിയെ സ്മരിക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ അതിയായ ദുഃഖമുണ്ട്. ഈ സ്ഥലം അതിന്റെ പൂർവ്വികരിൽ നിന്നും പ്രസ്ഥാനത്തിന് വേണ്ടി വാങ്ങിക്കാൻ പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു-ഇങ്ങനെ അവസാനിക്കുന്നു ആശംസാ പ്രസ്താവന. തന്റെ വേദന പാർട്ടി അണികളുമായി പങ്കുവയ്ക്കാനാണ് മുകുന്ദൻ ആശംസാ സന്ദേശം മാധ്യമങ്ങൾക്ക് അയച്ചതെന്ന വിലയിരുത്തലുമുണ്ട്. തമ്പാനൂരിലെ മാരാർജി ഭവൻ പണിയുന്ന സ്ഥലം മാരാർജി ട്രസ്റ്റിന് കീഴിലാണ്. ഈ ട്രസ്റ്റിലെ ആജീവനാന്ത അംഗമാണ് മുകുന്ദൻ. എന്നിട്ടും ഈ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും മുകുന്ദനെ അറിയിച്ചില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനും പിപി മുകുന്ദനും ഉൾപ്പെടെ അഞ്ചംഗങ്ങളാണ് മാരാർജിയുടെ പേരിലെ ട്രസ്റ്റിലുള്ളത്. തിരുവനന്തപുരത്ത് ആസ്ഥാനമെന്നത് മാരാർജിയുടെ സ്വപ്‌നമായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ ടൂട്ടേഴ്‌സ് ലൈനിലാണ് ഇതിനായി മാരാർജി പ്രസിഡന്റായിരിക്കെ സ്ഥലം കണ്ടെത്തിയത്. എന്നാൽ അവിടെ നിർമ്മാണ പ്രവർത്തനം തുടങ്ങാനായില്ല. 1994ൽ അദ്വാനി അവിടെ തറക്കില്ലിടുകയും ചെയ്തിരുന്നു. പിന്നീട് മാരാർജിയുടെ മരണത്തോടെ പാർട്ടിയുടെ നേതൃത്വം എല്ലാ അർത്ഥത്തിലും ജനറൽ സെക്രട്ടറിയായിരുന്ന പിപി മുകുന്ദന്റെ കൈയിലായി. മുകുന്ദന്റെ ശ്രമഫലമായാണ് തിരുവനന്തപുരത്തെ കണ്ണായ സ്ഥലമെന്ന് പേരെടുത്ത തമ്പാനൂരിൽ ബിജെപിക്ക് സംസ്ഥാന കാര്യാലയം സ്വന്തമായത്.
തിരുവനന്തപുരത്ത് ബിജെപി. ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടൽ നാലിന് ദേശീയ അധ്യക്ഷൻ അമിത് ഷാ നിർവഹിക്കാനൊരുങ്ങുമ്പോൾ അങ്ങനെ മുകുന്ദന്റെ ഒഴിവാക്കലും ചർച്ചയാവുകയാണ്. ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിന് 1994-ലാണ് തലസ്ഥാനത്ത് മറ്റൊരു കല്ലിടൽ നടന്നത്. സെക്രട്ടേറിയേറ്റിനു സമീപം ട്യൂട്ടേഴ്സ് ലെയിനിൽ പാർട്ടി ദേശീയ അധ്യക്ഷനായിരുന്ന എൽ.കെ. അദ്വാനിയായിരുന്നു അന്ന് കല്ലിട്ടത്. ഇപ്പോൾ ബിജെപി. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവളപ്പിൽ വലിയ ആഘോഷത്തോടെയായിരുന്നു ചടങ്ങ്.
സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് ഒ. രാജഗോപാലിന്റെ നേതൃത്വത്തിൽ അന്ന് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 35 ലക്ഷത്തോളം രൂപയും പാർട്ടി പ്രവർത്തകരിൽനിന്ന് അന്ന് പിരിച്ചു. പക്ഷേ, പാർട്ടി മന്ദിരം യാഥാർഥ്യമായില്ല. കെട്ടിടനിർമ്മാണത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഈ പദ്ധതിതന്നെ ഉപേക്ഷിച്ചു. ഈ പ്രവർത്തനത്തിന്റെ നേതൃത്വത്തിലും മുകുന്ദൻ ഉണ്ടായിരുന്നു. പി.പി. മുകുന്ദനും കെ. രാമൻപിള്ളയുമായിരുന്നു പിന്നീട് പുതിയ ഓഫീസിനായി സ്ഥലം കണ്ടെത്താൻ മുന്നിട്ടിറങ്ങിയത്. നേരത്തെ പിരിച്ചെടുത്ത പണംകൂടി ഉപയോഗിച്ചാണ് മാരാർജി ഭവൻ നിൽക്കുന്ന സ്ഥലം വാങ്ങിയത്.
വർഷങ്ങളായി മാരാർജി ഭവനാണ് ബിജെപി.യുടെ സംസ്ഥാനക്കമ്മിറ്റി ഓഫീസ്. 56 സെന്റിലുള്ള ഈ പഴയമന്ദിരം പൊളിച്ചാണ് ആധുനികസൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 46,000 ചതുരശ്ര അടിയിൽ നാലുനില പൂർത്തിയാക്കാനാണ് തീരുമാനം. ബിജെപി. മധ്യപ്രദേശ് സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന അരവിന്ദ് മേനോൻ കൺവീനറായ കമ്മിറ്റിക്കാണ് രാജ്യത്താകമാനം നടന്നുവരുന്ന പാർട്ടി ഓഫീസ് നിർമ്മാണത്തിന്റെ ചുമതല. മലയാളിയായ അരവിന്ദ് മേനോൻ ഇപ്പോൾ ബിജെപി. ആസ്ഥാനത്ത് ദേശീയ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുവരികയാണ്.